ദില്ലി ബ്ലോഗ്‌ മീറ്റ്‌

Friday, November 10, 2006

ചന്ദനക്കുറി തൊട്ടു, മുല്ലപ്പൂവിന്??


ഇന്നാണല്ലോ അങ്ങനെ കാത്തു കാത്തിരുന്ന “ഒന്നാം ഇന്ദ്രപ്രസ്ഥം മലയാളം ബോഗ്ഗര്‍ മീറ്റ്”, ഒന്നും പറയണ്ട ഇന്നലെ എന്തായിരുന്നു മേളം? ഇമറാത്തിലെ മീറ്റിന്റെ വിശേഷങ്ങളെ, ചെണ്ടേം ,കവിതേം, തമ്പോല കളീം പിന്നെ കറിപാത്രത്തിന് പിടിച്ച് പറീം ഒക്കെ, ബ്ലോഗ്ഗിലാണെങ്കിലോ മീറ്റാത്ത ഞങ്ങളെല്ലാവരും കൂടി കമന്റിട്ട് കളീം. സൂ ചേച്ചീം കുമാര്‍ ചേട്ടനും സെഞ്ചുറീം ഡബിള്‍ സെഞ്ചുറീം അടിക്കുവായിരുന്നേ..അവിടെ മീറ്റിനെ ശാപ്പാട് മൂക്ക് മുട്ടെ തിന്നിട്ട് ദില്‍ബന്‍ വന്ന് 500 അടിച്ചിട്ടും പോയി, ഞാനൊക്കെ പൂരപറമ്പ് ആദ്യം കണ്ടവനെ പോലെ നിക്യാര്‍ന്നേ..

ഇന്നിപ്പോ ഞങ്ങളിത്ര പേരെ ഉള്ളൂല്ലോ,11 പേരാട്ടോ, ഒരു കുട്ടീം, പിന്നെ രണ്ട് പേരുടെ കളത്രങ്ങളും. എന്നാലും ഇത് വരെ കാണാത്ത കേട്ടുപഴകിയ ഈ കൂട്ടുകാരെ കാണാന്‍ കാത്തിരിക്കുകയാണ്, അങ്ങനെ പ്രത്യേക അജണ്ഡയൊന്നും ഇല്ലാട്ടോ, ഒരു സൌഹൃദ സദസ്സായിട്ടങ്ങ് പോട്ടേന്ന്..

എന്തായാലും ഇന്നലെ നടന്ന മേളമൊന്നും നടക്കില്ലെന്നുറപ്പാണ്, രാഷ്ട്രപതീ ഭവനത്തിന് മുന്‍പിലല്ലേ, ഇനീ എങ്ങനെയെങ്കിലും ലാപ്റ്റോപ്പും കൊണ്ട് പോയാലും ഏതെങ്കിലും കഴുത്തൊടിഞ്ഞ പോലീസുകാരന് അത് ‘സാറ്റലൈറ്റ് സിഗ്നല്‍ റിസീവര്‍‘ ആണെന്നൊക്കെ തോന്നിയാലോ, അത് കൊണ്ട് ഞങ്ങള്‍ മീറ്റിയിട്ട് വരണ വരെ ആഘോഷിക്കാന്‍ എല്ലാവരും ഇവിടെ വേണം കേട്ടോ.

നാളെ കൊച്ചീ മീറ്റുണ്ടല്ലോ, ലൈവ് അപ്ഡേറ്റ് ഉണ്ടാവൂന്നാ ഇക്കാസ് പറേണത്..അപ്പോ കാണാം, എന്തായാലും ഇക്കാസിന്റെ കേരളകല നന്നായിരുന്നു, എല്ലാവരേം ആഡ് ചെയ്യാണെല്‍ ഇക്കാസിനൊരു നോട്ട് മാലയിടാന്‍ ശ്രീജിത്തിനോട് പറഞ്ഞിട്ടുണ്ട്(നോട്ടിന് മലയാളത്തില്‍ കുറിപ്പടി എന്നും ഉണ്ട്, നമ്മളൊരു വണ്ടിക്കായത് കൊണ്ട് അത് മനസ്സിലാവും അല്ലേ ശ്രീജിത്തേ, ഇക്കാസിനൊട് ഇപ്പോ പറയണ്ട, അല്ലെങ്കില്‍ നിന്റെ പായസം ക്യാന്‍സല്‍ ചെയ്താലോ) :-), എല്ലാ ആശംസകളും കേട്ടോ..

എന്നാ ഞാനങ്ങ് ചെല്ലട്ടെ, പിടിപ്പത് പണിയുണ്ടേ, എന്താന്നോ? ഇന്നലെ അതുല്യ ചേച്ചീടെ അവ്ട്ന്ന് നേരെ ഇങ്ങൊട്ടാ പറന്നത് ഞങ്ങളുടെ പൊതുസുഹ്രുത്ത്..അപ്പോ പോയി കാണട്ടെ, ഇത്തിരി വൈറ്റ് സിമന്റും പുട്ടീം ഒക്കെ വാങ്ങി വച്ചിട്ടുണ്ടാര്‍ന്നു.

-പാര്‍വതി.

320 Comments:

 1. അപ്പോ ഞാന്‍ പോയി റെഡിയാവട്ടെ,ആന്ന്.. ഇന്നലെ ഞങ്ങളുടെ മീറ്റ്..

  :-)

  എല്ലാവരും ഇവിടൊക്കെ തന്നെ ഉണ്ടാവണം.ഞങ്ങള്‍ ശിശുക്കളല്ലേ(ആദ്യത്തെ മീറ്റേ..)മീറ്റി പിന്നെ പിന്നേ മീറ്റി ഇപ്പ വരാട്ടോ..

  -പാര്‍വതി

  By Blogger പാര്‍വതി, at 11:16 AM  

 2. എല്ലാ ആശംസകളും.മംഗളമായൊരു ഡല്‍ഹി മീറ്റിന്‍റെ കാഹളം മുഴങ്ങുന്നു പാര്‍വ്വതി.

  By Blogger വേണു venu, at 11:23 AM  

 3. ഇപ്പോള്‍ മീറ്റു കാലമാണല്ലെ. എല്ലായിടത്തും മീറ്റുകള്‍.

  ദില്ലി മീറ്റിന് ആശംസകള്‍!

  By Blogger സ്നേഹിതന്‍, at 11:49 AM  

 4. ആശംസകള്‍!

  By Blogger Reshma, at 12:33 PM  

 5. ആദ്യത്തെ ദില്ലിമലയാളബൂലോഗസംഗമത്തിന് എല്ലാ വിധ ആശംസകളും.

  മറ്റിടങ്ങളില്‍ നടന്നതുപോലെതന്നെ ഈ മീറ്റും ഒരു മഹാസംഭവമായിത്തീരട്ടെ എന്നു പ്രാര്ത്ഥിക്കുന്നു, ആശംസിക്കുന്നു.....

  By Blogger viswaprabha വിശ്വപ്രഭ, at 5:17 PM  

 6. ദില്ലി മീറ്റിന് ആശംസകള്‍...

  By Blogger സന്തോഷ്, at 5:38 PM  

 7. ദില്ലി മീറ്റിന് ആശംസകള്‍. ആരാ ഉല്‍ഘാടനം? കലാം?സോണീയ? മന്‍‌മോഹന്‍? അതോ ഇനി ഞാന്‍ വരണോ?
  ഓ:ടോ:പാറൂ പോട്ടം ഇടണേ.മീറ്റ് ഞങ്ങളൊന്ന് കാണട്ടെ.

  By Blogger അനംഗാരി, at 6:54 PM  

 8. ഡല്‍ഹി മീറ്റിന്‌ ആശംസകള്‍.

  By Blogger പടിപ്പുര, at 7:26 PM  

 9. മീറ്റാശംസകള്‍.ചെണ്ടമേളം വേണമെങ്കില്‍ കുറുമാനെ ഫോണിയാല്‍ മതി.ലിവെ ആയി കേള്‍പ്പിയ്ക്കും.

  എല്ലാരേം ഞാന്‍ പ്രത്യേകം പ്രത്യേകം അന്വേഷിച്ച്തായി പറയണേ പാറൂ.

  By Blogger ചന്തു, at 8:36 PM  

 10. ലൈവ് എന്നു തിരുത്തി വായിക്കൂ പ്ലീസ്.

  By Blogger ചന്തു, at 8:38 PM  

 11. മീറ്റിനു എല്ലാ വിധ ആശംസകളും. ഇത് ഒരു മഹാസംഭവം ആയിത്തീരും എന്ന് പ്രതീക്ഷിക്കുന്നു.

  മീറ്റിന്റെ വിശേഷം ഒരു പോസ്റ്റ് ആയി ഇടുമല്ലോ.

  By Blogger ഷിജു അലക്സ്‌‌: :Shiju Alex, at 8:45 PM  

 12. ആശംസകള്‍

  By Blogger വല്യമ്മായി, at 9:43 PM  

 13. ഓകെ. അപ്പൊ ഇന്നിവിടെയാവാം ആര്‍മ്മാദം. ആരെങ്കിലുമുണ്ടോ എനിക്കൊരു കമ്പനി തരാന്‍? :-)

  By Blogger ദില്‍ബാസുരന്‍, at 9:50 PM  

 14. ഡല്‍ഹി മീറ്റിന്‌ ആശംസകള്‍.


  സ്നേഹപൂര്‍വ്വം


  അഗ്രജന്‍

  By Blogger അഗ്രജന്‍, at 9:54 PM  

 15. ഞാനുണ്ട് ദില്‍ബൂ

  :)

  By Blogger ദിവ (diva), at 9:59 PM  

 16. കടകം മറിഞ്ഞ്, ഓതിരം തിരിഞ്ഞ്,
  വലിഞ്ഞമര്‍ന്ന്, ഇടതു മാറി ഇടതു വെട്ടി ഇടതു കാലു വെച്ചു കേറി, ഞെരിഞ്ഞമര്‍ന്ന്, വലതു മാറി, വലതു വെട്ടി....

  ഞാനും പ്രസന്റ്...

  By Blogger Adithyan, at 10:04 PM  

 17. 498 ആവുമ്പോ എനിക്കൊരു മിസ്സ്‌കോള്‍ തരണം.
  മൈ ഫോണ്‍ നമ്പര്‍ ഈസ് സീറോ സീറോ ഡബിള്‍ സീറോ ത്രിബിള്‍ സീറോ. ;)

  By Blogger സു | Su, at 10:07 PM  

 18. ദില്‍ബുവും ആദിയും ദിവാസ്വപ്നവും, ചേകവന്മാരൊരുങ്ങി കഴിഞ്ഞു, തുടങ്ങിക്കോളൂ പടയൊരുക്കം :-)

  By Blogger പാര്‍വതി, at 10:08 PM  

 19. ആദീ

  ഒരു ഓഫ് ടോപ്പിക് (പെട്ടെന്ന് തീര്‍ക്കാം)‌

  പുതിയൊരു ചിക്കാഗോക്കാരന്‍ ബ്ലോഗിത്തുടങ്ങിയിട്ടുണ്ട്. അറിയുമോ.

  ചുള്ളന്‍ മിടുക്കനാണ്. ഐടി പരിജ്ഞാനം പകരാന്‍ വല്യ ഉത്സാഹമാണ് ചുള്ളന്.

