ദില്ലി ബ്ലോഗ്‌ മീറ്റ്‌

Monday, November 06, 2006

ഇനി 5 നാളുകള്‍ മാത്രം
ഇന്‍ഡ്യാ ഗേറ്റും പരിസരവും - ഡെല്‍ഹിലെ മനോഹരമായ സ്ഥലങ്ങളിലൊന്ന്. അവിടെ ദെല്ലിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഒത്തുകൂടുകയാണ്‌, ആദ്യമായി.
ഒന്നാം ലോകമഹായുദ്ധത്തിലും, അഫ്ഗാന്‍ യുദ്ധത്തിലും മരിച്ചവരുടെ ഓര്‍മ്മയ്ക്കായ്‌ പണികഴിപ്പിച്ച ഇന്‍ഡ്യ ഗേറ്റിന്റെ പരിസരത്ത്‌ ഈ വരുന്ന 11-ആം തീയതി വൈകുന്നേരം 4 മണിക്ക്‌ ഒരു കൂട്ടം ബ്ലോഗികള്‍ അദ്യമായ്‌ പരസ്പരം കാണുകയാണ്‌, അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്‌. രാജ്‌പഥിനരികില്‍, രാഷ്‌ട്രപതീ ഭവനുമുന്നില്‍ നടക്കുന്ന ഈ സംഭവത്തിന്‌ ഒരു ഏകദേശ രൂപമായിട്ടുണ്ട്‌.
ആദ്യം ഇതിലേക്കായി ഒരു ബ്ലോഗ്‌ തുറന്നു.
ഇനി എവിടെ കാണും, എവിടെ വരണം.
ഇന്‍ഡ്യാഗേറ്റും പരിസരവും 100 ഏക്കറില്‍ കൂടുതല്‍ വലിപ്പമുള്ളതിനാല്‍ എവിടെ കാണാം എന്നുള്ളത്‌ ഒരു ചോദ്യമാണ്‌.
ഉ:- ദെല്‍ഹി മെറ്റ്രോ സ്റ്റേഷന്റെ ( കൃഷി ഭവന്റെ അടുത്തുള്ള) അടുത്തായാലോ..?? ബോട്ട്‌ ക്ലബ്ബും അവിടെയാണ്‌. വാഹനത്തില്‍ വരുന്നവര്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യനുള്ള സൌകര്യവുമുണ്ട്‌. വേറെ നല്ല അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ സ്വാഗതം.

മീറ്റില്‍ നടക്കുന്ന കാര്യപരിപാടികള്‍ക്ക്‌ ചില തീരുമാനമായിട്ടുണ്ട്‌. അത്‌ പിറകേ അറിയിക്കുന്നുണ്ട്‌.
ഇനി ഭക്ഷണം. കൊണാട്‌ പ്ലേസിലെ നല്ലൊരു റെസ്റ്റോറന്റില്‍ നിന്നാകാം എന്നൊരു അഭിപ്രായം ഉയര്‍ന്നുവന്നിട്ടുള്ളതിനാല്‍ -Nirula's, Sharavana Bhavan,Zen, Moti Mehal - എന്നിവ പരിഗണയില്‍. അതികം posh അല്ലാത്ത റെസ്റ്റോറന്റുകളും എന്നാല്‍ നല്ല സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ കിട്ടുന്നവയുമാണിവ.

വരുന്നവര്‍ ഒന്ന് ഹാജര്‍ വെച്ചാല്‍ തിരുമാനങ്ങള്‍ക്കും ചിലവുകള്‍ക്കും ഒരു ഏകദേശ രൂപമാകും.

അപ്പോ എല്ലാം പറഞ്ഞപോലെ........


ഡെല്‍ഹിയുടെ ഹ്രദയം - കൊണാട്ട്‌പ്ലേസ്‌

41 Comments:

 1. ദില്ലി ബ്ലോഗ്‌ മീറ്റിന്‌ ഇനി 5 നാളുകള്‍ മാത്രം ---- ഹാജര്‍ പ്ലീസ്‌..............

