ദില്ലി ബ്ലോഗ്‌ മീറ്റ്‌

Tuesday, November 07, 2006

ദില്ലി ബ്ലോഗ് മീറ്റിലേക്ക് ഒരെത്തിനോട്ടം

ഡല്‍ഹിയില്‍ ആരും തന്നെ ബ്ലോഗില്‍ ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും എത്ര പെട്ടെന്നാണ് പതിനൊന്ന് പേരുടെ ഒരു സൌഹൃദസംഗമത്തിലേക്കുള്ള കുതിച്ചുകയറ്റം! ഡല്‍ഹിയിലെ ഈ പ്രഥമ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്ത ഓരോ സൂഹൃത്തുക്കള്‍ക്കും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആശംസകളറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ആയിരമായിരം നന്ദി.

ആദ്യമായി ഇതുവരെയുള്ള ഹാജര്‍ നില ഇപ്രകാരമാണ്.

1) ബിജോയ്
2) ബിജോയിയുടെ ഭാര്യ
3) ബിജോയിയുടെ മകന്‍
4) സിജു
5) പാര്‍വതി
6) മഴത്തുള്ളി
7) സുഗതരാജ്
8) സുഗതരാജിന്റെ ഭാര്യ
9) മിടുക്കന്‍
10) നീര്‍മാതളം.
11) സുനില്‍

ഇനിയും ആര്‍ക്കെങ്കിലും മീറ്റില്‍ പങ്കെടുക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരത്തിനു മുന്‍പ് അറിയിക്കുമല്ലോ.

ബിജോയ്, പാര്‍വതി, സുഗതരാജ്, സിജു, മിടുക്കന്‍, സുനില്‍, എന്നിവരുടെ അഭിപ്രായപ്രകാരം തീരുമാനിച്ചുറപ്പിച്ച മീറ്റിന്റെ ചില വിശദാംശങ്ങള്‍ താഴെ പറയുന്നു.

മീറ്റ് തീയതി - നവംബര്‍ 11, 2006 ശനി.
സമയം - വൈകുന്നേരം 3.00 മണി.
മീറ്റ് സ്ഥലം - ഇന്ത്യാഗേറ്റ്
എത്തിച്ചേരേണ്ട സ്ഥലം - ഇന്ത്യാഗേറ്റ്

അജണ്ട:
ഒരു വ്യകതമായ അജണ്ടയൊന്നും ഈ മീറ്റിനില്ല. എല്ലാവരും ഒത്തു കൂടുക, പരിചയപ്പെടുക, അവസാനം മൂക്കുമുട്ടെ തിന്നുക.എന്നാലും ചില കലാ - കായിക പരിപാടികള്‍ ആസൂത്രണം ചെയ്യ്‌തിട്ടുണ്ട്‌. വെറുതേ ചര്‍ച്ചയോ...ഏയ്‌ അല്ലാ സ്നാക്‌ക്‍സ്‌ ആയി നാടന്‍ ചിപ്സ്‌, കോളാ,എന്നിവയുണ്ടായിരിക്കും.

അതിനുശേഷം ചലോ ചലോ കൊണാട്ട്‌ പ്ലേസ്‌.............

സ്ഥലം - പിക്കാഡല്‍ഹി, പ്ലാസ സിനിമാ ബില്‍ഡിംഗ്, എച്ച് ബ്ലോക്ക്, കോണാട്ട് സര്‍ക്കസ്, ന്യൂ ഡല്‍ഹി.
സമയം - 6.30 മണി

ഇനിയാണ് മിടുക്കന്‍ പറഞ്ഞ മീറ്റിലെ പ്രധാന ഐറ്റം :) ഭക്ഷണക്രമീകരണങ്ങളുടെ വിവരണം.

സ്റ്റാര്‍ട്ടര്‍ ആയി:
മുര്‍ഗ് മലായ് കബാബ്, സീക് കബാബ്, പനീര്‍ റോള്‍, തന്തൂരി ആലു

ഇതാവരുന്നു മെയിന്‍ കോര്‍സ്‌:
മുര്‍ഗ് മഖ്നി, മട്ടണ്‍ കറി, കഡായ് പനീര്‍, മിക്സ് വെജിറ്റബിള്‍, സെസോവന്‍ വെജിറ്റബിള്‍, ദാല്‍ മഖ്നി, റായിത്ത, നാന്‍, വെജിറ്റബിള്‍ ബിരിയാണി, അസ്സോര്‍ട്ടഡ് ബ്രെഡ്ഡ്, ഗ്രീന്‍ സലാഡ്

അവസാനം:
ഡെസേര്‍ട്ട്

ചിലവ് ഒരാള്‍ക്ക് 350 രൂപ + ടാക്സ്.

