ദില്ലി ബ്ലോഗ്‌ മീറ്റ്‌

Sunday, November 12, 2006

ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍ - 1

ഇന്‍ഡ്യാ ഗേറ്റിലെ പുല്‍ത്തകിടിയില്‍ കൂടിയ ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റിലെ ചില ചിത്രങ്ങള്‍അരിയുണ്ട, പഴംപൊരി, മുറുക്ക്‌, ചിപ്സ്‌ - മീറ്റിന്‌ തുടക്കംസുഗത രാജും ഭാര്യയുംസിജു,മഴത്തുള്ളി,മിടുക്കന്‍, നീര്‍മാതളംസരിത, പാര്‍വതി


കൈയ്യില്‍ പഴംപൊരിയുമായി വീണ്ടും ചര്‍ച്ചയില്‍


ഇന്ദ്രപ്രസ്ഥം മലയാളം ബ്ലോഗ്ഗേര്‍സ് അസ്സോസിയേഷന്‍ രൂപീകരണ ചര്‍ച്ച - പുഴയോരം സിജു, മഴത്തുള്ളിബിജോയും മകന്‍ അച്ചുവും

24 Comments:

 1. ബിജോയ്‌ പടങ്ങള്‍ നന്നായിട്ടുണ്ട്‌.. അഭിനന്ദനങ്ങള്‍.. ആ ക്യമറക്ക്‌ :-)

  മറ്റു പടങ്ങളും പോരട്ടെ..കാണാന്‍ കൊതിയാവുന്നു

  By Blogger പുഴയോരം, at 8:11 PM  

 2. ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍ - 1

  By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 8:11 PM  

 3. മറ്റുപടങ്ങള്‍ ഇതാ പുറകെ....

  പടം പിടിച്ചത്‌ - സുജി

  By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 8:12 PM  

 4. സുജി അല്ല.. സിജു

  By Blogger പുഴയോരം, at 8:15 PM  

 5. പടങ്ങളെല്ലാം നന്നായിട്ടുണ്ട്. പുറത്തായിരുന്നതിനാല്‍ നല്ല തെളിച്ചം. മറ്റുപടങ്ങളും പോരട്ടെ!  -സുല്‍

  By Blogger Sul | സുല്‍, at 8:16 PM  

 6. അയ്യോ ക്ഷമീ........

  By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 8:16 PM  

 7. സുല്‍.. പടങ്ങള്‍ വരുന്നേയുള്ളു എങ്ങും പോകല്ലേ..

  By Blogger പുഴയോരം, at 8:17 PM  

 8. വാ വാ വാ..........

  കൊള്ളാം ബിജോയ്, കൊള്ളാം.

  ബാക്കി പടം എല്ലാം പോരട്ടെ. അപ്പോള്‍ ഒരു 10-15 ഭാഗം കാണുമല്ലോ അല്ലേ.

  സിജൂ, ക്യാമറ ശരിയായോ. കഷ്ടകാലത്തിനാണ് ബ്ലോഗ് മീറ്റിന്റന്നു തന്നെ ആ ക്യാമറ പണിമുടക്കിയത്. ;)

  By Blogger മഴത്തുള്ളി, at 8:51 PM  

 9. ഹലോ പാര്‍വതി, കണ്ടതില്‍ വളരെ സന്തോഷം. പാര്‍വതിയെമാത്രമല്ല മറ്റെല്ലാവരെയും കണ്ടതിലും സന്തോഷമുണ്ട്‌.

  By Blogger റീനി, at 9:11 PM  

 10. എല്ലാ ഫോട്ടങ്ങളും നന്നായി. ബാക്കി കൂടി പോരട്ടെ.

