ദില്ലി ബ്ലോഗ്‌ മീറ്റ്‌

Monday, November 13, 2006

ഒരു മീറ്റുകൂടി കഴിഞ്ഞു... ഓര്‍മ്മതന്‍ ജാലകത്തില്‍.....


സമയം രാത്രി 10 മണി . പിക്കാഡെല്‍ഹി റെസ്റ്റോറന്റിനു മുന്നില്‍. പിരിയാന്‍ ഇനിയും മടി.ഒരു മീറ്റുകൂടി കഴിഞ്ഞു... ഓര്‍മ്മതന്‍ ജാലകത്തില്‍.....

Sunday, November 12, 2006

ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍ - 4


ഒ.എന്‍.വി കവിത - ആലാപനം: പുഴയോരം


ചെമ്മനം ചാക്കൊ കവിത - ആലാപനം:സുഗതരാജ്‌പുഴയോരം & നീര്‍മാതളം


മഴത്തുള്ളി & പുഴയോരം

ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍ - 3പിക്കാഡെല്ലി റെസ്റ്റോറന്റ്‌
സ്റ്റാര്‍ട്ടര്‍ - പിക്കാഡെല്ലി


സ്റ്റാര്‍ട്ടര്‍ - പിക്കാഡെല്ലി

ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍ - 2


നാടന്‍ പലഹാരങ്ങള്‍ - മീറ്റിന്റെ മുഖ്യ ഇനം


ഈ മാസം വിവാഹിതനാകുന്ന മിടുക്കന്‌ ഞങ്ങളുടെ വക ഒരു സ്നേഹോപകാരംമീറ്റിനിടയില്‍ ആഭ്യന്ത്ര പ്രശനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അച്ചുവിന്‌ ഒരു മിഠായി പൊതി

മെമ്മോറാണ്ടവുമായി സിജു


ഒരു ഗ്രൂപ്പ്‌ ഫോട്ടൊ

ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍ - 1

ഇന്‍ഡ്യാ ഗേറ്റിലെ പുല്‍ത്തകിടിയില്‍ കൂടിയ ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റിലെ ചില ചിത്രങ്ങള്‍അരിയുണ്ട, പഴംപൊരി, മുറുക്ക്‌, ചിപ്സ്‌ - മീറ്റിന്‌ തുടക്കംസുഗത രാജും ഭാര്യയുംസിജു,മഴത്തുള്ളി,മിടുക്കന്‍, നീര്‍മാതളംസരിത, പാര്‍വതി


കൈയ്യില്‍ പഴംപൊരിയുമായി വീണ്ടും ചര്‍ച്ചയില്‍


ഇന്ദ്രപ്രസ്ഥം മലയാളം ബ്ലോഗ്ഗേര്‍സ് അസ്സോസിയേഷന്‍ രൂപീകരണ ചര്‍ച്ച - പുഴയോരം സിജു, മഴത്തുള്ളിബിജോയും മകന്‍ അച്ചുവും

Saturday, November 11, 2006

ദില്ലി മീറ്റ്..ഒരു വന്‍ വിജയം..ലേഖനം

ഒരു സാധാരണ സന്ധ്യയായിരുന്നു, ശീതകാലം തുടങ്ങുന്നതിന്റെ നേരിയ കുളിരുമായി, അടങ്ങാന്‍ മടിക്കുന്ന ദെല്‍ഹിയുടെ പൊടി, എന്നാല്‍ ദെല്‍ഹിയിലെ എണ്ണത്തില്‍ വളരെ ചുരുങ്ങിയ മലയാളം ബ്ലോഗ്ഗര്‍മാര്‍ക്ക് അത് കാത്തിരിപ്പിന്റെ, സന്തോഷത്തിന്റെ ദിവസമായിരുന്നു, നവംബര്‍ പതിനൊന്ന്, “ഇന്ദ്രപ്രസ്ഥം മലയാളം ബ്ലോഗ്ഗേര്‍സ് മീറ്റ്”

ട്രാഫിക്കില്‍ കുടുങ്ങി സുഗതരാജ് അല്പം താമസിച്ചു എന്നാലും അധികം വൈകാതെ തന്നെ, ഔദ്യോഗികമായി മീറ്റ് ആരംഭിച്ചു. അതിന് മുമ്പ് തന്നെ ദൂരെ ദിക്കുകളില്‍ നിന്ന് മുതല്‍, വരാന്‍ ആഗ്രഹിച്ച് തിരക്ക് കാരണം പങ്കെടുക്കാനാവാതിരുന്ന വേണു വരെ വിളിച്ചു തുടങ്ങിയിരുന്നു. ഔപചാരികതകളുടെ ആഡംബരങ്ങളില്ലാതെ, കൊച്ചു വര്‍ത്തമാനങ്ങളും ബ്ലോഗ് വിശേഷങ്ങളും കൈമാറി പരസ്പം പരിചയപെട്ടു.