  By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 1:56 AM  

 2. കൊതിയാവുന്നു. പണ്ട്‌ തെണ്ടി നടന്ന വഴികളിലൂടെ നടന്ന് ബ്ലോഗേഴ്സ്‌ മീറ്റിനെത്താന്‍. എന്തു ചെയ്യാന്‍? വല്ലാത്ത നൊസ്റ്റാള്‍ജിയ. ഓര്‍മ്മകള്‍ മരിക്കുമോ...എല്ലാ ആശംസകളും

  By Blogger aniyans, at 1:57 AM  

 3. ദില്ലി ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും ആശംസകള്‍. :)

  By Blogger സു | Su, at 2:00 AM  

 4. ദില്ലി മീറ്റിനു 'ദി'ല്‍' നിറഞ്ഞ ആശംസകള്‍
  ( മെനു പറ എന്നിട്ടു ഹാജര്‍ വെക്കാം )

  By Blogger പട്ടേരി l Patteri, at 2:28 AM  

 5. ഞാന്‍ ഹാജര്‍
  qw_er_ty

  By Blogger Siju | സിജു, at 5:07 AM  

 6. ഞാന്‍ ഹാജര്‍ വച്ചൂട്ടൊ, പിന്നെ സിജു ഒരാളുടെ കാര്യം പറഞ്ഞു, കേട്ടുവോ അത്? പിന്നെ ബുധനാഴ്ചയ്ക്ക് എനിക്ക് കണക്ക് തരാമോ, ഞാന്‍ ഏറ്റ കാര്യം പകുതി വഴിയായി, ഇനീപ്പോ കൃത്യം എണ്ണം അറിയണം..

  -പാര്‍വതി.

  qw_er_ty

  By Blogger പാര്‍വതി, at 5:51 AM  

 7. ഞാനുമുണ്ട്.

  പാര്‍വതി, ഇതുവരെയുള്ള കണക്ക് വച്ച് താഴെ പറയുന്നവരുടെ ലിസ്റ്റ് ആണ് കിട്ടിയിരിക്കുന്നത് :

  1) ബിജോയ്
  2) ബിജോയിയുടെ ഭാര്യ
  3) ബിജോയിയുടെ മകന്‍
  4) സിജു
  5) പാര്‍വതി
  6) മഴത്തുള്ളി
  7) സുഗതരാജ്
  8) സുഗതരാജിന്റെ ഭാര്യ
  9) മിടുക്കന്‍

  സിജുവിന്റെ സുഹൃത്ത് വരുന്നില്ല എന്നാണ് കേട്ടത്. ഇനിയും ആരെങ്കിലുമുണ്ടെങ്കില്‍ പെട്ടെന്ന് വന്നു ഹാജര്‍ വക്കുമല്ലോ :) എല്ലാവര്‍ക്കും ദില്ലി മീറ്റിലേക്കു സ്വാഗതം :)

  By Blogger മഴത്തുള്ളി, at 7:10 AM  

 8. ദില്ലി മീറ്റിന് ആശംസകള്‍

  By Blogger ഇത്തിരിവെട്ടം|Ithiri, at 7:20 AM  

 9. ദില്ലിവാലാ ബ്ലോഗ് രാജകുമാരന്മാര്‍ക്കും രാജകുമാരിമാര്‍ക്കും ബ്ലോഗ് മീറ്റിനും ആശംസകള്‍
  - നൈജിരിയയില്‍ നിന്നും ഒരു ഏകാംഗ ഗ്രൂപ്പ് ബ്ലോഗന്‍

  By Blogger അലിഫ് /alif, at 8:22 AM  

 10. മീറ്റാശംസകള്‍! :)

  By Anonymous Anonymous, at 8:25 AM  

 11. ആശംസകള്‍ from delhi

  By Blogger പുഴയോരം, at 12:14 PM  

 12. പുഴയോരം‍,

  സുനിലിനും ദില്ലി മീറ്റിലേക്ക് സ്വാഗതം. എണ്ണം അങ്ങിനെയങ്ങിനെ കൂടട്ടെ.