  കമന്റിയിട്ടി പിന്മൊഴിയില്‍ വരുന്നില്ല. ദാ url

  http://kochuvarthaanam.blogspot.com

  By Blogger ദിവ (diva), at 10:10 PM  

 20. 498-ല്‍ മിസ് കോള്‍ കിട്ടിയാല്‍ കമന്റിട്ടു വരുമ്പഴേക്കും 515 ആകും.
  അതു കൊണ്ട് വിളിക്കുന്നുണ്ടേല്‍ ഒരു 480-ല്‍ വിളിക്കണം. :)

  By Blogger Adithyan, at 10:10 PM  

 21. കൊള്ളല്ലോ വീഡിയോണ്‍...
  അവിടെ പോയി ഞാന്‍ എന്റെ പഴേ പോസ്റ്റ് നാട്ടി ഒരു ഡയറക്ട് മാര്‍ക്കറ്റ് ചെയ്യണോ? ;)

  By Blogger Adithyan, at 10:12 PM  

 22. ഹ ഹ

  :)

  (ചുള്ളന്‍ വിക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അറിവുകിട്ടി, സോ, മോശക്കാരനുക്ക് മോശക്കാരനല്ല)

  :-))

  (off topic over)

  By Blogger ദിവ (diva), at 10:16 PM  

 23. ഓകെ. മതീ. ദിവാ ചേട്ടന്‍ ധാരാളാം മതി കമ്പനിയ്ക്ക്.ആദിയും

  എന്നാലും എന്താ നടക്കുന്നേ എന്നറിഞ്ഞാല്‍ രസമായിരുന്നു. ഇടയ്ക്ക് പാറു ചേച്ചിയ്ക്കെങ്കിലും അടുത്തുള്ള നെറ്റ് കഫേറ്യില്‍ നിന്ന് ഒരു കമന്റിട്ടൂടെ?

  By Blogger ദില്‍ബാസുരന്‍, at 10:16 PM  

 24. ഇന്ത്യാ ഗേറ്റ് പക്കത്തെങ്ങും നെറ്റ് കഫേ ഇല്ല ദില്‍ബൂ, മൊബൈലില്‍ ഈ സൈറ്റില്‍ ചതുരങ്ങള്‍ മാത്രമേ വരുന്നുള്ളൂ..

  പിന്നെ C.P ല് കറങ്ങുമ്പോഴെവിടെങ്കിലും കഫെ കണ്ടാല്‍ ഉടനടി പ്രതികരിക്കുന്നതായിരിക്കും, വഴി കണ്ടുപിടിക്കാം..

  -പാര്‍വതി.

  By Blogger പാര്‍വതി, at 10:20 PM  

 25. ദില്‍ബൂ

  യ്യൂയ്യീയ്യീ മീറ്റിന്റെ കൂടുതല്‍ (നല്ല) ഫോട്ടോസ് ആരെങ്കിലും ഇടാന്‍ സാധ്യതയുണ്ടോ

  By Blogger ദിവ (diva), at 10:20 PM  

 26. ഇന്ന് ഞാന്‍ ഒറ്റയ്ക്കിരുന്ന് നൂറടിക്കും (വെള്ളമൊഴിക്കാതെ)

  By Blogger ദിവ (diva), at 10:25 PM  

 27. ദില്ലി മീറ്റിന് എല്ലാ ആശംസകളും.

  ഞാനും റെഡി... അഞ്ചൂറോ ആയിരമോ അടിക്കാന്നേ... മീറ്റ് അടിച്ച് പൊളിക്കൂ.

  ഫുള്‍ സപ്പോര്‍ട്ടോടേ.

  By Blogger ഇത്തിരിവെട്ടം|Ithiri, at 10:27 PM  

 28. ദില്ലി പട്ടണത്തെ പുളകം കൊള്ളിച്ചു കൊണ്ട് മീറ്റ് ഉടനെ ആരംഭിക്കുന്നതാണ്... ബൂലോഗമീറ്റുകളുടെ ചരിത്രത്തില്‍ ആദ്യമായി മെമ്മോറന്‍ഡം കൈമാറിയ മീറ്റ് എന്ന പേരിലായിരിക്കും ഈ മീറ്റ് അറിയപ്പെടാന്‍ പോകുന്നത്.

  ബാംഗളൂര്‍ കൈരളിയില്‍ ഒരു മേശക്കു ചുറ്റും കൂടിയിരുന്ന് എട്ടൊന്‍പത് പേര്‍ ചായയും കടിയും കുടിച്ച് ഏരിയല്‍ വ്യൂ ഫോട്ടോയുമെടുത്ത് തുടക്കം കുറിച്ച മീറ്റുകളുടെ ചരിത്രത്തിലെ ഏറ്റവും പുത്യ മീറ്റ്...

  ഈ മീറ്റ് ഒക്കെ നടക്കുന്നതിനു കാരണമായ ഒരു പോസ്റ്റ് പണ്ട് ബൂലോകക്ലബ്ബില്‍ വന്നിരുന്നു. നടക്കാതെ പോയ ഒരു മീറ്റിനെപ്പറ്റിയുള്ള ആ പോസ്റ്റിനെ ഓര്‍ത്ത് രണ്ടു തുള്ളി കണ്ണീര്‍ ഞാന്‍ പൊഴിക്കുന്നു ;)

  By Blogger Adithyan, at 10:27 PM  

 29. സൂച്ചേച്ചീ,


  ഇന്നു നമുക്കിവിടെ അടിച്ചുപൊളിയ്ക്കാം, നാളെ കൊച്ചിമീറ്റില്‍, എന്തു പറയുന്നു

  :)

  By Blogger ദിവ (diva), at 10:27 PM  

 30. ദിവന്‍‌ജീ കഴിത്തിന് പിടിച്ച് വായിലേക്കൊഴിക്കാനുള്ള പദ്ധതിയാണല്ലേ...

  By Blogger ഇത്തിരിവെട്ടം|Ithiri, at 10:28 PM  

 31. അഡ്മിന്‍ പവറെടുത്ത് കമന്റിനു നമ്പരിടുന്നവര്‍ ഒരു ഉപകാരം കൂടി ചെയ്യുമോ, പ്ലീസ്

  വേറൊന്നുമല്ല; വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്ന് എടുത്തുകളയുമോ

  :)

  By Blogger ദിവ (diva), at 10:29 PM  

 32. ദിവാ,
  ഒരു മില്ലര്‍ ലൈറ്റുമായി ഞാന്‍ ഇവിടെ കമ്പനി തന്നു കൊണ്ടിരിക്കുന്നു ;)

  By Blogger Adithyan, at 10:29 PM  

 33. മോനേ ആദ്യേ... മീറ്റ് പന്തലിനരികെ വായില്‍ വെള്ളവുമായി നടക്കാതെ ആ ബുഷിന്റെ നാട്ടിലും ഒന്ന് മീറ്റാന്‍ നോക്കടേയ്...

  By Blogger ഇത്തിരിവെട്ടം|Ithiri, at 10:29 PM  

 34. ഞാനും റിക്വസ്റ്റുന്നു... വേര്‍ഡ് വെരി ഒരുദിവസ്ത്തിന്...

  ദിവന്‍‌ജീ ഇന്ന് രണ്ടും കല്‍പ്പിച്ച് തന്നെയാണല്ലേ

  By Blogger ഇത്തിരിവെട്ടം|Ithiri, at 10:30 PM  

 35. അഡ്മിന്‍ പവര്‍ കിട്ടിയാല്‍ ഈ ടെമ്പ്ലെറ്റൂം ആ ടെമ്പ്ലെറ്റൂം ഒക്കെ കുളമാക്കി കയ്യില്‍ തരുന്ന കാര്യം ഞാനേറ്റു ;)

  By Blogger Adithyan, at 10:31 PM  

 36. എല്ലാവരും അടിച്ചുപൊളിക്കൂ. :)

  By Blogger സു | Su, at 10:31 PM  

 37. നഞ്ചെന്തിന് നന്നാഴി. മീറ്റ്‌ നടക്കുന്നത്‌ ദില്ലി ഹൈ ദില്വാലോം കാ എന്ന സ്ഥലത്തല്ലെ. പൊടിപൊടിക്കട്ടെ. മാത്യു2006 എന്നെ ഇന്നലെ ഫോണില്‍ വിളിച്ചിരുന്നു. ഇക്കാര്യം പറഞ്ഞില്ലല്ലോ.

  By Blogger കേരളഫാർമർ/keralafarmer, at 10:31 PM  

 38. ആദീ‍ നീയും ശ്രീജിത്തിന് പഠിക്കുന്നോ ?

  By Blogger ഇത്തിരിവെട്ടം|Ithiri, at 10:33 PM  

 39. ആശംസകള്‍,എല്ലാ ദില്ലീ വാലാ രാജകുമാരന്മാര്‍ക്കും
  കുമാരിമാര്‍ക്കും.

  By Blogger മുസാഫിര്‍, at 10:33 PM  

 40. ഹ ഹ ഇത്തിരീ


  പണ്ട് ദില്ലിയില്‍ വച്ച് അങ്ങനൊരു അബദ്ധം പറ്റിയിട്ടുണ്ട്. (ഇഞ്ചിപ്പെണ്ണ് കേള്‍ക്കാത്തതു ഭാഗ്യം, അല്ലെങ്കില്‍ എന്നെ ‘കള്ളുകുടിയന്‍‘ എന്ന് വിളിച്ചേനെ)

  ഒരുത്തനെ യാത്രയയക്കാന്‍ ഒരു പാര്‍ട്ടി വച്ചതാണ്. പാര്‍ട്ടി പകുതിയായപ്പോള്‍ കറന്റു പോയി. അങ്ങനെ ഇരുട്ടത്ത് ഇരുന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആരോ പറഞ്ഞു.

  “മലയാളി ഹോട്ടലില്‍ ഇറച്ചി ഫ്രൈ പറഞ്ഞു വച്ചിട്ടുണ്ട്; അവിടെ ചെന്ന് ഇറച്ചി ഫ്രൈ വാങ്ങി വരണം“

  ആ ധൃതിയില്‍ എഴുനേറ്റ വഴിയ്ക്ക് വെള്ളമൊഴിയ്ക്കാന്‍ വേണ്ടി ഒഴിച്ചു വച്ച ഒരു പെഗ്, ഓര്‍ക്കാതെ എടുത്ത് വായിലേയ്ക്ക് ഒറ്റ കമത്തല്‍ ! ഹൌ !! കരിഞ്ഞുപോയീന്ന് പറഞ്ഞാല്‍ മതി...

  By Blogger ദിവ (diva), at 10:34 PM  

 41. മീറ്റ് തീയതി - നവംബര്‍ 11, 2006 ശനി.
  സമയം - വൈകുന്നേരം 3.00 മണി.
  മീറ്റ് സ്ഥലം - ഇന്ത്യാഗേറ്റ്
  എത്തിച്ചേരേണ്ട സ്ഥലം - ഇന്ത്യാഗേറ്റ്

  ആദീ, ദിവാ, ഇപ്പോഴല്ല മീറ്റ്. :)


  qw_er_ty

  By Blogger സു | Su, at 10:34 PM  

 42. ചന്ദ്രേട്ടന്‍ കാ കമന്റ് പട്ക്കെ മേരെക്കോ ഹിന്ദി മേം ബാത്ത് കര്‍നേക്കാ ബഹുത് മന്‍ കര്‍ രഹാ ഹൈ...

  യെ മീറ്റ് ദില്ലി മെം ഹോ രഹാ ഹൈ, ഇസ്‌ലിയേ ഇധര്‍ കമന്റ് കര്‍നേക്കേലിയേ ഭീ ഹിന്ദി കാ ഉപയോഗ് കര്‍നാ ബഹുത് അച്ചാ ഹോഗാ...

  ഗായ് എക് പാല്‍തൂ ജാന്വര്‍ ഹൈ ഹോ ഹൌ.