ഡ്രിംഗ്സ് വേണമെങ്കില്‍ അതുമുണ്ട് ;) അതിന്റെ ചാര്‍ജ് വേറെ. ഈ മെനുവില്‍ മാറ്റം വരുത്തണമെങ്കില്‍ പറയുമല്ലോ?

അപ്പോള്‍ ദില്ലി ബ്ലോഗ് മീറ്റിന് ഇനി 2 ദിവസം ;)

23 Comments:

 1. ദില്ലി ബ്ലോഗ്‌ മീറ്റിന്‌ ഇനി 2 നാളുകള്‍ മാത്രം.‌..............
  :)

  By Blogger മഴത്തുള്ളി, at 10:32 PM  

 2. നമുക്ക്‌ അടിച്ചു പൊളിക്കാം... ആര്‍മാദിക്കാം.....വെട്ടി വിഴുങ്ങാം...
  ജയ്‌ ജയ്‌ ദില്ലി മീറ്റ്‌
  ചലോ ചലോ ഇന്‍ഡ്യാ ഗേറ്റ്‌

  By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 10:43 PM  

 3. This comment has been removed by a blog administrator.

  By Blogger പുഴയോരം, at 11:00 PM  

 4. ഹും സമ്മതിച്ചിരിക്കുന്നു. എന്റെ ഒരു ഹാജര്‍ ഉറപ്പിച്ചിരിക്കുന്നു.

  വൈകുന്നേരം മൂന്നു മണി എന്തായാലും നല്ല സമയം. കാലത്ത്‌ ഒമ്പതു മണി എന്നൊക്കെ പറഞ്ഞിരുന്നെങ്കി... ഹ്‌മൂം (ഞാന്‍ വെളുപ്പിനേ എണീക്കേണ്ടി വന്നേനെ)

  ഗുസ്തി കായിക പരിപാടികളില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ശക്തിയുക്തം വാദിക്കുന്നു.

  ഇത്രേം സാധനം എങ്ങനെ വെട്ടി വിഴുങ്ങും മാഷേ.. ഇന്നു മുതല്‍ പട്ടിണികിടക്കാന്‍ തന്നെ തീരുമാനിച്ചു.

  മുന്നറിയിപ്പ്‌: അവിടെ എത്താന്‍ ഉള്ള ആരോഗ്യം ഉണ്ടായില്ലെങ്കില്‍ വീട്ടില്‍ നിന്നും പൊക്കേണ്ടതാകുന്നു

  പിന്നെ ടാക്സും ഡ്രിങ്ക്സും ഒന്നു വിശദീകരിച്ചെങ്കില്‍ ലോണിന്‌ അപേക്ഷിക്കാമായിരുന്നു. :-)

  By Blogger പുഴയോരം, at 11:02 PM  

 5. "മുര്‍ഗ് മലായ് കബാബ്, സീക് കബാബ്, പനീര്‍ റോള്‍, തന്തൂരി ആലു,
  മുര്‍ഗ് മഖ്നി, മട്ടണ്‍ കറി, കഡായ് പനീര്‍, മിക്സ് വെജിറ്റബിള്‍, സെസോവന്‍ വെജിറ്റബിള്‍, ദാല്‍ മഖ്നി, റായിത്ത, നാന്‍, വെജിറ്റബിള്‍ ബിരിയാണി, അസ്സോര്‍ട്ടഡ് ബ്രെഡ്ഡ്, ഗ്രീന്‍ സലാഡ്..."

  എന്ത്‌....!
  കട്ടപ്പൊക...!
  കടിച്ചാല്‍ പൊട്ടാത്ത പേരുവായിച്ചെ, വയര്‍ നിറഞ്ഞു...

  കപ്പേം മീനും കിട്ടാന്‍ വല്ല വകുപ്പും ഉണ്ടൊ ..?

  :)

  അല്ല...ഇനി...മുര്‍ഗ് മഖ്നി ആണെങ്കില്‍ അത്‌..
  പിന്നോട്ട്‌ നില്‍ക്കുന്ന പ്രശ്നം ഇല്ല..