  എന്റെ ജിമെയില്‍ ഐഡി mathew2006@gmail.com മെയില്‍ അയക്കൂ.

  By Blogger മഴത്തുള്ളി, at 8:56 PM  

 13. ദില്ലി ബ്ലോഗ്‌ മീറ്റിന്‌ ആശംസകള്‍. :)

  By Blogger വേണു venu, at 9:30 PM  

 14. ദില്ലി മീറ്റിന്നു ഒരു പഴയ ദില്ലിവാല, റിക്ഷാവാലയുടെ ആശംസകള്‍.

  മീറ്റുതുടങ്ങുമ്പോള്‍ ഒരു ചമ്പാഗ്നി പൊട്ടിച്ചു എല്ലാവരുടേം മേല്‍ ഒഴിക്കണം കേട്ടോ

  By Blogger കുറുമാന്‍, at 9:39 PM  

 15. ദില്ലി സംഗമത്തിന് ആയിരം ആശംസകള്‍

  By Blogger ikkaas|ഇക്കാസ്, at 10:05 PM  

 16. NJAUM UNDEEEEEEE....
  Guest adikkan..njanum undee....
  midukkanthe..dostha...
  boologathil commentiyulla..Wrk
  Expereince undu..mathiyavum ayirikkum..le..??

  By Blogger neermathalam, at 10:38 PM  

 17. നീര്‍മാതളം,

  ദില്ലി മീറ്റിലേക്കു സ്വാഗതം. ഇപ്പോള്‍ ലിസ്റ്റില്‍ പത്ത് പേരായി.

  1) ബിജോയ്
  2) ബിജോയിയുടെ ഭാര്യ
  3) ബിജോയിയുടെ മകന്‍
  4) സിജു
  5) പാര്‍വതി
  6) മഴത്തുള്ളി
  7) സുഗതരാജ്
  8) സുഗതരാജിന്റെ ഭാര്യ
  9) മിടുക്കന്‍
  10)നീര്‍മാതളം.

  സുനില്‍, പെട്ടെന്ന് ഹാജര്‍ വെക്കൂ. അല്ലെങ്കില്‍ ഇമെയില്‍ അയക്കൂ.

  ദില്ലി മീറ്റിന് ആശംസകളറിയിച്ച അനിയന്‍സ്, സൂ,പട്ടേരി, ഇത്തിരിവെട്ടം, അലിഫ്, നവന്‍, വേണു, കുറുമാന്‍, ഇക്കാസ് എന്നിവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

  By Blogger മഴത്തുള്ളി, at 11:22 PM  

 18. പൂയ്‌... പുപ്പൂയ്‌...
  തീറ്റ തീറ്റ തീറ്റ..
  പിന്നെ പരദൂഷണം...
  എന്റീശ്വരന്മാരെ..... നമ്മുടെ ഒക്കെ ഒരു ഭാഗ്യേ...

  ശാപ്പട്ട്‌ രാമന്മാര്‍ സിന്ദാബാദ്‌..
  ദില്ലി ബ്ലോഗ്‌ സിന്ദാബാദ്‌

  By Blogger മിടുക്കന്‍, at 12:15 AM  

 19. ദില്ലി മീറ്റിന്റന്ന് ഭയങ്കര മഴ പെയ്യട്ടെ. (യു ഇക്കാര്‍ അങ്ങനെയാ വിഷ് ചെയ്യുക) :-)

  By Blogger ദില്‍ബാസുരന്‍, at 12:33 AM  

 20. ദില്‍ബാസുരാ, ഹഹ കൊള്ളാം. അല്ലെങ്കില്‍ തന്നെ ഇവിടെ തണുപ്പായിത്തുടങ്ങി. അതിനൊപ്പം മഴ കൂടിയായാല്‍ മീറ്റ് നല്ല പരുവമാകും. തണുപ്പ് കൂടല്ലേ എന്നാ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് ;)

  By Blogger മഴത്തുള്ളി, at 12:43 AM  

 21. ബ്ലോഗ്ഗര്‍ അല്ലാത്ത ഒരു ബ്ലോഗ്‌ വായനക്കാരന്റെ ഹാജര്‍..