  By Blogger Adithyan, at 10:35 PM  

 43. ദിവന്‍‌ജീ ഞാനിന്നലെ ഒരു വിദ്വാന്‍ അങ്ങനെ കുപ്പിയുടെ കഴുത്തിന് പിടിച്ച് നേരിട്ട് വായിലേക്ക് കമിഴ്ത്തി ഗ്ലും... ഗ്ലും എന്ന് എന്നിറക്കുന്നത് ആദ്യമായി കാണുന്ന കാഴ്ചയായതിനാല്‍ ‍ അന്തംവിട്ട് നിന്നു.

  By Blogger ഇത്തിരിവെട്ടം|Ithiri, at 10:39 PM  

 44. "ആദീ, ദിവാ, ഇപ്പോഴല്ല മീറ്റ്"


  അല്ലെങ്കിലും അത് അങ്ങനെയാ, ഹിന്ദി സംസാരിക്കുന്ന മലയാളികളോട് എന്നും നിങ്ങളെപ്പോലുള്ള വല്യ ആളുകള്‍ക്കൊക്കെ പുച്ഛമാ !!


  (ചുമ്മ ജോക്കടിച്ചതാണ്. രാവിലെ മൂന്നരയ്ക്ക് ഞങ്ങള്‍ക്ക് എഴുനേറ്റിരുന്ന് കമന്റാന്‍ പറ്റുമോ)

  :-)

  By Blogger ദിവ (diva), at 10:39 PM  

 45. ഹ ഹ ഇത്തിരീ


  കഷണ്ടിയുള്ള ഗുരുവാണോ അതോ കരുണാനിധി സ്റ്റൈല്‍ ഗുരുവാണോ

  By Blogger ദിവ (diva), at 10:41 PM  

 46. അത്രേ ഉള്ളു ദിവാ :)
  നമ്മക്കു നമ്മടെ ക്വോട്ടാ അങ്ങു തീര്‍ത്തേച്ചും പോകാം അല്ലേ?

  (ബിയറിന്റെ ക്വോട്ടാ തീര്‍ക്കുന്ന കാര്യമല്ല പറഞ്ഞെ)

  By Blogger Adithyan, at 10:42 PM  

 47. ഒരു താടി മാത്രമുള്ള ഗുരു... ഹ ഹ ഹ.

  ഞാന്‍ ഓടേണ്ടി വരുമോ ?

  By Blogger ഇത്തിരിവെട്ടം|Ithiri, at 10:43 PM  

 48. ഒരു താടി മാത്രമുള്ള ആളോ?
  സാധാരണ എല്ലാവര്‍ക്കും രണ്ടു താടി ഉണ്ടോ?

  By Blogger Adithyan, at 10:44 PM  

 49. ഇതു 50 ആണെന്നു തോന്നുന്നു

  By Blogger Adithyan, at 10:45 PM  

 50. എന്നാല്‍ ഇത് 50 തന്നെ

  By Blogger Adithyan, at 10:45 PM  

 51. ഈ 50 ഞാന്‍ ചൂണ്ടി :)

  By Blogger അഗ്രജന്‍, at 10:45 PM  

 52. ശംഭോ മഹാദേവാ...
  50 ഐശ്വര്യമായി വീണിട്ടുണ്ട്...
  ഇനി 100 ഓ 500 ഓ ഒക്കെ ആരാന്നു വെച്ചാ..

  By Blogger Adithyan, at 10:46 PM  

 53. ആദീ... ങീ...ങീഹീ...

  By Blogger അഗ്രജന്‍, at 10:46 PM  

 54. അഗ്രജോ സോ‍ാ‍ാറി
  ;))

  ഐ ആം ദി സോറി. ;)

  By Blogger Adithyan, at 10:46 PM  

 55. നട്ടപ്പാതിരാക്ക് കിടന്നുറങ്ങാണ്ട് 50 അടിക്കാന്‍ നിക്ക്വാ

  By Blogger അഗ്രജന്‍, at 10:47 PM  

 56. ദാ ഞാന്‍ വേ.വെ യും പോട്ടവും മാറ്റിയിരിക്കുന്നു, ആരെങ്കിലും കമന്റിന് നമ്പറിടാന്‍ ഉപായം പറഞ്ഞ് തന്ന് സഹായിക്കൂ..

  By Blogger പാര്‍വതി, at 10:47 PM  

 57. അഗ്രജാ

  സാരമില്ല, അല്ലേലും നമ്മളെപ്പോലെ കുടുമ്മത്തിലെ മൂത്ത പിള്ളേര്‍ക്കൊക്കെ ലക്ക് കുറവാ

  :)


  (കണ്ടോ, ഞാന്‍ ഗ്രൂപ്പുണ്ടാക്കാന്‍ മിടുക്കനായി)

  By Blogger ദിവ (diva), at 10:48 PM  

 58. ഹഹ അതേ ദിവാ... ദിവാ വിളിക്കൊപ്പം ‘കടിഞ്ഞില്‍ പൊട്ടാന്നുള്ള വിളീം കേള്‍ക്കണം... ന്നാലോ ഒരമ്പത് അടിക്കാനും പറ്റില്ല :)


  ഞാനും മേമ്പറായി

  By Blogger അഗ്രജന്‍, at 10:51 PM  

 59. ആരാ... അവിടെ കണ്ട്രോള്‍ റൂമില്‍ അതോ എല്ലാരുടേം കണ്ട്രോള്‍ ഇപ്പോ തന്നെ പോയോ ;)

  By Blogger അഗ്രജന്‍, at 10:53 PM  

 60. ഈ 60 എങ്കിലും എനിക്ക്!

  By Blogger അഗ്രജന്‍, at 10:53 PM  

 61. 50 കിട്ടാത്തവര്‍ക്ക് 60-ഉം 63-ഉം ഒക്കെ അടിച്ചു സമാധാനിക്കാം :))

  എന്റെ മില്ലര്‍ ലൈറ്റ് എല്ലാം തീര്‍ന്നു. ഞാന്‍ കിടക്കാന്‍ പോകുവാ

  By Blogger Adithyan, at 10:55 PM  

 62. ദില്ലീ മീറ്റിന് ആശംസകള്ളോടെ...

  By Blogger കുട്ടന്മേനൊന്‍::KM, at 10:57 PM  

 63. ഫുള്‍ സപ്പോര്‍ട്ട് തരാമെന്ന് ‘ഇത്തിരി‘ പറഞ്ഞപ്പോല്‍ ഞാനെന്തൊക്കെയോ മോഹിച്ചു...

  ഇത്തിരീ താനെവിടെ ???


  ആ‍സ കൊടുത്താലും ആന കൊടുക്കരുത് കേട്ടോ

  :-)‌

  By Blogger ദിവ (diva), at 10:58 PM  

 64. കണ്ട്രോള്‍ റൂമിലുള്ളോരടെ എല്ലാം കണ്ട്രോള്‍ പോകാന്‍ ഇതെന്ത് യു.എ.ഇ. മീറ്റാണോ? ;)

  (എന്നെ തല്ലാന്‍ വരുന്നവരെല്ലാം കൂടെ ഒന്നിച്ചു വന്നാല്‍ നമ്മക്കിവടെ ഒരു മീറ്റ് നടത്താം)

  By Blogger Adithyan, at 10:58 PM  

 65. ഡല്‍ഹി മീറ്റിനു ആശംസകള്‍..
  പാര്‍വതി... മാത്യു.. എല്ലാവരും അടിച്ചു പൊളിക്കൂ...

  By Blogger ഇളംതെന്നല്‍...., at 10:58 PM  

 66. ഒരു മീറ്റിന്റെ കിക്ക് ഇറങ്ങിവരുന്നതിന് മുന്‍പേ രണ്ട് മീറ്റുകള്‍ കൂടി. ഗ്രേറ്റ്!

  സുഗതരാജാവേ..ബിനോയേ..പാര്‍വ്വതിയേ...
  മിടുക്കോ.. ബാക്കിയുള്ളോരെ...

  എല്ലാ ഭാവുകങ്ങളും. ദില്ലി മീറ്റ് ഗംഭീരമാകട്ടെ.

  By Blogger വിശാല മനസ്കന്‍, at 10:58 PM  

 67. ദേ വിശാലേട്ടന്‍ സത്യം പറയുന്നു - കിക്ക് ഇറങ്ങിയിട്ടില്ലെന്ന്

  ;))

  By Blogger Adithyan, at 11:02 PM  

 68. വിശാലമനസ്സേ,

  ഒരു ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയുമോ

  ഇംഗ്ലീഷ് പരിജ്ഞാനമൊന്ന് പരീക്ഷിയ്ക്കാനാണീ ചോദ്യം. പണ്ട് ടീവീയില്‍ കേട്ടിട്ടുള്ളതാണ്.

  (വിശാലനറിയില്ലെങ്കില്‍ ആര്‍ക്കും പറയാം)

  ‘രാജീവ് ഗാന്ധി ഇന്ത്യയുടെ എത്രാമത്തെ പ്രധാ‍നമന്ത്രിയായിരുന്നു’ എന്ന് ഇംഗ്ലീഷില്‍ എങ്ങനെ ചോദിക്കും ?

  By Blogger ദിവ (diva), at 11:03 PM  

 69. ഹൌ മെനിയത്ത് പ്രൈം മിനിസ്റ്റര്‍ ഓഫ് ദി ഇന്ത്യ ഓഫ് ദി രാജീവ് ഗാന്ധി വാസ് ദി.


  ശരിയല്ലേ?

  By Blogger Adithyan, at 11:06 PM  

 70. ഇന്ത്യാ മീറ്റിനു്‌ ആശംസകള്‍

  By Blogger പട്ടേരി l Patteri, at 11:08 PM  

 71. ആദീ... അങ്ങനെയല്ല.
  How Rajeev Gandhi became prime minister of India in the first palce? എന്നല്ലേ? :-)

  By Blogger ദില്‍ബാസുരന്‍, at 11:09 PM  

 72. ‘രാജീവ് ഗാന്ധി ഇന്ത്യാസ് ഹൌ മനിയത്ത് പ്രധാ‍നമന്ത്രി വാസ് ?
  ( ആദിയേ...ബ്ലോഗഭിമാനി ചാരന്‍ @ യു എ ഈ മീറ്റ് ഡസ് നോട്ട് വര്‍ത്ത് ഫോര്‍ ഇബ്രൂസ് ഇരുട്ടടി :(

  By Blogger പട്ടേരി l Patteri, at 11:13 PM  

 73. ദിവന്‍‌ജീ ഞാന്‍ ഇതാ ഇവിടെ... ഫുള്‍ സപ്പോര്‍ട്ട്...

  ഇനി ആനയുടെ കാര്യം പറയരുത്

  By Blogger ഇത്തിരിവെട്ടം|Ithiri, at 11:14 PM  

 74. ദില്ലി മീറ്റിന് മംഗ്ലാശംസകള്‍ നേരുന്നു...
  ദിവാ,
  രാജീവ് ഗാന്ധി വാസ് ഇന്ത്യാസ് നയന്ത് പ്രൈം മിനിസ്റ്റെര്‍, ആമൈ റൈറ്റ് ? എന്ന് ചോദിച്ച് തല്‍ക്കാലം മൃതിയടയാം. അപ്പൊ കേക്കുന്നവന് ശരിക്കും എത്രാമത്തെയാന്ന് അറിയാമെങ്കി ഇങ്ങോട്ട് പറഞ്ഞ് തരും.