  By Blogger മിടുക്കന്‍, at 12:47 AM  

 6. പുഴയോരം,

  പട്ടിണി കിടന്നോ, ഇന്ത്യാഗേറ്റില്‍ വരെ എത്താന്‍ ഉള്ള ആരോഗ്യം ഉണ്ടായില്ലെങ്കില്‍ ‍എടുത്ത് കൊണ്ടുവരാന്‍ ആളെ ഏര്‍പ്പാടുചെയ്യാം. പക്ഷേ ഗുസ്തി കായിക പരിപാടികളില്‍ പങ്കെടുത്ത് ഫ്ലാറ്റായാല്‍ അവിടെ നിന്നും പൊക്കുന്നതല്ല :)

  പിന്നെ ഫ്ലാറ്റായിക്കഴിഞ്ഞെന്തിനാ ഡ്രിംഗ്സ് ;)

  മിടുക്കനിഷ്ടപ്പെടുമെന്നറിയാമായിരുന്നതു കൊണ്ടാ മുര്‍ഗ് മഖ്നി ഉള്‍പ്പെടുത്തിയത്. ഇടക്കിടെ മെനു വായിക്കേണ്ട. ഇനി 2 ദിവസം കൂടിയുണ്ടല്ലോ. വേണമെങ്കില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നു കൂടി വായിച്ചോളൂ. ;)

  By Blogger മഴത്തുള്ളി, at 1:07 AM  

 7. തലസ്ഥാനമീറ്റിന്‌ ആശംസകള്‍....
  ആഞ്ഞുപിടിച്ചോ, ആരാ ജയിക്കണേന്ന്‌ നോക്കാല്ലോ, ദുബായിയാണോ, കൊച്ചിയാണോ ദല്‍ഹിയാണോന്ന്‌... ഇതൊക്കെ കഴിഞ്ഞിട്ട്‌ വേണം ഞങ്ങള്‍ക്ക്‌ ഖത്തറുകാര്‍ക്ക്‌ ഒരു കലക്കു കലക്കാന്‍... മാഗ്നീ തൈരും കടകോലും ഒക്കെ റെഡിയല്ലേ കലക്കാന്‍....

  By Blogger കൃഷ്ണ, at 1:21 AM  

 8. സോറികള്‍സ്‌....
  തെരക്കുപിടിച്ചു കമന്റിട്ടപ്പോള്‍, മഹന്റെപേരിലായിപ്പോയതാണ്‌....

  By Blogger മുരളി വാളൂര്‍, at 1:26 AM  

 9. മഹന്റെ വക കമന്റും കിടക്കട്ടെ മുരളീ.

  അവനും ഈ ബ്ലോഗ് മീറ്റൊക്കെ കണ്ടു പഠിക്കട്ടെ ;)

  By Blogger മഴത്തുള്ളി, at 1:31 AM  

 10. ആശംസകള്‍

  By Blogger വല്യമ്മായി, at 2:15 AM  

 11. ഈ ബ്ലോഗ്ഗ്‌ മീറ്റെന്നു പറഞ്ഞാല്‍ ഈറ്റ്‌ മീറ്റ്‌ എന്നാണോ അര്‍ഥം. ഇതിപ്ലല്ലെ പിടികിട്ട്യേ.. വിശാലേട്ടോ ഇമ്മക്കും ഒരെണ്ണം സംഘടിപ്പിക്യല്ലെ കൊടകരേല്‍...

  By Blogger s.kumar, at 4:01 AM  

 12. സംഘടിപ്പിക്ക്യാലോ ഏസ്.കുമാറേ.

  അപ്പോള്‍ എന്നാ ബഹറിന്‍ മീറ്റ്?

  By Blogger വിശാല മനസ്കന്‍, at 4:07 AM  

 13. ശ്രീജിത്തേ.. നീ ഡെല്‍ഹിക്ക്‌ വാടെ... കൊച്ചിക്ക്‌ പൊകാതെ..
  നമുക്ക്‌ മുര്‍ഗ് മഖ്നി അടിക്കാമെടാ..

  നീ ഇല്ലാതെന്തൊന്ന് ബ്ലൊഗ്‌ മീറ്റ്‌ എന്തൊന്ന് ആഘോഷം..?

  By Blogger മിടുക്കന്‍, at 4:51 AM  

 14. ദില്ലി മീറ്റിനും പിന്നെ ഈറ്റിനും അതിനു മുന്‍പുള്ള വാറ്റിനും ആശംസകള്‍....!!!!
  പറഞ്ഞ മാതിരി ബഹറിനിലും ഒരു മീറ്റ് സംഘടിപ്പിച്ചാലോന്നാലാചിക്കുകയാ... എന്റെ അറിവില്‍ ഞാനും പിന്നെ ഇരിങ്ങല്‍ രാജു മാഷുമേ ഇവിടുള്ളൂ.. വേറെ ആരെങ്കിലുമുണ്ടോ ഈ കൊച്ചു രാജ്യത്ത്...?