ബിജോയി എത്തിച്ച അരിയുണ്ടയും സുഗതരാജ് എത്തിച്ച പഴം പൊരിയും ആയിരുന്നു മുഖ്യ ആകര്‍ഷകങ്ങള്‍(ആരുടെ??), നാടന്‍ വിഭവങ്ങള്‍ നിരത്തി വച്ച് കൊറിച്ചു കൊണ്ടും തുരു തുരെ വരുന്ന കോളുകള്‍ക്ക് മറുപടി പറഞ്ഞു കൊണ്ടും ഇരിക്കുമ്പോള്‍ സമയസൂചിക ഞങ്ങളൊട് പിണക്കമെന്ന പോലെ പെട്ടന്ന് നടന്നു.

മീറ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ “ഇന്ദ്രപ്രസ്ഥം മലയാളം ബ്ലോഗ്ഗേര്‍സ് അസ്സോസിയേഷന്‍” എന്ന സംഘടനയുടെ ബൌദ്ധികപിറവിയും, മിടുക്കന്റെ കല്യാണവിരുന്നും തുടര്‍ന്ന് നടക്കാവുന്ന ചടങ്ങുകളും ആയിരുന്നു.

ഔദ്യോകികമായി ബ്ലോഗ്ഗിന്റെ വകയായി മിടുക്കന്‍ കല്യാണ സമ്മാനം അച്ചുവിന്റെ (ബിജോയിയുടെ മകന്‍, മൂന്നരവയസ്സുകാരന്‍) കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി. ബ്ലോഗ്ഗ് മെമ്മോറാണ്ഡം എല്ലാവരും ഒപ്പ് വയ്ക്കുകയും വിതരണം ചെയ്യപ്പെടുകയും ചെയ്തപ്പോള്‍ ഇന്ത്യാഗേറ്റ് പരിസരത്ത് നിന്ന് സൂര്യന്‍ ഒളിച്ചോടി പോയിരുന്നു, ശിശിരത്തിന്റെ വരവോതി പുക മഞ്ഞ് അരിച്ചിറങ്ങി,

മീറ്റിലെ പൊന്‍ തിളക്കം ഇടയ്ക്കിടെ വന്ന ഫോണ്‍കോളുകളായിരുന്നു, ബ്ലോഗ് അഡിക്ഷന്‍ എന്ന വിഷയത്തെ പറ്റി സംസാരിക്കുമ്പോഴും ഈ സ്നേഹത്തിന്റെ സ്വരങ്ങളെ അഡിക്ഷന്‍ എന്നോ വിളിക്കേണ്ടത് എന്ന് തോന്നി..

ഇത്രയും ദൂരത്ത് നിന്ന് വിളിച്ച നാട്ടിലും വിദേശത്തും ഉള്ള എല്ലാ സുഹൃത്തുക്കള്‍ക്കും മനസ്സു നിറഞ്ഞ നന്ദി..
സ്വന്തം ലേഖകനായി വിളിച്ച കുമാര്‍,ബുഷിനെ കണ്ടോന്നും ചോദിച്ച് മിടുക്കനോട് രഹസ്യം പറയാന്‍ വിളിച്ച ശ്രീജിത്ത്, ദില്‍ബു,കലേഷ്,വിശാലമനസ്കന്‍,വല്യമ്മായീ,അതുല്യചേച്ചി, ഡ്രിസ്സില്‍, ആരിഫ്, മഞ്ഞുതുള്ളി, മുസാഫിര്‍, കുട്ടന്മേനോന്‍, പട്ടേരി, പടിപ്പുര, ഇത്തിരിവെട്ടം, കുറുമാന്‍, വേണു, പിന്നെയും ഒത്തിരിപേര്‍, ഞാന്‍ ഇവിടെ പേര് വിട്ടു പോയെങ്കില്‍ എന്നോട് ക്ഷമിക്കണെ..