  By Blogger സുഗതരാജ് പലേരി, at 9:11 PM  

 11. ഈ പഴം‌പൊരി എന്നാത്തിനാ ഇങ്ങനെ പിന്നേം പിന്നേം ഇങ്ങനെ കാണിക്കുന്നേ, മനുഷ്യന്റെ കണ്ട്രൊളു കളയാന്‍

  By Blogger ഇടങ്ങള്‍|idangal, at 9:15 PM  

 12. കൊള്ളാം... ബാക്കി പടങ്ങള്‍ കൂടി പോരട്ടേ.

  By Blogger ഇത്തിരിവെട്ടം|Ithiri, at 10:59 PM  

 13. എല്ലാവരേയും ശബ്ദത്തിലൂടെ പരിചയപ്പെട്ടിരുന്നെങ്കിലും
  ഫോട്ടോയിലൂടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. നല്ല തെളിച്ചമുള്ള പടങ്ങള്‍.

  By Blogger വേണു venu, at 11:07 PM  

 14. എന്തലാമായിരിന്നു ഇന്ദ്രപ്രസ്ഥയിലെ മീറ്റ് വിശേഷങ്ങള്‍ ? അജന്‍ഡ, ഭാവി പരിപാടികള്‍, എങ്ങനെയൊരു കൂട്ടായ്മ സന്മ്ഘടിപ്പിക്കും എന്നുള്ള ചര്‍ച്ചകള്‍ ... വിശദമാക്കികൂടെ

  By Blogger എന്‍റെ കഥ, at 2:00 AM  

 15. രാവിലെ തിരക്കിലായിരുന്നു; കമന്റിടാന്‍ പറ്റിയില്ല.
  ഫോട്ടോസ് നന്നായിയെന്നു പറഞ്ഞാല്‍ അഹങ്കാരമായിപോകുമോ :-)
  കാമറ ശരിയായില്ല; സര്‍വീസിനു കൊടുക്കണം. IITF ന്റെ ഫോട്ടോസെടുക്കാനുള്ളതാ.. :-(

  By Blogger Siju | സിജു, at 2:30 AM  

 16. ബിജോയ്‌, പഴം പൊരിയുടെ ചിത്രങ്ങള്‍ വല്ലാതെ കൊതിപ്പിക്കുന്നോ എന്നൊരു സംശയം.

  ഞാന്‍ ജോലിചെയ്യുന്ന് കമ്പനിയുടെ മലയാളിയായ GM, കന്നഡക്കാരനായ ഡ്രൈവറെയും കൊണ്ട്‌ കൊച്ചിയില്‍ ഒരു മീറ്റിംഗിന്‌ പോയി തിരിച്ചുവന്നപ്പോള്‍ ആ ഡ്രൈവര്‍ പറഞ്ഞ ഒരു ഡയലോഗുണ്ട്‌-

  "ഈ മലയാളികളേയ്‌, ബജ്ജിയുണ്ടാക്കും, എന്തിനെക്കൊണ്ടാണെന്നറിയുമോ? നേന്ത്രപ്പഴം കൊണ്ട്‌! അതും മധുരം ചേര്‍ത്ത്‌!"

  ബജ്ജി പോലും! അവനത്‌ തീരെ പിടിച്ചിട്ടില്ലത്രേ.

  അവന്റെ കുത്തിന്‌പിടിച്ചൊന്ന് കൊടുക്കാന്‍ തോന്നിയതാണ്‌.

  By Blogger പടിപ്പുര, at 2:54 AM  

 17. പിന്നെ ഈ പഴമ്പൊരിക്ക് ഏത്തക്ക അപ്പം എന്നു പറയുന്നവരേയും അങ്ങനെത്തന്നെ..