  By Blogger പുഴയോരം, at 12:54 AM  

 22. This comment has been removed by a blog administrator.

  By Blogger പുഴയോരം, at 1:01 AM  

 23. ഇതിനകത്ത്‌ കമന്റ്‌ കേറി വരാന്‍ കൊറേ നേരം എടുക്കണുണ്ടല്ലോ..

  By Blogger പുഴയോരം, at 1:03 AM  

 24. അത് സാരമില്ല സുനില്‍, സുനിലിനെ സ്വാഗതം ചെയ്യുന്നു.

  അതേയ്..ബിജോയ് അഡ്മിനിസ്ട്രേറ്റീവ് അക്കൌണ്റ്റ്സ് ഒക്കെ ഒന്ന് പെട്ടന്ന് തീരുമാനീച്ചേ മാഷേ..

  ഇനി 4 ദിവസം മാത്രം

  -പാര്‍വതി.

  By Blogger പാര്‍വതി, at 1:10 AM  

 25. മീറ്റിന് എല്ലാ ആശംസകളും. അടിച്ച് പൊളിക്കൂ. പറ്റുമെങ്കില്‍ അവിടെ എവിടെയെങ്കിലും ഒരു ബോംബ് ഒക്കെ പൊട്ടിക്കൂ, വേണമെങ്കില്‍ പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറൂ. ഇതൊക്കെയല്ലേ അഡ്വഞ്ചര്‍ എന്ന് പറയുന്നത്.

  ലൈവ് കവറേജ് ഉണ്ടോ കൂട്ടുകാരന്മാരേ?

  By Blogger ശ്രീജിത്ത്‌ കെ, at 2:02 AM  

 26. ശ്രീജിത്തേ കമന്റാണെങ്കിലും, സംഗതി തീക്കളിയാട്ടോ. ഡില്ലീറ്റാന്‍ പറ്റുമെങ്കില്‍ പിന്മൊഴീന്നും എടുത്ത്‌ മാറ്റൂ. Need no more emphasis.

  By Blogger അതുല്യ, at 2:08 AM  

 27. അത് ശരിയാണല്ലോ!
  അപ്പൊ കൊച്ചി മീറ്റിന് വരുന്നവരോടൊക്കെ ഐഡി പ്രൂഫ് കൊണ്ടുവരാന്‍ പറയാം അല്ലേ ചേച്ചീ?

  By Blogger ikkaas|ഇക്കാസ്, at 2:15 AM  

 28. ആശംസകല്‍,നുറ് നൂറാശംസകള്‍,

  ദില്ലിയിലെ ഏറ്റവും നല്ല ഐസ്ക്രീം കിട്ടിയീരുന്ന നിരുലാസും,ഏഷ്യാഡിനു സ്റ്റേഡിയതിന്റെ മുന്നില്‍ നിന്നു ട്രാഫിക് നിയന്ത്രിച്ചിരുന്ന സാക്ഷാല്‍ കിരണ്‍ ബേഡിയോട് സ്റ്റേഡിയത്തിലേക്കുള്ള വഴി ചോദിച്ചതും,
  അവര്‍ ചിരിച്ചതും
  എല്ലാം ഓര്‍ക്കുന്നു.

  By Blogger മുസാഫിര്‍, at 2:40 AM  

 29. ദില്ലിമീറ്റിന് ഓള്‍ ദ ബെസ്റ്റ്!
  ഇവിടെ ഇനി 3 നാളുകള്‍ മാത്രം!

  By Blogger കലേഷ്‌ കുമാര്‍, at 3:57 AM  

 30. ഓ.ടോ.. കേരളാഹൗ സില്‍ വ്യാഴാഴ്ചയിലെ സിനിമക്ക്‌ ഒരു മാറ്റം ഉണ്ട്‌.. വ്യാഴാഴ്ച സിനിമ - കീര്‍ത്തിചക്ര..ഓ 60 രൂപ ലാഭമായി അടുത്ത ആഴ്ച സംഘത്തില്‍ വരുമ്പൊ കാണാം എന്നു കരുതിയതാ..