അടുത്ത ലക്ഷ്യം പിക്കാഡെല്ലി എന്ന സ്വപ്നസൌധമായിരുന്നു(ഏയ്..!!), ആറെമുക്കാലോട് കൂടി അവിടെത്തുമ്പോള്‍ ഒരു വര്‍ണ്ണ പ്രപഞ്ചം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു(ഭക്ഷണമല്ല, ഹോട്ടലിന്റെ ഉള്‍വശം)

ലണ്ടലിനെ പിക്കദെലി എന്ന ബസ്ടോപ്പ് എന്ന ആശയം ഉള്‍ക്കൊണ്ട് ഇന്റീരിയര്‍ ഡെക്കരേഷന്‍ നടത്തിയിരിക്കുന്ന ഉള്‍വശത്ത് സോഹോയിലേയ്ക്കും സൌത്ത് ഹാളിലേയ്ക്ക് വഴി തെളിക്കുന്ന ചൂണ്ടു പലകകള്‍ ഉണ്ടായിരുന്നു. ടണലില്‍ നിന്ന് കയറിവരുന്ന ഒരു ഇരുനില ശകടം അവിടെ കിടന്നിരുന്നു, ബസ്ടോപ്പും കാലങ്ങളായി അവിടെ കാത്തിരുന്ന് കറുത്ത് കല്ലായി പോയ സായ്പ്പന്മാരേയും കണ്ടു,

സീക്ക് കബാബും, മുര്‍ഗ് മലായ് കബാബും,പനീര്‍ റോളും, തന്തൂരി ആലുവും പാത്രങ്ങളില്‍ നിരന്നപ്പോള്‍ യുദ്ധഭൂമിയിലെ ധീരജവാന്മാരെ പോലെ ഞങ്ങളവരെ നേരിട്ടു, ഞങ്ങളെ തോല്‍പ്പിക്കനെന്നവണ്ണം ബസ്ടോപ്പിലെ ചെക്കര്‍മാര്‍ ലോഡിറക്കി കൊണ്ടിരുന്നു, എങ്കിലും വളരെ പെട്ടന്ന്,അത് മെയിന്‍ ഐറ്റംസില്‍ നിന്ന് ഞങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കുബുദ്ധിയാണെന്ന് ഞങ്ങള്‍ക്ക് പിടികിട്ടി, പിന്നെ ഇതൊന്നും കണ്ട ഭാവം നടിച്ചില്ല.

മെയിന്‍ കോഴ്സില്‍ വര്‍ണ്ണശബളമായ ഒരു വിരുന്ന് തന്നെ മുന്നില്‍ നിരന്നു, തൂവെള്ള പാത്രത്തില്‍ തൂവെള്ള ഐസ്ക്രീം നിറഞ്ഞപ്പോള്‍ അതു വരെ ഉറങ്ങി പോയ അച്ചു കൂടി അറിയാതെ എഴുന്നേറ്റു,

നാഴിക മണി അപ്പോഴും പിണങ്ങി ഓടുകയായിരുന്നു, മണിക്കൂറുകള്‍ നിമിഷങ്ങളായി തീര്‍ന്ന പോലെ, പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളും തമാശകളും, അവസാന മേട്രോ ട്രെയിന്‍ പോയാല്‍ പിന്നെ യാത്ര ബുദ്ധിമുട്ടാവും എന്ന ഒറ്റകാരണത്തില്‍ സുഗതരാജ് മനസ്സില്ലാമനസ്സോടെ യാത്ര പറഞ്ഞു, എന്നിട്ടും ട്രെയിനില്‍ കയറിയ വഴി വിളിക്കാന്‍ മറന്നില്ല, ഞങ്ങള്‍ ഇനിയും പിരിഞ്ഞില്ലേ എന്ന് ചോദിച്ച് പരിഭവം പറയാനായി, തുറക്കാത്ത നാടന്‍ പലഹാര പായ്ക്കറ്റുകള്‍ ബാച്ചിലര്‍മാര്‍ക്ക് പങ്കുവച്ചുകൊണ്ട്, അവസാന റൌണ്ട് ആചാരവെടികെട്ട് മുഴക്കി ഞങ്ങള്‍ പിരിഞ്ഞു,