  By Blogger പുഴയോരം, at 10:51 AM  

 18. പാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാര്‍വതീ. ആളിന് ചേരുന്ന പേര് വേണ്ടേ എന്ന് വിചാരിച്ചിട്ടാണ് ഇത്ര നീട്ടിയത്. മീറ്റിന് ഫോണ്‍ വിളിച്ച് ഞാന്‍ നൃത്തം ഒന്നും ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ഒരു ഭൂമികുലുക്കം താങ്ങാനുള്ള ശേഷി ഡെല്‍ഹിക്കില്ല എന്ന് പാര്‍വ്വതി പറഞ്ഞപ്പോഴും ഇത്രയും പ്രതീക്ഷിച്ചില്ല. പാര്‍വ്വതി എന്ന പേരിനേക്കാളും ഭൈമി എന്ന പേരായിരുന്നു ചേര്‍ച്ച. ;) എല്ലാരും ഓടിക്കോ, ദേ പാര്‍വ്വതി എന്നെ തല്ലാന്‍ വരുന്നു. എന്ത്? അടി എനിക്ക് മാത്രമല്ലേ എന്നോ! ഭൂമി കുലുങ്ങുമ്പോള്‍ പിന്നെ അടി കൊണ്ടാലെന്താ കൊണ്ടില്ലെങ്കിലെന്താ...

  By Blogger ശ്രീജിത്ത്‌ കെ, at 11:25 PM  

 19. ശ്രീജിത്തേ, അപ്പോളിത്രയും നീട്ടി വിളിക്കരുത്
  പ മതി പാ വേണ്ട
  പാര്‍വ്വതി തന്ന ചിപ്സ് കഴിച്ച് കഴിച്ച് പല്ലിനിടയില്‍ കുടുങ്ങുന്നു; അപ്പോളിങ്ങനെയൊക്കെ പറയണ്ടേ..

  By Blogger Siju | സിജു, at 11:56 PM  

 20. ശ്രിജിത്തെ,
  തടി വക്കാത്തതിന്റെ വിഷമമല്ലെ ആ പറഞ്ഞതൊക്കെ,
  തടിയുള്ളവരെ കണ്ടു അസൂ‍യപ്പെടാതെ ഒരു കല്യാണമൊക്കെക്കഴിച്ചു നല്ല വല്ല ഭക്ഷണം കഴിക്കാന്‍ നോക്കു. ;-)

  By Blogger മുസാഫിര്‍, at 12:30 AM  

 21. പോട്ടങ്ങള്‍ ഗംഭീരം...
  പാര്‍വതി, ച്ചാല്‍ പര്‍വതപുത്രി.... തികച്ചും അന്വര്‍ത്ഥം ആ പേര്‌..... നല്ല ഡയറ്റിങ്ങിലാണല്ലേ....എന്തെങ്കിലും ഭക്ഷണം കഴിക്കൂ പ്ലീസ്‌....!!!

  By Blogger മുരളി വാളൂര്‍, at 12:32 AM  

 22. അങ്ങനെ ദില്ലിക്കാരെയും കണ്ടു!
  പരിപാടി കേമമായെന്നറിഞ്ഞ്‌ സന്തോഷിക്കുന്നു.

  By Blogger ദേവന്‍, at 12:41 AM  

 23. എല്ലാടത്തും മീറ്റ് .
  ഈ ഗ്രൂപ്പ് ഫോട്ടങ്ങളില്‍ ഉള്ള എല്ലാരേം ഒന്നിച്ചു കാണാന്‍ കഴിഞ്ഞേങ്കില്‍..
  അതിമോഹമൊ ? അല്ലേഅല്ലെ.

  ഫൊട്ടോയില്‍ ഉള്ള മുഖങ്ങള്‍ എല്ലം കൂടി പണ്ടു ഡ്രിസില്‍ ചെയ്ത പോലെ ഒരു കൊള്ളാഷ് ആക്കിയെങ്കില്‍ :)

  By Blogger മുല്ലപ്പൂ || Mullappoo, at 12:51 AM  

 24. മീറ്റ് തകര്‍ത്തു എന്നറിഞ്ഞതില്‍ സന്തോഷം

  By Blogger വല്യമ്മായി, at 8:32 AM  

Post a Comment

<< Home