  By Blogger പുഴയോരം, at 11:19 AM  

 31. സംഗത്തില്‍ ഈയാഴ്ച മഹാസമുദ്രം ആണു, കഴിഞ്ഞയാഴ്ചയും അതു തന്നെയായിരുന്നു.
  ക്ലാസ്സ്‌മേറ്റ്സ് വരും വരും എന്നു പറഞ്ഞു കാത്തിരിന്നു കണ്ണ് കഴച്ചു :-)
  കേരളാ ഹൌസില്‍ സിനിമാ കാണിക്കുമോ.. വ്യാഴാഴ്ച മാത്രമേയൊള്ളോ.. വീക്കെന്‍ഡ്സിലില്ലെ..

  By Blogger Siju | സിജു, at 9:32 PM  

 32. ഓ ടോ

  സിജു.. ഇത്‌ കേരളപ്പിറവി പ്രമാണിച്ചുള്ള സിനിമാപ്രദര്‍ശനമാണ്‌. നവംബര്‍ 1 നു തുടങ്ങിയതാണ്‌, വ്യാഴാഴ്ച വരെ തുടരും.
  ഇന്നലെ മയൂഖം ആയിരുന്നു സിനിമ. നല്ല സിനിമ (2 ആഴ്ച മുമ്പത്തെ സംഗത്തിലെ സിനിമ - ഭാര്‍ഗവചരിതം - കണ്ട ശേഷം കാണുന്ന സിനിമകളൊക്കെ വളരെ നല്ലതെന്നു തോന്നുന്നു- ഇതൊരു രോഗമൊന്നുമല്ലല്ലോ അല്ലേ?:-) കഴിഞ്ഞാഴ്ചത്തെ മഹാസമുദ്രവും കണ്ടിരുന്നു). മയൂഖത്തിന്‌ ഹരിഹരന്റെ ടച്ച്‌ ഉണ്ട്‌ എന്നൊന്നും പറയാന്‍ പറ്റില്ല. കഥയൊക്കെ മുന്‍ കൂട്ടി കാണാന്‍ പറ്റുന്നു. അഭിനയമാകട്ടെ തീരെ മോശം. പിന്നെ ഡയലോഗ്‌ പ്രസന്റേഷന്‍ - നാടകത്തിന്‌ പ്രോംറ്റ്‌ ചെയ്ത്‌ പറയാന്‍ എടുക്കുന്നത്ര സമയവും..

  എത്ര പറഞ്ഞാലും കണ്ടിരിക്കാനുണ്ട്‌ ട്ടോ.. (പിന്നെ ഇന്റര്‍വല്‍-നു നാടന്‍ പൊറോട്ടയും ബീഫും- പോരെ ഒരു വൈകുന്നേരം അര്‍മ്മാദിക്കാന്‍?)
  ഇന്നത്തെ സിനിമ ദൈവത്തിന്റെ വികൃതികള്‍

  By Blogger പുഴയോരം, at 10:05 PM  

 33. അയ്യോ ഡൈം പറഞ്ഞില്ലല്ലോ.. വൈകിട്ട്‌ ആറേ കാല്‍ - ആറര

  By Blogger പുഴയോരം, at 10:09 PM  

 34. ഇതറിയാഞ്ഞതു മോശമായിപ്പോയി :-)
  മനോരമയിലും കണ്ടില്ല; പീഡനവും സദ്ദാമുമെല്ലാം വായിക്കുന്ന തിരക്കില്‍ വിട്ടുപോയതായിരിക്കും
  കേരളാ പോറോട്ടയും ബീഫും ..
  വായില്‍ വെള്ളം വരുന്നു; മീറ്റിനു വരുമ്പോള്‍ കിട്ടാന്‍ വല്ല വഴിയുമുണ്ടോ :-)