എന്റെ മൊബൈലില്‍ കിട്ടിയ ഫോട്ടോകള്‍
ഇതാ ഇവിടെ, ഒന്ന് കണ്ടു നോക്കൂ.
വിശദമായ ഫോട്ടോകളും വിശേഷങ്ങളുമായി നാളെ ബിജോയ് വരുന്നത് വരെ ഇനി കാത്തിരിക്കാം

ആദ്യം മുതല്‍ അവസാനം വരെ ഈ മീറ്റ് വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, സഹായിച്ച നിക്കിനും, മഞ്ഞുതുള്ളിക്കും, ഫോണ്‍ വിളിച്ച് സംസാരിക്കാന്‍ സ്നേഹം കാണിച്ച എല്ലാവര്‍ക്കും, ഫോണ്‍ വിളിച്ചില്ലെങ്കിലും അതൊരു ആഘോഷമാക്കി കമന്റ്റുകളാക്കി കൊണ്ടാടിയ ഭൂമിമലയാളത്തിന്റെ എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍, IMBA(Indraprastham Malayalam Bloggers Assosiation)യുടെ നാമത്തില്‍ ഞാന്‍ നന്ദി പറയുന്നു.(ഞാന്‍ നിര്‍ത്തി)


ഇനിയും കാണാം എന്ന ആശംസകളോടെ..., ഒത്തിരി സുഹൃത്തുക്കളെ കിട്ടിയ സന്തോഷത്തോടെ....പിരിയുമ്പോള്‍ മനസ്സില്‍ നിറഞ്ഞ തിരുവാതിരകുളിര്, പൌര്‍ണ്ണമിയുടെ നിറവുള്ള സന്തോഷം..എന്നും ഇത് നിലനില്ക്കട്ടെ എന്ന പ്രാര്‍ത്ഥനയുമായി..-പാര്‍വതി.

Friday, November 10, 2006

ചന്ദനക്കുറി തൊട്ടു, മുല്ലപ്പൂവിന്??


ഇന്നാണല്ലോ അങ്ങനെ കാത്തു കാത്തിരുന്ന “ഒന്നാം ഇന്ദ്രപ്രസ്ഥം മലയാളം ബോഗ്ഗര്‍ മീറ്റ്”, ഒന്നും പറയണ്ട ഇന്നലെ എന്തായിരുന്നു മേളം? ഇമറാത്തിലെ മീറ്റിന്റെ വിശേഷങ്ങളെ, ചെണ്ടേം ,കവിതേം, തമ്പോല കളീം പിന്നെ കറിപാത്രത്തിന് പിടിച്ച് പറീം ഒക്കെ, ബ്ലോഗ്ഗിലാണെങ്കിലോ മീറ്റാത്ത ഞങ്ങളെല്ലാവരും കൂടി കമന്റിട്ട് കളീം. സൂ ചേച്ചീം കുമാര്‍ ചേട്ടനും സെഞ്ചുറീം ഡബിള്‍ സെഞ്ചുറീം അടിക്കുവായിരുന്നേ..അവിടെ മീറ്റിനെ ശാപ്പാട് മൂക്ക് മുട്ടെ തിന്നിട്ട് ദില്‍ബന്‍ വന്ന് 500 അടിച്ചിട്ടും പോയി, ഞാനൊക്കെ പൂരപറമ്പ് ആദ്യം കണ്ടവനെ പോലെ നിക്യാര്‍ന്നേ..

ഇന്നിപ്പോ ഞങ്ങളിത്ര പേരെ ഉള്ളൂല്ലോ,11 പേരാട്ടോ, ഒരു കുട്ടീം, പിന്നെ രണ്ട് പേരുടെ കളത്രങ്ങളും. എന്നാലും ഇത് വരെ കാണാത്ത കേട്ടുപഴകിയ ഈ കൂട്ടുകാരെ കാണാന്‍ കാത്തിരിക്കുകയാണ്, അങ്ങനെ പ്രത്യേക അജണ്ഡയൊന്നും ഇല്ലാട്ടോ, ഒരു സൌഹൃദ സദസ്സായിട്ടങ്ങ് പോട്ടേന്ന്..