  By Blogger ikkaas|ഇക്കാസ്, at 11:16 PM  

 75. ഇപ്പോള്‍ നാട്ടില്‍ പന്ത്രണ്ട് പന്ത്രണ്ട്. മീറ്റ് തുടങ്ങാന്‍ ഇനി മൂന്നു മണിക്കൂറില്‍ താഴെ  പാര്‍വതിചേച്ചീ മൈക്കിലൂടെ ഒരു പാട്ട് വയ്ക്ക്വോ, കൂടുതല്‍ ആളോളൊക്കെ ഒന്ന് കേട്ടറിഞ്ഞുവരട്ടെ :-)

  By Blogger ദിവ (diva), at 11:17 PM  

 76. യു എ ഈ മീറ്റില്‍ മലയാളത്തില്‍ മാത്രമേ പറയാവൂ എന്നൊരു ഗെയിം ഉണ്ടായിരുന്നു . അവിടെ ഹിന്ദിയില്‍ മാത്രമേ പറയാവൂ എന്നൊരു ഗെയിം നടത്തിക്കോളൂ...:)

  By Blogger പട്ടേരി l Patteri, at 11:17 PM  

 77. ഹ ഹ പട്ടേരീ,


  ഹിന്ദിയില്‍ മാത്രം പറയുന്ന ഗെയിം വച്ചാല്‍, ബിജോയി ഭായ്-യുടെ മകന്‍ സമ്മാനം മൊത്തം അടിച്ചെടുക്കും

  :)

  By Blogger ദിവ (diva), at 11:20 PM  

 78. ദിവന്‍‌ജീ ‘ബലി കൂടീരങ്ങളേ ...’ എന്ന പാട്ടാണോ വെക്കേണ്ടത്.

  By Blogger ഇത്തിരിവെട്ടം|Ithiri, at 11:24 PM  

 79. ഇക്കാസ്, തെറ്റിപോയി

  എത്രാമത്തെ പ്രധാനമന്ത്രിയാണെന്നല്ല ചോദ്യം, അതെങ്ങനെ ഇംഗ്ലീഷില്‍ ചോദിക്കുമെന്നാണ്.

  ഹിന്ദിയില്‍ ചോദിച്ചാലും മതി

  :-)

  By Blogger ദിവ (diva), at 11:34 PM  

 80. അപ്പോ ശരിയായ ഉത്തരം , അല്ല, ശരിയായ ചോദ്യം ഞാന്‍ തന്നെ ചോദിക്കേണ്ടി വരുവോ? ;)

  By Blogger Adithyan, at 11:36 PM  

 81. ഇപ്പോള്‍ ദില്ലീല്‍ നല്ല തണുപ്പായിരിക്കുമല്ലോ അല്ലേ, എല്ലാവരും സ്വെറ്ററൊക്കെ ഇട്ടായിരിക്കുമല്ലോ മീട്ടിന് വരുന്നത്.


  എന്റെയൊരു ഗതികേട് നോക്കണേ, ദില്ലിയിലെ തണുപ്പില്‍ നിന്ന് രക്ഷപെടാനാണ് ഞാന്‍ അവിടെനിന്ന് ഓടിരക്ഷപെട്ടത്, ഇപ്പോഴോ, എരിതീയില്‍ നിന്ന് വറചട്ടിയിലേയ്ക്കായി. നേരിയ മൂടല്‍മഞ്ഞ് ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് കടുത്ത മഞ്ഞുവീഴ്ചയുള്ള സ്ഥലത്തേയ്ക്ക് :-(

  By Blogger ദിവ (diva), at 11:38 PM  

 82. വെറൊരു ഗെയിം
  ഇന്ത്യ ഗേറ്റിന്റെ മുന്നിലെ പച്ചപരവതാനിയില്‍ ഇരുന്ന് ചുട്ടും കാണുന്ന 20 വസ്തുക്കളുടെ പേരു പറയുക
  (രാഷ്ട്രപതി ഭവ്നു മുകളിലെ കൊടി, അമര്‍ ജവാന്‍ ജ്യോതിയിലെ തീ ഇന്ത്യ ഗേറ്റില്‍ ഇന്ത്യ എന്നെഴുതിയതിലെ നടുക്കുള്ള അക്ഷരം ...എന്നിങ്ങനെ....
  എന്നിട്ടെല്ലവരോടും താഴോട്ടു പേപ്പറില്‍ മാത്രം നോക്കി 20 വസ്തുക്കളുടെ പേരുകള്‍ എഴുതാന്‍ പറയുക. എഴുതി തീരുന്നതിനു മുമ്പു തലപൊക്കിയവര്‍ ഔട്ട് '
  മാത്യൂ ചേട്ടാ, ദേ പാറൂ അക്കാ മേക്കപ്പിനു കൊണ്ടുവന്ന കണ്ണാടിയില്‍ പ്രതിബിംബങ്ങള്‍ നോക്കുന്നു ഫൌള്‍ ;)
  ഇനി കുറച്ചു കടുത്ത മത്സരം ആക്കണം എന്നുണ്ടെങ്കില്‍ ആകാശത്തില്‍ പറന്നു പോയ (അല്ലതെ ഭൂമിയില്‍ പറക്കുമോ) പ്രാവിനെയും നീല ചൂരിദാര്‍ ഇട്ടു പോയ ചേച്ചിയുടെ കറുത്ത ഹെയര്‍പിന്നിനെ ഒക്കെ 20 ഇന വസ്തുക്കളില്‍ പെടുത്താം പിന്നെ ഭൂതക്കണ്ണാടി നോക്കി തിരഞ്ഞാലും കാണൂല്ല :)
  ഏറ്റവും കൂടുതല്‍ വസ്തുക്കളുടെ പേരു പറഞ്ഞ ആള്ക്കു പനീര്‍ റോള്‍ മൂക്കു മുട്ടെ തിന്നാന്‍ അവസരം :)

  By Blogger പട്ടേരി l Patteri, at 11:41 PM  

 83. ഇവിടെ എന്താ സംഭവിക്കണേ?

  By Blogger kumar ©, at 11:42 PM  

 84. This comment has been removed by a blog administrator.

  By Blogger പട്ടേരി l Patteri, at 11:44 PM  

 85. ദില്ലി ബ്ലോഗേര്സ് മീറ്റിനു ആശംസകള്

  By Blogger ഡ്രിസില്‍, at 11:45 PM  

 86. അല്ലെങ്കില്‍ സമ്മാനം വെബ് 2 വട കൊടുത്താല്‍ മതി.....
  വെബ് 2 എന്ന പലഹാരത്തെക്കുരിച്ചു കുമറേട്ടനോടോ ദില്ബൂവൊനോടോ ചോദിക്കുക

  By Blogger പട്ടേരി l Patteri, at 11:45 PM  

 87. പട്ടേരി അതെന്തു സാധനം? ഞാന്‍ ആ നാട്ടുകാരനല്ല ക്യാട്ടാ.. അതെന്തരാണ് ഈ വെബ് 2 വട?

  By Blogger kumar ©, at 11:48 PM  

 88. ടെക്നോളജിക്കലായിട്ടുള്ള കാര്യങ്ങള്‍ ഒന്നും കുമാറേട്ടനോട് പറഞ്ഞ് പാവത്തെ കണ്‍ഫ്യൂഷനാക്കല്ലേ... വല്ല ഇഡ്ഡലീടെയോ നെയ്യപ്പത്തിന്റെയോ കാര്യമേ കുമാറേട്ടനോട് പറയാവൂ.

  By Blogger Adithyan, at 11:53 PM  

 89. ഇന്നലെ കണ്ട്രോള്‍ റൂമില്‍ നിന്നും ദില്ബു പറഞ്ഞു തന്ന വെബ് 2 തന്നെ ഈ വെബ് 2 വട.... യു എ ഈ മീറ്റില്‍ എല്ലവരും വടയുടെ കൂടെ കഴിച്ചതാ :)
  qw_er_ty

  By Blogger പട്ടേരി l Patteri, at 11:56 PM  

 90. ആദീ.. വേണ്ടാ വേണ്ടാ...
  അതേയ്, ദില്ലിയില്‍ ലൈവ് ഉണ്ടോ???

  By Blogger kumar ©, at 11:56 PM  

 91. ചരിഞ്ഞ പടം മാത്രമെടുത്ത് ശീലമുള്ള ആദിക്ക് കുമാരേട്ടനോട് അസൂയ സ്വാഭാവികം..

  ഓടോ : കുമാരേട്ടാ... എന്റെ ഫോട്ടൊ വരച്ച് തരണേ...

  By Blogger ഇത്തിരിവെട്ടം|Ithiri, at 11:57 PM  

 92. വെബ് 2.0 യെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ഞെക്കുക http://en.wikipedia.org/wiki/Web_2

  By Blogger കുട്ടന്മേനൊന്‍::KM, at 11:57 PM  

 93. സൂ ഓടിവരൂ.. 100 അടിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി.

  By Blogger kumar ©, at 11:57 PM  

 94. വെബ് 2 വട എന്ന് വെച്ചാല്‍ വിവരമില്ലാത്തോന് ദഹിക്കാത്ത വട. ഈ വട ദഹിക്കാന്‍ ചായ കുടിച്ചാല്‍ പോരാ... ചാരായം തന്നെ വേണം :)

  By Anonymous അനോണിക്ക, at 11:57 PM  

 95. നൂറ് കിട്ടുമോ

  By Blogger ഇത്തിരിവെട്ടം|Ithiri, at 11:59 PM  

 96. ആര്‍ക്കും നൂറ് വേണ്ടേ ?

  By Blogger ഇത്തിരിവെട്ടം|Ithiri, at 11:59 PM  

 97. നൂറിന് തിരക്കായോ?

  By Blogger Adithyan, at 12:00 AM  

 98. ആരും ഇല്ലേ?

  By Blogger Adithyan, at 12:00 AM  

 99. എവിടെ ദിവന്‍‌ജീ, മുല്ലപ്പൂ... അഞ്ചൂറില്ലെനിലും ... നൂറെങ്കിലുമടിക്കാന്‍ വരൂ

  By Blogger ഇത്തിരിവെട്ടം|Ithiri, at 12:00 AM  

 100. ഇതും ഞാന്‍ തന്നെ അടിക്കണോ?

  By Blogger Adithyan, at 12:00 AM  

 101. 100

  By Blogger ഇത്തിരിവെട്ടം|Ithiri, at 12:00 AM  

 102. ഡെല്‍ഹി മീറ്റിനു ഒരു 100 ആശംസകള്‍.
  അതുകൊണ്ടുതന്നെ 100 അടിക്കാന്‍ കാത്തിരിക്കുകയയായിരുന്നു.
  (100 അടിച്ചോ? അതോ 101 ആയൊ? 101 ഉം അത്ര മോശം സംഖ്യ ഒന്നുമല്ല!)

  By Blogger kumar ©, at 12:00 AM  

 103. കിട്ടിപ്പോയ്...

  By Blogger ഇത്തിരിവെട്ടം|Ithiri, at 12:01 AM  

 104. കുമാരേട്ടനെ പറ്റിച്ചേ...

  By Blogger ഇത്തിരിവെട്ടം|Ithiri, at 12:01 AM  

 105. ബുഹ്ഹഹ്ഹാ...
  ഇത്തിരിയേ, എന്തു കിട്ടീന്നാ?

  കുമാറേട്ടാ, 100ഉം 101ഉം ഒന്നും അല്ല... :))

  By Blogger Adithyan, at 12:01 AM  

 106. 102 ഉം അത്ര മോശമല്ല അല്ലേ ആദീ? :(
  എന്റെ സമയം ശരി അല്ല. ഒരു ബ്ലോഗു ചരട് മന്ത്രിച്ച് കെട്ടണം. ബാഡ് ലക്ക്..!