  By Blogger Siju | സിജു, at 10:50 PM  

 35. അയ്യോ പൊറോട്ട മാത്രല്ലാട്ടോ കൊള്ള്യുപ്പേരീം മീനും (വിശാലമാക്കി പറഞ്ഞാല്‍ കപ്പേം മീനും. ഒന്നുംകൂടി ആക്ക്യാ മരച്ചീനിയും മത്സ്യവും.. അത്രേം വേണ്ടാലേ..) ഉണ്ടാവൂമ്ന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.. പിന്നെ മീറ്റിന്‌ പൊറോട്ടയും ബീഫും വേണെങ്കി ഓര്‍ഡര്‍ ചെയ്യുക.. ഇവിടെ വൈകിട്ട്‌ പൊറോട്ട കിട്ടുന്ന സ്ഥലമുണ്ട്‌.. തലേദിവസം തന്നെ വാങ്ങി വക്കാം :-)

  By Blogger പുഴയോരം, at 11:39 PM  

 36. ക്ഷമിക്കണം. ഒരുപാട് വൈകിപ്പോയി. ഞാനും‍ ഹാജര്‍ വയ്ക്കുന്നു.

  By Blogger സുഗതരാജ് പലേരി, at 11:48 PM  

 37. ദില്ലി മീറ്റിന് ആശംസകള്‍.വിശേഷങ്ങള്‍ അറിയിക്കുമല്ലൊ..

  By Blogger Peelikkutty!!!!!, at 2:44 AM  

 38. പാര്‍വ്വതീ,
  വരണമെന്നു തന്നെ വിചാരിച്ചിരുന്നു.ബിജൊയുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വരാനൊക്കില്ല എന്നു്, ഇന്നു് മനസ്സിലാകുന്നു. വിവരത്തിനു് ബിജോയുമായും ഞാന്‍ സംസാരിക്കാം.
  എല്ലാ ആശംസകളും നേരുന്നു.
  അന്നേ ദിവസം എല്ലാവരുമായും ഫോണില്‍ ഞാന്‍ ബന്ധപ്പെടുന്നതിനു് തീര്‍ച്ചയായും ശ്രമിക്കും.വിശേഷങ്ങള്‍ അറിയിക്കണം.
  ഒരിക്കല്‍ കൂടി ഡല്‍ഹി മീറ്റിനു് ആശംസകള്‍.

  By Blogger വേണു venu, at 3:08 AM  

 39. "മനോരമയിലും കണ്ടില്ല"

  സിജു,

  മനോരമ ഡെല്ലി എഡീഷന്‍ തുടങ്ങിയോ (അതോ തമാശ പറഞ്ഞതാണോ)

  മലയാളം സിനിമകളുടെ പ്രദര്‍ഷനങ്ങളുടെ എണ്ണവും ഇത്ര പെട്ടെന്നു കൂടിയോ !, ഞാനൊക്കെ ഉണ്ടായിരുന്നപ്പോള്‍ ചലച്ചിത്രോത്സവത്തിനാണ്‍ ആകെ ഒരു മലയാളം സിനിമ വന്നത്‌ 'ചന്ദ്രലേഖ'

  മനോരമ ഇതുവരെ ഡെല്ലിയില്‍ വന്നില്ലെങ്കില്‍, അതു എന്തു കൊണ്ടാണെന്ന് ഒരു വല്യ ചര്‍ച്ച തന്നെ വേണ്ടിയിരിക്കുന്നു :-)

  By Blogger ദിവ (diva), at 5:09 PM  

 40. പ്രിയ സഹ ബ്ളൊഗരെ...... ഡെല്‍ഹി ബ്ളൊഗ്ഗു ടെണ്റ്റിലേക്കു എന്നെയും കൂട്ടുക

  By Blogger G.manu, at 3:42 AM  

 41. അടുത്ത ദില്ലി മീറ്റില്‍ ഞാനുമുണ്ടാവും... ഇത് സത്യം..സത്യം..സത്യം..

  By Blogger എബി, at 5:16 AM  

Post a Comment

<< Home