എന്തായാലും ഇന്നലെ നടന്ന മേളമൊന്നും നടക്കില്ലെന്നുറപ്പാണ്, രാഷ്ട്രപതീ ഭവനത്തിന് മുന്‍പിലല്ലേ, ഇനീ എങ്ങനെയെങ്കിലും ലാപ്റ്റോപ്പും കൊണ്ട് പോയാലും ഏതെങ്കിലും കഴുത്തൊടിഞ്ഞ പോലീസുകാരന് അത് ‘സാറ്റലൈറ്റ് സിഗ്നല്‍ റിസീവര്‍‘ ആണെന്നൊക്കെ തോന്നിയാലോ, അത് കൊണ്ട് ഞങ്ങള്‍ മീറ്റിയിട്ട് വരണ വരെ ആഘോഷിക്കാന്‍ എല്ലാവരും ഇവിടെ വേണം കേട്ടോ.

നാളെ കൊച്ചീ മീറ്റുണ്ടല്ലോ, ലൈവ് അപ്ഡേറ്റ് ഉണ്ടാവൂന്നാ ഇക്കാസ് പറേണത്..അപ്പോ കാണാം, എന്തായാലും ഇക്കാസിന്റെ കേരളകല നന്നായിരുന്നു, എല്ലാവരേം ആഡ് ചെയ്യാണെല്‍ ഇക്കാസിനൊരു നോട്ട് മാലയിടാന്‍ ശ്രീജിത്തിനോട് പറഞ്ഞിട്ടുണ്ട്(നോട്ടിന് മലയാളത്തില്‍ കുറിപ്പടി എന്നും ഉണ്ട്, നമ്മളൊരു വണ്ടിക്കായത് കൊണ്ട് അത് മനസ്സിലാവും അല്ലേ ശ്രീജിത്തേ, ഇക്കാസിനൊട് ഇപ്പോ പറയണ്ട, അല്ലെങ്കില്‍ നിന്റെ പായസം ക്യാന്‍സല്‍ ചെയ്താലോ) :-), എല്ലാ ആശംസകളും കേട്ടോ..

എന്നാ ഞാനങ്ങ് ചെല്ലട്ടെ, പിടിപ്പത് പണിയുണ്ടേ, എന്താന്നോ? ഇന്നലെ അതുല്യ ചേച്ചീടെ അവ്ട്ന്ന് നേരെ ഇങ്ങൊട്ടാ പറന്നത് ഞങ്ങളുടെ പൊതുസുഹ്രുത്ത്..അപ്പോ പോയി കാണട്ടെ, ഇത്തിരി വൈറ്റ് സിമന്റും പുട്ടീം ഒക്കെ വാങ്ങി വച്ചിട്ടുണ്ടാര്‍ന്നു.

-പാര്‍വതി.

Thursday, November 09, 2006

ദാ, ഇതാണ് മെമ്മൊറാണ്ടം കേട്ടോ

കൂട്ടുകാരേ,ദാ, ഇതാണ് ദെല്‍ഹി ബ്ലോഗ് മീറ്റിന്റെ മെമ്മൊറാണ്ടം കെട്ടോ, എല്ലാവര്‍ക്കും ഇഷ്ടാവുമെന്ന് പ്രത്യാശിക്കുന്നു. പിന്നെ മറ്റ് ഐറ്റംസൊക്കെ ഒരുങ്ങി വരുന്നു :-)
അപ്പോ എല്ലാവരേയും കാണാന്‍ ശനിയാഴ്ചയ്ക്കായീ കാത്തിരിക്കുന്നു.

ഡിസൈന്‍ ചെയ്ത് തന്ന് സഹായിച്ച പ്രിയ സുഹൃത്ത് നിക്കിനും, ഫോട്ടോയെടുത്ത മഞ്ഞുതുള്ളിക്കും ഒക്കെ ഒരുപാട് നന്ദി..-പാര്‍വതി.