  By Blogger kumar ©, at 12:03 AM  

 107. പ്രഥമ ഇന്ദ്രപ്രസ്ഥ മലയാളീ ബ്ലോഗേഴ്സ് സമാഗമം സമാരംഭിക്കുവാന്‍ ഇനി ഒന്നേമുക്കാല്‍ മണിക്കൂറുകള്‍ മാത്രം.

  പതിനേഴ് ലക്ഷം മലയാളികള്‍ ദില്ലിയിലുണ്ടത്രേ. (വേണേല്‍ ഒരെണ്ണം കുറയ്ക്കാം. ഞാന്‍ ദില്ലി വിട്ട വകയില്‍)

  മലയാളത്തിലെ പല പ്രശസ്ത സാഹിത്യകാരന്മാര്‍ക്കും വളരാന്‍ വളക്കൂറുള്ള മണ്ണായി നിലകൊണ്ട ദില്ലിയില്‍, ഇന്ന്, ബ്ലോഗിംഗിലൂടെ സ്വന്തം രചനകള്‍ ലോകമലയാളികളുടെ മുന്നില്‍ പങ്ക് വയ്ക്കുന്ന, ബ്ലോഗിംഗിലൂടെ പരസ്പരം പരിചയപ്പെട്ട, പതിനൊന്ന് ബ്ലോഗര്‍മാരാണ്, ഇദം-പ്രഥമമായ ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്.

  ദില്ലിയില്‍ നിന്ന് വളരെക്കൂടുതല്‍ മലയാളികള്‍ ബ്ലോഗിംഗിലേയ്ക്ക് കടന്ന് വരേണ്ടതിന്റെ തുടക്കമായി ഈ മീറ്റ് ഭവിയ്ക്കട്ടെ എന്ന് ആശംസിക്കുന്നു. ഇപ്പോള്‍ കണ്ടുമുട്ടുന്ന ഈ ബ്ലൊഗര്‍മാര്‍ക്ക് കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട പോസ്റ്റുകളും കമന്റുകളും സൃഷ്ടിയ്ക്കാന്‍ ഈ മീറ്റ് പ്രചോദനമാകട്ടെയന്നും ആശംസിക്കുന്നു. ഇന്ന് ദില്ലിയില്‍ തറക്കല്ലിടുന്ന പുതിയ സൌഹൃദങ്ങള്‍ അനേകമമേകം വര്‍ഷങ്ങളിലേയ്ക്ക് മുതല്‍ക്കൂട്ടാട്ടെയുന്നും.

  നാളെ (ശനി) രാവിലെ മുതല്‍ എനിക്ക് കൊച്ചിനെ കളിപ്പിച്ച് ഇരിക്കാനുള്ളതുകൊണ്ട്, ഞാന്‍ തത്കാലം ഒരു നാപ് ബ്രേയ്ക്ക് എടുക്കുന്നു. മീറ്റ് തീരുന്നതിന് മുന്‍പ് എഴുനേറ്റ് അര്‍മ്മാദം തുടരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ഞാന്‍ രാവിലെ നേരത്തേ എഴുനേല്‍ക്കുന്നതും കോഴിയ്ക്ക് .. വരുന്നതും ഒരേ കണക്കയതുകൊണ്ട് ആ ആഗ്രഹം ഞാന്‍ മുളയിലേ നുള്ളീക്കളയുന്നു.

  ദില്ലിബ്ലോഗേഴ്സിന് ഒരിയ്ക്കല്‍ കൂടി മീറ്റാശംസകള്‍

  സസ്നേഹം

  By Blogger ദിവ (diva), at 12:03 AM  

 108. ദില്ലി ലൈവ് അപ്‌ഡേറ്റ് ഇല്ലേ/?

  By Blogger ഡ്രിസില്‍, at 12:04 AM  

 109. ഇന്നാ ലൈവ് അപ്ഡേറ്റ്:

  പാര്‍വ്വതി ചേച്ചി ഇതാ സെറ്റീം‍മുണ്ടുമാണ് പ്ടുത്തിരിക്കുന്നതു....

  By Blogger പച്ചാളം : pachalam, at 12:07 AM  

 110. ദിവാ പതിനേഴു ലക്ഷത്തില്‍ ഒന്നുകൂടി കുറയ്ക്കാം.
  ഞാനും ദില്ലിവിട്ട ഒരു ദില്ലി മലയാളിയാണ്.

  മനസില്‍ ഒരു നിമിഷം വന്നു, അവര്‍ക്കൊപ്പം അവിടെ കൂടുത്തത്.

  By Blogger kumar ©, at 12:07 AM  

 111. അക്ഷരപിശാശ്
  ഉടുത്തിരിക്കുന്നത് എന്നു വായിക്കാന്നപേക്ഷ!

  By Blogger പച്ചാളം : pachalam, at 12:08 AM  

 112. പാച്ചാളം ആണു പറയുന്നതെങ്കില്‍ ശരിയായിരിക്കും തൃകാല ഞാനി ആണ്.

  By Blogger kumar ©, at 12:09 AM  

 113. പച്ചാളം ഇപ്പോള്‍ തന്നെ മൂന്ന് കാലിലായോ ?

  By Blogger ഇത്തിരിവെട്ടം|Ithiri, at 12:12 AM  

 114. മിടുക്കന്‍ സ്റ്റേജിന്‍റെ ഒരു മൂലയ്ക്ക് ഇരുന്നു കൊണ്ട് എന്തൊക്കെയോ ആലോചികുന്നൂ....
  (കല്യാണത്തിനെ പറ്റിയായിരിക്കും)

  By Blogger പച്ചാളം : pachalam, at 12:13 AM  

 115. This comment has been removed by a blog administrator.

  By Blogger പട്ടേരി l Patteri, at 12:16 AM  

 116. പച്ചാള-കുമാറേട്ടന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്,
  ദില്ലി മീറ്റും കഴിഞ്ഞ് നാളെ രാവിലെ കൃത്യം ഒന്‍പത് മണിക്ക് ഹോട്ടല്‍ ലാന്റ് മാര്‍ക്കിലെത്തിക്കോണം.
  കുമാറേട്ടന്‍ ലാപ് റ്റോപ്പ് മറക്കരുത്. ലൈവ് ടെലികാസ്റ്റിനുള്ള സെറ്റപ്പൊക്കെ ചെയ്യാനുള്ളതാ.
  ദില്ലി മീറ്റിന് ഒരിക്കല്‍ കൂടി ആശംസകളറിയിച്ചുകൊണ്ട് കൊച്ചി മീറ്റിനുവേണ്ടി സ്വാഗതക്കമ്മിറ്റി ആപ്പീസില്‍ നിന്ന്,
  ഇക്കാസ്.

  By Blogger ikkaas|ഇക്കാസ്, at 12:21 AM  

 117. പട്ടേരീ കമന്‍റിട്ടാല്‍ ബ്ലൊഗ്ഗില്‍ കിടക്കണം...
  :)

  By Blogger പച്ചാളം : pachalam, at 12:21 AM  

 118. 118 ഞാനങ്ങട്ട് ചൂണ്ടുന്നു

  By Blogger അഗ്രജന്‍, at 12:30 AM  

 119. ഈ 50ഉം 100ഉം ഒക്കെ അടിക്കാന്‍ പറ്റുകാന്നു പറഞ്ഞാല്‍ ഒരു ഭാഗ്യാ‍ാല്ലേ? ;)

  By Blogger Adithyan, at 12:32 AM  

 120. 200 ഡ്രിസിലിനു പരഞു വെച്ചതാ മക്കളേ.. ആരും വെറുതെ മെനക്കെട്ട് സമയം കളയരുത് എന്ന് ഉപദേശിക്കുന്നു????

  By Blogger ഡ്രിസില്‍, at 12:33 AM  

 121. ഒന്ന് കണ്ണ് തെറ്റിയപ്പോഴേയ്ക്ക് 100 ആയോ? :-(

  By Blogger ദില്‍ബാസുരന്‍, at 12:35 AM  

 122. മോനേ ഡ്രിസിലേ... അവനവന്‍റെ ഗ്യപ്പാസിറ്റിക്കനുസരിച്ച് വല്ല് 10 ഓ 25 ഓ അടിച്ചാല്‍ പോരെ... 200 വേണംന്ന് പറഞ്ഞ് ചാടിക്കളിക്കണ്

  By Blogger അഗ്രജന്‍, at 12:37 AM  

 123. ആന്റണിച്ചായനോടു പറഞ്ഞു മൈതാനത്തിനു മുകളിലൂടെ പുഷ്പ വൃഷ്ടി സംഘടിപ്പിച്ചിടുണ്ട്.
  ഹെലികോപ്ടര്‍ താഴ്ന്നു പറക്കുമ്പോള്‍ ആരും എഴുന്നേറ്റു ഓടരുതെന്നു അപേക്ഷിക്കുന്നു.

  By Blogger മുസാഫിര്‍, at 12:49 AM  

 124. ഇബടെ ആരൂല്ലെ ..

  By Blogger കുട്ടന്മേനൊന്‍::KM, at 1:04 AM  

 125. അങ്ങനെ 125 കിട്ട്യോ ?

  By Blogger കുട്ടന്മേനൊന്‍::KM, at 1:04 AM  

 126. എല്ലാരും ഉണ്ടു് മേനോനെ. മേനോന്‍‍ കാലേ കൂട്ടി എത്തിയതു കൊണ്ടു തോന്നുവാ. ആശംസകള്‍.. അഭിവാദനങ്ങള്‍...

  By Blogger വേണു venu, at 1:08 AM  

 127. ഡെല്‍ഹി പോലീസിന് ഒരു അഞ്ജാത ഫോണ്‍ കാള്‍ കൊടുത്താലോ !!!!

  By Blogger മഞ്ഞുതുള്ളി, at 1:14 AM  

 128. ഇന്ദ്രപ്രസ്ഥമീറ്റിന്‌ ആശംസകള്‍...
  നോ ചിയേഴ്സ്‌......!

  By Blogger മുരളി വാളൂര്‍, at 1:19 AM  

 129. ഇവടെ ആരേം എനിക്കറീല്ല്യ.എന്ന്നേം ആര്‍ക്കും അറീല്ല്യ. എന്നാലും എലര്‍കും ആശംസകള്‍.ഗംഭീരാവട്ടെ.
  സ്നേഹം

  By Anonymous അചിന്ത്യ, at 1:21 AM  

 130. ഹോട്ട് ന്യൂസ് !!!

  ബ്ലോഗുലത്തിന്‍റെ മീറ്റിനെ കുറിച്ച് ഇന്ത്യാ ഗേറ്റ് തട്ടുകട വ്യാപാരി വ്യവസായി അസ്സോസിയേഷന്‍ വിവരം ലഭിച്ചിരിക്കുന്നു. ഉടന്‍ തന്നെ പിക്കാ ഡല്‍ഹി ഹോട്ടല്‍ ഇന്നു വൈകുന്നേരം അടപ്പിക്കനുള്ള പരിപാടിയുമായി അസ്സോസ്സിയേഷന്‍റെ ഗുണ്ടാ സംഘം തിരിച്ചു കഴിന്ഞു. കുടതെ ഹൊടലില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന മുര്‍ഗ് മലായ് കബാബ്, സീക് കബാബ്, പനീര്‍ റോള്‍, തന്തൂരി ആലു മുര്‍ഗ് മഖ്നി, മട്ടണ്‍ കറി, കഡായ് പനീര്‍, മിക്സ് വെജിറ്റബിള്‍, സെസോവന്‍ വെജിറ്റബിള്‍, ദാല്‍ മഖ്നി, റായിത്ത, നാന്‍, വെജിറ്റബിള്‍ ബിരിയാണി, അസ്സോര്‍ട്ടഡ് ബ്രെഡ്ഡ്, ഗ്രീന്‍ സലാഡ് എന്നിവ ഉടന്‍ തന്നെ നശിപ്പിച്ചു കളയുവാനും

  പകരം പാപ്പ്ടി ചാട്ട്, ലേയ്സ്, ചന, ചോല, ലോലിപൊപ്പ്, ഇഞ്ചി മിട്ടായി, മതര്‍ ഡയറി വടിലാല്‍ ഐസ് ക്രീമുകള്‍ എന്നിവ സ്റ്റോക്ക് ചെയ്യാനുമുള്ള ഏര്‍പാടുകള്‍ ചെയ്തു കഴിഞ്ഞു. ഇവയുടെ ലഭ്യത തട്ടുകട വ്യാപരികള്‍ ഉറപ്പു നല്‍കി കഴിഞ്ഞു.