  By Blogger അളിയന്‍സ്, at 5:12 AM  

 15. എനിക്കറിയാവുന്ന ഒരാളുകൂടെ ഉണ്ട് സുഹൃത്തേ..
  ബന്യാമിന്‍.
  മൂന്നു പേരുകൂടി ഒരു മീറ്റ് അതൊരു സംഭവമാകില്ല.
  എന്നാലും മറ്റു വല്ലതും നമുക്ക് ശ്രമിക്കാം.
  ഇത്തിരി ബിസ്സി ആയിരുന്നു അതാണ് വിളിക്കാതിരുന്നത്.
  സ്നേഹത്തോടെ
  രാജു

  By Blogger ഞാന്‍ ഇരിങ്ങല്‍, at 5:16 AM  

 16. ദില്ലിക്കാരുടെ മീറ്റ്‌ ഗംഭീരമാവട്ടെ. അല്ലാ മെനുവില്‍ ചിക്കന്‍ മജ്‌ബൂര്‍ കണ്ടില്ലല്ലോ?

  By Blogger ദേവന്‍, at 5:16 AM  

 17. ബഹറൈന്‍ കാരേ, കെവിയെ മറന്നോ? നാഴികയ്ക്ക് നാല്‍പ്പത്തെട്ട് തവണ എല്ലാരും ഉപയോഗിക്കുന്ന അഞ്ജലി ഓള്‍ഡ് ലിപിയുണ്ടാക്കിയ കെവിനില്ലാതെ നിങ്ങള്‍ ബ്ലോഗുമീറ്റ് നടത്താന്‍ പോണോ?
  കെവിയോട് ചോദിക്ക് ആരൊക്കെയുണ്ട് ബഹറൈനില്‍ എന്ന്.

  By Blogger കലേഷ്‌ കുമാര്‍, at 6:03 AM  

 18. ദില്ലീവാലാ മീറ്റിന് സര്‍വ്വ വിധ ആശംസകളും നേരുന്നു!

  By Blogger കലേഷ്‌ കുമാര്‍, at 6:04 AM  

 19. ദില്ലി മീറ്റിന്‍ എല്ലാ ആശംസകളും

  സസ്നേഹം

  By Blogger ദിവ (diva), at 10:30 AM  

 20. ബിജോയ്ക്ക് വേണമെങ്കില്‍ ഒറ്റയ്ക് മീറ്റ് നടത്താം. മൂന്നിലൊന്ന് ആളുകള്‍ വീട്ടില്‍ നിന്നാണല്ലോ ;)

  എല്ലാ ആശംസകളും. മിടുക്കാ, നീ സെന്റി അടിക്കല്ലേ. ഇരു ബ്ലോഗാണെങ്കിലും നമ്മുടെ പിന്മൊഴി ഒന്നല്ലേ. ഞാന്‍ അവിടെ ഉണ്ടെന്ന് തന്നെ കൂട്ടിക്കോളൂ

  By Blogger ശ്രീജിത്ത്‌ കെ, at 3:11 PM  

 21. ഇതു ബ്ലൊഗ് മീറ്റല്ല.. ബ്ലോഗ് ഈറ്റാണ്. ദൈവമേ?? ഈ പറഞ്ഞ ഐറ്റങ്ങളൊന്നും ഞാന്‍ ഡല്‍ഹിയിലായിരുന്നപ്പോ കഴിച്ചിട്ടെ ഇല്ല. ഇതൊക്കെ സത്യമാണോ? ഇന്ത്യാ ഗേറ്റിന്‍റെ കീഴിലെ പെട്ടികടക്കാരെല്ലാം ഇതറിഞ്ഞിട്ടുണ്ടോ ആവൊ?

  എന്തായാലും ആശംസകള്‍!!

  By Blogger മഞ്ഞുതുള്ളി, at 1:20 PM  

 22. അവിടെ വന്ന് ആ മുര്‍ഗ് മലായ് കബാബിനെ പരിചയപെടണം എന്നുണ്ട്.

  ആശംസകള്‍ നേരുന്നു.

  By Blogger കൈപ്പള്ളി, at 9:31 PM  

 23. ഞങ്ങള്‍ റെട്യേ.....
  ബഹ്രൈന്‍ മീറ്റിനു് ഞങ്ങള്‍ റെട്യേ
  ബഹ്രൈനിലൊള്ളോരെല്ലാം ഈ ലിങ്കില്‍ ഞെക്കിപ്പോയി പേരു ചേര്‍ത്തുവെച്ചാല്‍, എല്ലാവര്‍ക്കും അറിയാമായിരുന്നു.
  http://varamozhi.wikia.com/wiki/Geographical_Locations_of_Malayalam_Bloggers#.E0.B4.AC.E0.B4.B9.E0.B5.8D.E0.B4.B0.E0.B5.88.E0.B4.A8.E0.B5.8D.E2.80.8D.E2.80.8D

  By Blogger കെവിന്‍ & സിജി, at 10:36 PM  

Post a Comment

<< Home