Tuesday, November 07, 2006

ദില്ലി ബ്ലോഗ് മീറ്റിലേക്ക് ഒരെത്തിനോട്ടം

ഡല്‍ഹിയില്‍ ആരും തന്നെ ബ്ലോഗില്‍ ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും എത്ര പെട്ടെന്നാണ് പതിനൊന്ന് പേരുടെ ഒരു സൌഹൃദസംഗമത്തിലേക്കുള്ള കുതിച്ചുകയറ്റം! ഡല്‍ഹിയിലെ ഈ പ്രഥമ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്ത ഓരോ സൂഹൃത്തുക്കള്‍ക്കും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആശംസകളറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ആയിരമായിരം നന്ദി.

ആദ്യമായി ഇതുവരെയുള്ള ഹാജര്‍ നില ഇപ്രകാരമാണ്.

1) ബിജോയ്
2) ബിജോയിയുടെ ഭാര്യ
3) ബിജോയിയുടെ മകന്‍
4) സിജു
5) പാര്‍വതി
6) മഴത്തുള്ളി
7) സുഗതരാജ്
8) സുഗതരാജിന്റെ ഭാര്യ
9) മിടുക്കന്‍
10) നീര്‍മാതളം.
11) സുനില്‍

ഇനിയും ആര്‍ക്കെങ്കിലും മീറ്റില്‍ പങ്കെടുക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരത്തിനു മുന്‍പ് അറിയിക്കുമല്ലോ.

ബിജോയ്, പാര്‍വതി, സുഗതരാജ്, സിജു, മിടുക്കന്‍, സുനില്‍, എന്നിവരുടെ അഭിപ്രായപ്രകാരം തീരുമാനിച്ചുറപ്പിച്ച മീറ്റിന്റെ ചില വിശദാംശങ്ങള്‍ താഴെ പറയുന്നു.

മീറ്റ് തീയതി - നവംബര്‍ 11, 2006 ശനി.
സമയം - വൈകുന്നേരം 3.00 മണി.
മീറ്റ് സ്ഥലം - ഇന്ത്യാഗേറ്റ്
എത്തിച്ചേരേണ്ട സ്ഥലം - ഇന്ത്യാഗേറ്റ്

അജണ്ട:
ഒരു വ്യകതമായ അജണ്ടയൊന്നും ഈ മീറ്റിനില്ല. എല്ലാവരും ഒത്തു കൂടുക, പരിചയപ്പെടുക, അവസാനം മൂക്കുമുട്ടെ തിന്നുക.എന്നാലും ചില കലാ - കായിക പരിപാടികള്‍ ആസൂത്രണം ചെയ്യ്‌തിട്ടുണ്ട്‌. വെറുതേ ചര്‍ച്ചയോ...ഏയ്‌ അല്ലാ സ്നാക്‌ക്‍സ്‌ ആയി നാടന്‍ ചിപ്സ്‌, കോളാ,എന്നിവയുണ്ടായിരിക്കും.

അതിനുശേഷം ചലോ ചലോ കൊണാട്ട്‌ പ്ലേസ്‌.............

സ്ഥലം - പിക്കാഡല്‍ഹി, പ്ലാസ സിനിമാ ബില്‍ഡിംഗ്, എച്ച് ബ്ലോക്ക്, കോണാട്ട് സര്‍ക്കസ്, ന്യൂ ഡല്‍ഹി.
സമയം - 6.30 മണി

ഇനിയാണ് മിടുക്കന്‍ പറഞ്ഞ മീറ്റിലെ പ്രധാന ഐറ്റം :) ഭക്ഷണക്രമീകരണങ്ങളുടെ വിവരണം.

സ്റ്റാര്‍ട്ടര്‍ ആയി:
മുര്‍ഗ് മലായ് കബാബ്, സീക് കബാബ്, പനീര്‍ റോള്‍, തന്തൂരി ആലു

ഇതാവരുന്നു മെയിന്‍ കോര്‍സ്‌:
മുര്‍ഗ് മഖ്നി, മട്ടണ്‍ കറി, കഡായ് പനീര്‍, മിക്സ് വെജിറ്റബിള്‍, സെസോവന്‍ വെജിറ്റബിള്‍, ദാല്‍ മഖ്നി, റായിത്ത, നാന്‍, വെജിറ്റബിള്‍ ബിരിയാണി, അസ്സോര്‍ട്ടഡ് ബ്രെഡ്ഡ്, ഗ്രീന്‍ സലാഡ്

അവസാനം:
ഡെസേര്‍ട്ട്

ചിലവ് ഒരാള്‍ക്ക് 350 രൂപ + ടാക്സ്.