  By Blogger മഞ്ഞുതുള്ളി, at 1:24 AM  

 131. ഒന്നു പേടിപ്പിച്ചതാണേ.. ആ മെനു ഐറ്റംസ് ഒക്കെ വായിച്ചപ്പോള്‍ വായില്‍ വെള്ളം വന്നു. മ്മ് ഹ്ഹ്.. ഇനി ഇതെല്ലാം കഴിച്ചിട്ട് ഡെല്‍ഹി ബ്ലൊഗുഗാര്‍ എപ്പഴ ഇനി ഓണ്‍ലൈന്‍ ആകുക? എന്‍റെ കൊതി പിടിച്ച് വയറിളക്കം പിടിക്കും മിക്കവാറും.

  By Blogger മഞ്ഞുതുള്ളി, at 1:42 AM  

 132. ആഹാ, ആ 132 ആമത്തെ കമണ്റ്റ്‌ എണ്റ്റെ വക. ഇത്രയും നല്ല ഒരു നമ്പരുണ്ടോ വേറേ? എങ്ങനാന്നാല്ലേ ഇതിണ്റ്റെ കൂടെ 18 ചേര്‍ന്നാല്‍ 150 ആകും 68 ചേറ്‍ന്നാല്‍ 200 ആകും അങ്ങനെ എന്തെല്ലാം. ദില്ലി മീറ്റിന്‍!് എല്ലാ ശുഭാശംസകളും

  By Blogger indiaheritage, at 2:14 AM  

 133. ദില്ലി മീറ്റ്‌ ആരംഭിക്കാന്‍ പോകയാണ്‌.... മാത്യുവും (മഴത്തുള്ളി) പാര്‍വതിയും ആയി സംസാരിച്ചു... സുഗതരാജിനും ഫാമിലിക്കും വേണ്ടി കാത്തിരിക്കയാണ്‌.ബാക്കിയെല്ലാവരും എത്തിക്കഴിഞ്ഞു നൂറുശതമാനം ഹാജര്‍ നില ആയാല്‍ പരിപാടി ആരംഭിക്കുമെന്ന് പാര്‍വതിയുടെ പ്രഖ്യാപനം വന്നു കഴിഞ്ഞു..... സുഗതരാജും ഫാമിലിയും പരിസരപ്രദേശത്ത്‌ എവിടെയെങ്കിലും ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

  By Blogger ഇളംതെന്നല്‍...., at 2:21 AM  

 134. മീറ്റ് തുടങ്ങി...ഐസുകള്‍ (ഐസ് ബ്രേക്കിങ്ങിന്റെ) പൊട്ടുന്നു :) പുഞ്ചിരികള്‍ വിരിയുന്നു....ചര്‍ച്ചകള്‍ തുടരുന്നു....
  (എന്നാലും എന്റെ മനസ്സിപ്പോഴും മെനുവില്‍ തന്നെ)

  By Blogger പട്ടേരി l Patteri, at 2:40 AM  

 135. പാര്‍വ്വതിയുടെ എസ്. എം.എസില്‍ നിന്നും.

  അങ്ങനെ ആദ്യ ഡെല്‍ഹി ബ്ലോഗ് മീറ്റ് ആരംഭിച്ചിരികുന്നു.ഐസ് പൊട്ടിക്കല്‍ നടന്നു കൊണ്ടിരിക്കുന്നു.ഞാനും ആരിഫും ഇതുവരെ ആശംസകളുമായി വിളിച്ചിരുന്നു.

  എന്തായാലും നേരം വൈകി തുടങ്ങുന്ന കാര്യത്തില്‍ യുയെയിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല

  By Blogger വല്യമ്മായി, at 2:41 AM  

 136. ഉമ്മല്‍ക്കുവൈനില്‍ നിന്ന് കലേഷും റീമയും ഡെല്ലീ മീറ്റിന് ആശംസകള്‍ നേരുന്നു!

  ആശംസകളറിയിക്കാന്‍ ആരെയാണ് വിളിക്കേണ്ടത്? നമ്പരൊന്ന് പോസ്റ്റ് ചെയ്യുമോ?

  By Blogger കലേഷ്‌ കുമാര്‍, at 2:45 AM  

 137. മാത്യു00919811037417
  പാര്‍വ്വതി00919818101022

  By Blogger വല്യമ്മായി, at 2:51 AM  

 138. ദില്ലിമീറ്റിനെത്തിയ എല്ലാവര്‍ക്കും ആശംസകള്‍. കമന്റിട്ട് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ആശംസകള്‍. വിളിക്കാന്‍ ആരുടെ നമ്പറാണുള്ളതു്?

  By Blogger പെരിങ്ങോടന്‍, at 2:51 AM  

 139. മീറ്റിന് ആശംസകള്‍..
  നല്ലൊരു അനുഭവമായി തീരട്ടെ ആദ്യമീറ്റ് എന്ന് ആശംസിക്കുന്നു.

  By Blogger ചില നേരത്ത്.., at 2:59 AM  

 140. 9811600830 യില്‍ ‍ബിജോയിയെ കിട്ടാം പെര്‍ങ്ങോടരേ.

  By Blogger വേണു venu, at 3:01 AM  

 141. വല്യമ്മായിയെ ഫോണ്‍ നമ്പറുകള്‍ പരസ്‌പരം മാറിയിട്ടുണ്ടല്ലോ... എന്തായാലും വിളിക്കുന്നവര്‍ക്ക്‌ ആരെയെങ്കിലും ഒരാളെ കിട്ടും

  By Blogger ഇളംതെന്നല്‍...., at 3:03 AM  

 142. പാര്‍വതിയെ വിളിച്ചു,
  അവരൊക്കെ അവിടെ തനികേരളാ വിഭവങ്ങള്‍ (അരിയുണ്ട, അരിപ്പൊടി എന്നിവയൊക്കെ വീട്ടില്‍ നിന്നും ഉണ്ടാക്കിക്കൊണ്ടുവന്ന്) ഒക്കെ കഴിച്ച് ഇന്ത്യാഗേറ്റിനരുകില്‍ തകര്‍ക്കുന്നു
  മഴത്തുള്ളിയുമായും സംസാരിച്ചു..

  (കുമാര്‍ കൊച്ചിയില്‍ നിന്നും ഡെല്‍ഹി ബ്ലോഗേര്‍സിനു വേണ്ടി )

  By Blogger kumar ©, at 3:11 AM  

 143. അവിടെ ഉച്ചക്കു രണ്ടു മണിക്കു തുടങ്ങി,ഐസ് പൊട്ടിക്കല്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.(ഐസ് ഇതിനു വേണ്ടി പ്രത്യെകം കൈലാസത്തില്‍ നിന്നും വരുത്തിയതാണെന്നു പാര്‍വ്വതി)
  - ഇപ്പോള്‍ എല്ലാവരും ചായയും പരിപ്പുവടയും (സ്നാക്സ്)കഴിച്ച് കൊന്റിരിക്കുന്നു.

  By Blogger മുസാഫിര്‍, at 3:13 AM  

 144. രണ്ട് പഴം പൊരി ബാക്കിയുണ്ടെന്ന് പാര്‍വ്വതി.അരിയുണ്ടകള്‍ അഞ്ചെട്ടണ്ണം അവര്‍ അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു കളിക്കുന്നു.

  ദുബായില്‍ നിന്നും ഡെല്‍ഹി ബ്ലോഗേഴ്സിനു വേണ്ടി

  By Blogger വല്യമ്മായി, at 3:17 AM  

 145. പണ്ടാരം. ഇപ്പോള്‍ വിളിച്ച് എന്റെ കാശ് പോയി. എല്ലാത്തിന്റേയും വായില്‍ അരിയുണ്ട. ഒന്നും പറയുന്നത് മനസ്സിലാവുന്നില്ല. ഭക്ഷണം കണ്ടപ്പോള്‍ സ്വാഗതപ്രസംഗവും പ്രാര്‍ത്ഥനാഗാനവും വിളക്ക് കൊളുത്തലും ഒക്കെ വിസ്മൃതിയിലാഴ്ന്നു.

  കുമാരേട്ടാ, നാളെ നമ്മുടെ മീറ്റിനും വേണം അരിയുണ്ടയും പഴമ്പൊരിയും വടയും ഒക്കെ.എനിക്കിപ്പോഴേ വിശന്നു തുടങ്ങി.

  By Blogger ശ്രീജിത്ത്‌ കെ, at 3:22 AM  

 146. എന്റെ വല്യമ്മായിയേയ്, അപ്പോള്‍ അതൊക്കെ തിന്നു ആര്‍മാദിക്കുന്നു എന്നു അവര്‍ എന്നോടുപറഞ്ഞതു നുണയോ??

  By Blogger kumar ©, at 3:22 AM  

 147. പഴം പൊരി തീര്‍ന്നു അരിയുണ്ടതീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണെന്ന് അവസാന റിപ്പോര്‍ട്ട്. ഇനിയും വായയ്ക്ക് ജോലിയുണ്ടെന്നും വയറില്‍ ഇത്തിരി സ്ഥലമെങ്കിലും ബാക്കിവെക്കണമെന്നും മാത്യൂ വിന്റെ സ്പെഷ്യല്‍ റിക്വസ്റ്റ് ആരും കാര്യമാക്കിയിട്ടില്ലെന്ന പരിഭവവുമായി പാര്‍വതി...

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:25 AM  

 148. നൂറ്റി അന്‍പത് കുമാരേട്ടന്‍ അടിച്ചെടുക്കുമോ ?

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:26 AM  

 149. ഇപ്പോള്‍ അവിടുത്തെ ലേറ്റസ്റ്റ്‌ സംഭവങ്ങള്‍ എന്തൊക്കെയാണ്‌, ഞങ്ങളുടെ ദല്‍ഹി കറസ്പോണ്ടന്റ്‌ പാര്‍വതി ഇപ്പോള്‍ ലൈനിലുണ്ടോ??? ആരൊക്കെയാണ്‌ ഇപ്പോള്‍ ഗ്ലാസ്സുമായി ഇന്‍ഡ്യാഗേറ്റില്‍ കറങ്ങി നടക്കുന്നത്‌, ഇതിനെക്കുറിച്ചൊന്ന്‌ പ്രതികരിക്കാമോ....?!

  അരിയുണ്ടകള്‍ വഴിതെറ്റി, കൊച്ചിയിലേക്കു വരാതെ ശ്രദ്ധിക്കുക, ആസ്ഥാനഗുണ്ടയുടെമേലെങ്ങാന്‍ വീണാല്‍ പിന്നെ ഈ അവസാന നിമിഷത്തില്‍ മീറ്റുമാറ്റുക എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിയില്‍ മുട്ടായി ചേര്‍ക്കേണ്ടിവരും.....