ഡ്രിംഗ്സ് വേണമെങ്കില്‍ അതുമുണ്ട് ;) അതിന്റെ ചാര്‍ജ് വേറെ. ഈ മെനുവില്‍ മാറ്റം വരുത്തണമെങ്കില്‍ പറയുമല്ലോ?

അപ്പോള്‍ ദില്ലി ബ്ലോഗ് മീറ്റിന് ഇനി 2 ദിവസം ;)

Monday, November 06, 2006

ഇനി 5 നാളുകള്‍ മാത്രം
ഇന്‍ഡ്യാ ഗേറ്റും പരിസരവും - ഡെല്‍ഹിലെ മനോഹരമായ സ്ഥലങ്ങളിലൊന്ന്. അവിടെ ദെല്ലിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഒത്തുകൂടുകയാണ്‌, ആദ്യമായി.
ഒന്നാം ലോകമഹായുദ്ധത്തിലും, അഫ്ഗാന്‍ യുദ്ധത്തിലും മരിച്ചവരുടെ ഓര്‍മ്മയ്ക്കായ്‌ പണികഴിപ്പിച്ച ഇന്‍ഡ്യ ഗേറ്റിന്റെ പരിസരത്ത്‌ ഈ വരുന്ന 11-ആം തീയതി വൈകുന്നേരം 4 മണിക്ക്‌ ഒരു കൂട്ടം ബ്ലോഗികള്‍ അദ്യമായ്‌ പരസ്പരം കാണുകയാണ്‌, അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്‌. രാജ്‌പഥിനരികില്‍, രാഷ്‌ട്രപതീ ഭവനുമുന്നില്‍ നടക്കുന്ന ഈ സംഭവത്തിന്‌ ഒരു ഏകദേശ രൂപമായിട്ടുണ്ട്‌.
ആദ്യം ഇതിലേക്കായി ഒരു ബ്ലോഗ്‌ തുറന്നു.
ഇനി എവിടെ കാണും, എവിടെ വരണം.
ഇന്‍ഡ്യാഗേറ്റും പരിസരവും 100 ഏക്കറില്‍ കൂടുതല്‍ വലിപ്പമുള്ളതിനാല്‍ എവിടെ കാണാം എന്നുള്ളത്‌ ഒരു ചോദ്യമാണ്‌.
ഉ:- ദെല്‍ഹി മെറ്റ്രോ സ്റ്റേഷന്റെ ( കൃഷി ഭവന്റെ അടുത്തുള്ള) അടുത്തായാലോ..?? ബോട്ട്‌ ക്ലബ്ബും അവിടെയാണ്‌. വാഹനത്തില്‍ വരുന്നവര്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യനുള്ള സൌകര്യവുമുണ്ട്‌. വേറെ നല്ല അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ സ്വാഗതം.

മീറ്റില്‍ നടക്കുന്ന കാര്യപരിപാടികള്‍ക്ക്‌ ചില തീരുമാനമായിട്ടുണ്ട്‌. അത്‌ പിറകേ അറിയിക്കുന്നുണ്ട്‌.
ഇനി ഭക്ഷണം. കൊണാട്‌ പ്ലേസിലെ നല്ലൊരു റെസ്റ്റോറന്റില്‍ നിന്നാകാം എന്നൊരു അഭിപ്രായം ഉയര്‍ന്നുവന്നിട്ടുള്ളതിനാല്‍ -Nirula's, Sharavana Bhavan,Zen, Moti Mehal - എന്നിവ പരിഗണയില്‍. അതികം posh അല്ലാത്ത റെസ്റ്റോറന്റുകളും എന്നാല്‍ നല്ല സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ കിട്ടുന്നവയുമാണിവ.

വരുന്നവര്‍ ഒന്ന് ഹാജര്‍ വെച്ചാല്‍ തിരുമാനങ്ങള്‍ക്കും ചിലവുകള്‍ക്കും ഒരു ഏകദേശ രൂപമാകും.

അപ്പോ എല്ലാം പറഞ്ഞപോലെ........


ഡെല്‍ഹിയുടെ ഹ്രദയം - കൊണാട്ട്‌പ്ലേസ്‌