  By Blogger മുരളി വാളൂര്‍, at 3:28 AM  

 150. 149

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:28 AM  

 151. അരിയുണ്ട തിന്നുന്നതും എറിഞ്ഞു കളിക്കുന്നതുമൊക്കെ കൊള്ളാം. സ്ഥലം ദില്ലിയാ. സെക്യൂരിറ്റി ഇഷ്യൂസൊന്നുമില്ലെന്ന് മാത്യൂനെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. (അരിയുണ്ട കണ്ടിട്ട് പോലീസുകാര്‍ ബോംബ് എങ്ങാനമാണോന്ന് തെറ്റിദ്ധരിക്കാതിരുന്നാല്‍ മതി)

  By Blogger കലേഷ്‌ കുമാര്‍, at 3:28 AM  

 152. ദില്ലി മീറ്റിന് 150 തേങ്ങ എന്റെ വക...

  By Blogger ikkaas|ഇക്കാസ്, at 3:29 AM  

 153. 149 എന്ന് പറഞ്ഞാണോ പടച്ചോനേ ഞാന്‍ 150 അടിച്ചത്.

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:29 AM  

 154. ഇക്കാസേ അത് നഷ്ടമായി...

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:30 AM  

 155. പോട്ടെ, ഇരുന്നൂറിന് രണ്ട് തേങ്ങ കുറച്ചടിക്കാം.

  By Blogger ikkaas|ഇക്കാസ്, at 3:32 AM  

 156. അരിയുണ്ടകള്‍ കടിച്ചു പൊട്ടിക്കുന്ന ശബ്ദകോലാഹലം കേട്ടിട്ട്‌ ദില്ലിയില്‍ 144 പ്രഖ്യാപിച്ചതായി അനൗദ്യോകിക റിപ്പോര്‍ട്ട്‌...

  By Blogger മുരളി വാളൂര്‍, at 3:33 AM  

 157. ഇപ്പോള്‍ കിട്ടിയ ന്യൂസ്. അവര്‍ വര്ത്താഅനം പറഞിരിക്കുകയാണ്. അവിടെ ലൈവ് അപ്‌ഡേറ്റിനു സൌകര്യമില്ലത്തത് സങ്കടമാണെന്ന് മഴത്തുള്ളി പറഞു. പഴംപൊരി മുഴുവന്‍ തനാണ്‍ തീര്ത്തതെന്ന് പാറു അവകാശം ഉന്നയിച്ചു. 9 പേരെ പ്രതീക്ഷിച്ച പരിപാടിയില്‍ 11 പേര്‍ പങ്കെടുത്തതാണ്‍ അവരുടെ ഏറ്റവും വലിയ സന്തോഷം ..
  ലന്ചിനെന്തുണ്ട് എന്ന ചോദ്യത്തിനു, ലന്ചോ?? ഞങളിവിടെ പഴംപൊരിയും എള്ളുണ്ടയുമാണ്‍ തിന്നുന്നത് എന്ന് ഉത്തരം കിട്ടി.

  By Blogger ഡ്രിസില്‍, at 3:34 AM  

 158. മുരളി 144 മതിയാവതെ 288 ആക്കി മാറ്റി എന്നൊരു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും ഉണ്ട്.

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:35 AM  

 159. ഇവിടുത്തെ 150 149 എന്നു പറഞ്ഞ് ആസാധുവായി 175 അടിക്കുന്നവര്‍ക്കു 150 യുടെ ക്രെഡിറ്റ് കൂടി നല്‍കും.
  (ഇത്തിരി സെഞ്ചുറി അടിക്കാനുള്ള എന്റെ ഇന്ററസ്റ്റ് തീര്‍ന്നു)

  By Blogger kumar ©, at 3:35 AM  

 160. അയ്യയ്യോ മാളോരേ അറിഞ്ഞില്ലേ, ദില്ലി ബ്ലോഗ്‌ മീറ്റിന്റെ പേര്‌ ബ്ലോഗ്‌ ഈറ്റ്‌ എന്നാക്കിയെന്ന്‌.......!!!

  By Blogger മുരളി വാളൂര്‍, at 3:38 AM  

 161. മീറ്റിലെല്ലാവരും വണ്ടറടിച്ചിരിക്കുകയാണെന്ന് അവസാനത്തെ റിപ്പോര്‍ട്ട്. (ഓടോ : യു.എ.ഇ മീറ്റില്‍ ദില്‍ബുവിന്റെ കെട്ടഴിച്ച കാര്യം അവരെങ്ങനെ അറിഞ്ഞു ? :) )

  By Blogger കുട്ടന്മേനൊന്‍::KM, at 3:39 AM  

 162. കുമാറേട്ടാ അങ്ങനെ പറയരുത്...

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:39 AM  

 163. അല്ല, ഈ കൊച്ചി മീറ്റ് നടക്കുന്ന ഹോട്ടലെവിടെയാ? ദില്ലി മീറ്റിന് 161 റോസാപ്പൂക്കള്‍!!!

  By Blogger ikkaas|ഇക്കാസ്, at 3:41 AM  

 164. അയ്യേ, പിന്നേം തെറ്റി.
  എണ്ണാം പഠിച്ചിട്ട് വരാം,... അല്ലേ?

  By Blogger ikkaas|ഇക്കാസ്, at 3:42 AM  

 165. ഇക്കാസേ മീറ്റിന് മുമ്പേ വഴിതെറ്റിയോ ?.

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:42 AM  

 166. അതാ പാറു, പഴംപൊരിതീറ്റയില്‍ ഒരു വള്ളപ്പാടു മുന്നിലാണത്രേ... രാമരാവണയുദ്ധത്തില്‍ അമ്പുകള്‍ ചീറിപ്പായുന്നതുപോലെ, ഇന്‍ഡ്യാഗേറ്റിലാകെ പഴംപൊരികളും അരിയുണ്ടകളും ചീറിപ്പായുന്നു, ജനങ്ങള്‍ ജീവന്‍ എടുത്തുപോക്കറ്റിലിട്ടോണ്ടോടുന്നു....!

  By Blogger മുരളി വാളൂര്‍, at 3:43 AM  

 167. ഇക്കാസേ നാളത്തേക്ക് പൂ വാങ്ങാന്‍ പോയ പാച്ചാളത്തിനെ കാണാനില്ലാലോ! ഞാന്‍ പറഞ്ഞുവിട്ടതാ പൂക്കാരന്‍ മുക്കില്‍ പോയാല്‍ തോവളയില്‍ നിന്നും വരുന്ന പിച്ചിപൂ കിട്ടും എന്നു.

  ശ്രീജിത്ത് വരുന്നതുകൊണ്ട് ഇനി വല്ല ചെമ്പരത്തിപൂവും വാങ്ങാന്‍ പോയോ?

  By Blogger kumar ©, at 3:44 AM  

 168. മാത്യുവിന്‍റെ മെസ്സെജ്

  എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ഇന്‍ഡ്യാഗേറ്റിനടുത്തേക്ക് നടന്നു കൊണ്ടിരിക്കുന്നു.

  വേഗം ചെല്ലൂ,വെളിച്ചം ഇപ്പോള്‍ കുറയും

  By Blogger വല്യമ്മായി, at 3:44 AM  

 169. അപ്ഡേറ്റ് വരട്ടേ... നാട്ടിലുള്ള ആരെങ്കിലും ഒന്ന് വിളിച്ചേ... അപ്പ(എപ്പോ)ഡേറ്റ് വരട്ടേ.

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:44 AM  

 170. ആരാ എന്റെ കെട്ട് കഴിഞ്ഞു എന്ന് പറഞ്ഞത്? (ഓരോന്ന് പറഞ്ഞ് മോഹിപ്പിക്കരുത് പ്ലീസ്....) :-)

  By Blogger ദില്‍ബാസുരന്‍, at 3:46 AM  

 171. കുമാറേട്ടാ... പച്ചാളത്തോട് ശ്രീജിത്തിനായി എന്നാല്‍ കുറച്ച് നെല്ലിക്കയും കൂടി വാങ്ങാന്‍ പറയൂ... മീറ്റ് കഴിയുമ്പോള്‍ ആവശ്യം വരും.

  നെല്ലിക്ക തലക്ക് നല്ല തണുപ്പാണല്ലേ... ?

  By Blogger ഇത്തിരിവെട്ടം|Ithiri, at 3:46 AM  

 172. ദില്ലീന്നുള്ള ഒരു ന്യൂസുമെത്തുന്നില്ലല്ലോ ഭഗവാനേ.. കയ്യും വായും ഒന്നൊഴിഞ്ഞിട്ടുവേണ്ടേ കീബോര്‍ഡില്‍ തൊടാന്‍....!

  By Blogger മുരളി വാളൂര്‍, at 3:48 AM  

 173. ശ്രീജി ചെമ്പരത്തിപ്പൂവാണ്‌ ചൂടാറ്‌ എന്നെങ്ങിനെ മനസ്സിലായി കുമാരേട്ടാാാാാാ.....!

  By Blogger മുരളി വാളൂര്‍, at 3:49 AM  

 174. ദില്ലിയില്‍ അരിയുണ്ട പ്രശ്‌നം....
  ഇന്നലെ ഉമേച്ചി കൊടുത്തയച്ച വേപ്പലക്കട്ടി "ഉണ്ണിയപ്പം" ആണെന്നു കരുതി വെട്ടിവിഴുങ്ങിയ ഇബ്രുവിന്റേയും പട്ടേരിയുടെയും വെപ്രാളം ഒന്നു കാണേണ്ടതായിരുന്നു.. ദില്‍ബന്‍ മനഃപ്പൂര്‍വ്വം അവരെ പറ്റിച്ചാതാണെന്നാണ്‌ അവരുടെ വാദം

  By Blogger ഇളംതെന്നല്‍...., at 3:50 AM  

 175. ഒരു പൂവൊക്കെ ഒറ്റക്ക്‌ കൊണ്ടുവരുമോ വാസു...

  By Blogger മുരളി വാളൂര്‍, at 3:51 AM  

 176. മീറ്റ് അപ്‌ഡേറ്റ്:
  ദില്ലിയില്‍ സൂര്യാസ്തമയം
  പഴം പൊരിയും അരിയുണ്ടയും കഴിഞ്ഞു ഇന്ത്യാ ഗേറ്റിനു മുന്നിലെ ഗ്രൂപ്പ് ഫോട്ടോവിനും ശേഷം ..

  By Blogger പട്ടേരി l Patteri, at 3:52 AM  

 177. ഇന്ത്യാ ഗേറ്റില്‍ നിന്നും ചില അപ്ഡെറ്റുകള്‍ കൂടി..
  സുഗതരാജ് ഒരു കവിത ചൊല്ലാനുള്ള ഒരുക്കത്തിലാണ്.

  മിടുക്കന്റെ ശ്രദ്ധ കൊച്ചുകുട്ടികളിലാണ്.. ബാച്ചിലര്‍ ക്ലബ്ബില്‍ നിന്നും രാജിവയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് മിടുക്കന്റെ ശ്രദ്ധ കുട്ടികളിലേക്ക് തിരിഞ്ഞത് എന്നു മുഖ്യ സംഘാടക പാര്‍വ്വതി പറയുകയുണ്ടായി...

  By Blogger kumar ©, at 3:52 AM  

 178. .....F L A S H N E W S!!.....ഡെല്ലി മീറ്റിനിടെ, വര്‍ത്താനത്തില്‍ പെട്ടുപോയ ബിജോയ്ക്ക് അരിയുണ്ട, എള്ളുണ്ട, മുറുക്ക് എന്നിവ ഒരു കടിക്ക് പോലും കിട്ടിയില്ലെന്ന് പരാതി.....ഉന്തും തള്ളൂം...F L A S H N E W S!!

  .....F L A S H N E W S.....പലഹാരങ്ങള്‍ എല്ലാവര്‍ക്കും വട്ടമെത്തിയതിന് ശേഷം ബാക്കിയുണ്ടെങ്കില്‍ മാത്രം വഴിയില്‍ വച്ചു കഴിക്കാനുള്ളതും വീട്ടിലേക്ക് കൊണ്ടുപോകാനുള്ളമായ കവറില്‍ ഇടുവാന്‍ പാടുള്ളൂ എന്ന പതിവ് പലരും തെറ്റിച്ചതായി വാര്‍ത്ത.....F L A S H N E W S

  By Blogger വിശാല മനസ്കന്‍, at 3:52 AM  

 179. വാസു പറയുന്നു നെല്ലിക്ക ഷെയര്‍ ഇട്ടു വാങ്ങാംന്ന്‌, അവനും വേണംത്രേ....

  By Blogger മുരളി വാളൂര്‍, at 3:53 AM  

 180. സുഹൃത്തുക്കളേ, നാളെ കൊച്ചിമീറ്റില്‍ ഞാനും ശ്രീജിയും ചേര്‍ന്നു ഒരു സസ്പെന്‍സ് പൊട്ടിക്കുന്നുണ്ട്..

  By Blogger kumar ©, at 3:54 AM  

 181. പങ്കെടുത്ത പലരുമായും സംസാരിച്ചു. പഴമ്പൊരിയുടെയും അരിയുണ്ടകളുടേയും ബഹ ള‍മയം. അരിയ്യുണ്ടകളുടെയും കായ വറ്റല്ലുകളുടേയും ‍ കറുമുറാ ശബ്ദത്തിണ്ടയില്‍ പലരുടേയും വാക്കുകള്‍ പുറത്തേയ്ക്കു് വരാന്‍ ബുദ്ധിമുട്ടുപോലെ. മിടുക്കനുമായി സംസാരിച്ച എനിക്കു തോന്നി, മീറ്റിനിടയ്ക്കും ചെറു പൊയ്കസ്വപ്നവുമായി, താമസമെന്തേ...വരുവാന്‍ പ്രാണ സഖീ,ആ ഗാന ത്തിന്‍റെ അലയടികളുമായി അടുത്ത ശനിയാഴ്ച്ചയ്ക്കു കാത്തിരിക്കുന്നു,നാട്ടിലേയ്ക്കു പോകാന്‍‍. കുറ്ച്ചു ഗയിംസുകള്‍ക്കു ശേഷം ഹോട്ടലിലേയ്ക്കു നീങ്ങുമെന്നാണെന്നു് അറിഞ്ഞതു്.ഫോട്ടൊസ്സെല്ലാം ഇന്നു തന്നെ ഇടുമെന്നറിഞ്ഞു.

  By Blogger വേണു venu, at 3:57 AM  

 182. അസ്തമയ സൂര്യനെ സാക്ഷി നിര്‍ത്തി ഇന്ത്യാഗേറ്റിനെ മുമ്പില്‍ നിര്‍ത്തി
  ഡെല്ഹി ബ്ലോഗ്ഗേര്‍സ് മുന്നോട്ടു....
  ഡെല്ഹി ബ്ലോഗേര്‍സേ.....നിങ്ങളുടെ പ്രതീക്ഷയായ ഞങ്ങള്‍ ..ഇതാ നിങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു... അപ്‌ഡേറ്റുകള്‍ കമന്റുകളായി ഒഴുകുന്നു :)

  By Blogger പട്ടേരി l Patteri, at 3:57 AM  

 183. കുമാറേട്ടാ.. എന്തൊക്കെ സാധനങ്ങള്‍ പൊട്ടാ‍തെ കിടക്കുന്നു. നാളത്തെ മീറ്റില്‍ എന്ത്യേ ഇതുമാത്രം പൊട്ടിക്കുന്നത് ?

  By Blogger കുട്ടന്മേനൊന്‍::KM, at 3:57 AM  

 184. സുഗതരാജിന്റെ കവിത കുളമാക്കാന്‍ ബാച്ച്‌ലേഴ്സ്‌ പാരപണിയുന്നതായി അനോണിക്കമന്റ്‌......

  By Blogger മുരളി വാളൂര്‍, at 3:58 AM  

 185. കുമാറേട്ടാ, പൊട്ടിക്കുമ്പോ അതിന്റെ അടപ്പുതെറിച്ചുചെന്ന്‌ ആസ്ഥാനഗുണ്ടയെ പരിക്കേല്‍പ്പിക്കാതെ നോക്കണേ...

  By Blogger മുരളി വാളൂര്‍, at 3:59 AM  

 186. അരിയുണ്ടകളുടെ ഏറുകള്‍ക്കിടയില്‍ അധികം ഒന്നും കാണാന്‍ വയ്യ. സുഗതരാജിന്റെ കവിത ചൊല്ലല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ വയ്യ...

  “ഹെലോ..കമ്പിളി പുതപ്പൂ.. കമ്പിളി പുതപ്പൂ...“
  (എന്റെ ഈ മാസത്തെ മൊബൈല്‍ ബില്ല് ഡല്‍ഹി ബ്ലോഗ്ഗേര്‍സ് കൊടുക്കാം എന്നു സമ്മതിച്ചു. ഇങ്ങനെ അപ്‌ഡേറ്റ് ചെയ്യുന്നതിനു..)

  By Blogger kumar ©, at 4:03 AM  

 187. മീറ്റ് നടക്കുന്ന ഹോട്ടലിനു മുന്‍പില്‍ ‘ത്രിവേണി’എന്നൊരു കടയുണ്ട്. അവിടന്നെന്തെങ്കിലും മേടിച്ച് പൊട്ടിക്കുവാണേല്‍ എന്നേം വിളിക്കണേ കുമാറേട്ടാ!

  By Blogger ikkaas|ഇക്കാസ്, at 4:04 AM  

 188. കമന്റന്മാരൊക്കെയെവിടെ, 200 അടിക്കാന്‍ റെഡിയായിട്ടിരിക്ക്യാ എല്ലാരും?!!!

  By Blogger മുരളി വാളൂര്‍, at 4:04 AM  

 189. ഇരുന്നൂറ് കിട്ടുമോ ആവോ ?

  By Blogger ഇത്തിരിവെട്ടം|Ithiri, at 4:06 AM  

 190. മീറ്റ്‌ന്ന്‌ പറഞ്ഞാ ഇതാണ്‌ മീറ്റ്‌, അഖിലലോക അരിയുണ്ടാ മീറ്റ്‌ ചിന്താബാ.....

  By Blogger മുരളി വാളൂര്‍, at 4:07 AM  

 191. 200 കൊടകരക്ക് പോരും. അത് കൊത്തിയോടാനുള്ള പൂതി ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതിനുള്ള വെള്ളം അങ്ങ് ഇറക്കിവച്ചേര്‌!

  എടത്താടന്‍ മുത്തപ്പന്‍ ചില്ലറയാണോ അതോ നോട്ടാണോ ന്ന് നമുക്കിപ്പ അറിയാം.

  By Blogger വിശാല മനസ്കന്‍, at 4:08 AM  

 192. ഇക്കാസേ പാച്ചാളകുമാരനെ കുറിച്ച് വല്ല വിവരവും ഉണ്ടോ?

  By Blogger kumar ©, at 4:08 AM  

 193. സുഗതരാജിന്റെ കവിത കഴിഞ്ഞു.
  ഡല്‍ഹി മീറ്റുകാര്‍ക്ക് എന്റെ മംഗളപത്രം..

  എന്റെ റമ്മിലെ സോഡയാണു നീ നല്ല വീശുകാരാ,
  പെഗ്ഗൊഴിച്ചു ഞാന്‍ കാത്തു വെച്ചൊരെന്‍
  ചില്ലു ഗ്ലാസ്സിലൂറും ലിക്കെറൊന്നു വേണ്ടെ..
  ലിക്കറൊന്നു വേണ്ടേ.. നല്ല വീശുകാരാ.. റമ്മിന്റെ കൂട്ടുകാരാ...

  നിന്റെ ഗ്ലാസ്സിലെ നൂറുമില്ലിയില്‍..
  നിന്റെ ഗ്ലാസ്സിലെ നൂറുമില്ലിയില്‍ ഐസു കട്ടയാവാം..
  നിന്റെ കൈയിലെ പെഗ്ഗു തീരുമ്പോ വീണ്ടും ഫിറ്റു ചെയ്യാം..
  രണ്ടു ഫുള്ളുകള്‍ തീര്‍ന്നതാ,, ഇനി ബാറിലൊന്നൂടെ പോകണം
  രണ്ടു ഫുള്ളുകള്‍ തീര്‍ന്നതാ,, ഇനി ബാറിലൊന്നൂടെ പോകണം
  നിന്റെ കീശേലെ കാശുകൊണ്ടു ഞാന്‍ നിന്നെ കുടിയനാക്കാം..(എന്റെ റമ്മിലെ..)

  തൊട്ടു കൂട്ടുവാനുള്ള പിക്കിളും..
  തൊട്ടു കൂട്ടുവാനുള്ള പിക്കിളും ചിപ്സും എന്നപോലെ
  തൊട്ടടുത്തു ഞാന്‍ നിന്നുവെങ്കിലും വീശുകില്ല മോനെ
  അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വെക്കുവാന്‍
  അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വെക്കുവാന്‍
  എത്രമാത്രം കുപ്പി വേണേലും വീണ്ടും നല്‍കിടാം ഞാന്‍..
  (എന്റെ റമ്മിലെ..)

  By Blogger കുട്ടന്മേനൊന്‍::KM, at 4:08 AM  

 194. അപ്പോള്‍ അടിപിടി എന്തായി? (ചുമ്മാ)

  By Blogger വിശാല മനസ്കന്‍, at 4:09 AM  

 195. ഇക്കാസേ, യൂയേയിയില്‌ പൊട്ടിച്ചേന്റെ പൊഹ അടങ്ങിയിട്ടില്ല, അടുത്തതിന്‌ തിരക്കായി അല്ലേ...!!!

  By Blogger മുരളി വാളൂര്‍, at 4:09 AM  

 196. 200 -)ം കമന്റായിത് പരിഗണിക്കണമെന്നപേക്ഷിക്കുന്നു..

  By Blogger ചില നേരത്ത്.., at 4:09 AM  

 197. 200 ഡ്രിസിലിനു പറഞതാ.. എന്തിനാ മക്കളേ വെറുതെ മെനക്കെട്ടത്???

  By Blogger ഡ്രിസില്‍, at 4:09 AM  

 198. പുതിയ അപ്ഡേറ്റുകള്‍ വല്ലതും? (ഇതാണോ 200?)

  By Blogger വിശാല മനസ്കന്‍, at 4:09 AM  

 199. 200 ഡ്രിസിലിനു പറഞതാ.. എന്തിനാ മക്കളേ വെറുതെ മെനക്കെട്ടത്???

  By Blogger ഡ്രിസില്‍, at 4:09 AM  

 200. 200 ഡ്രിസിലിനു പറഞതാ.. എന്തിനാ മക്കളേ വെറുതെ മെനക്കെട്ടത്???

  By Blogger ഡ്രിസില്‍, at 4:10 AM  

Post a Comment

<< Home