ദില്ലി ബ്ലോഗ്‌ മീറ്റ്‌

Saturday, November 11, 2006

ദില്ലി മീറ്റ്..ഒരു വന്‍ വിജയം..ലേഖനം

ഒരു സാധാരണ സന്ധ്യയായിരുന്നു, ശീതകാലം തുടങ്ങുന്നതിന്റെ നേരിയ കുളിരുമായി, അടങ്ങാന്‍ മടിക്കുന്ന ദെല്‍ഹിയുടെ പൊടി, എന്നാല്‍ ദെല്‍ഹിയിലെ എണ്ണത്തില്‍ വളരെ ചുരുങ്ങിയ മലയാളം ബ്ലോഗ്ഗര്‍മാര്‍ക്ക് അത് കാത്തിരിപ്പിന്റെ, സന്തോഷത്തിന്റെ ദിവസമായിരുന്നു, നവംബര്‍ പതിനൊന്ന്, “ഇന്ദ്രപ്രസ്ഥം മലയാളം ബ്ലോഗ്ഗേര്‍സ് മീറ്റ്”

ട്രാഫിക്കില്‍ കുടുങ്ങി സുഗതരാജ് അല്പം താമസിച്ചു എന്നാലും അധികം വൈകാതെ തന്നെ, ഔദ്യോഗികമായി മീറ്റ് ആരംഭിച്ചു. അതിന് മുമ്പ് തന്നെ ദൂരെ ദിക്കുകളില്‍ നിന്ന് മുതല്‍, വരാന്‍ ആഗ്രഹിച്ച് തിരക്ക് കാരണം പങ്കെടുക്കാനാവാതിരുന്ന വേണു വരെ വിളിച്ചു തുടങ്ങിയിരുന്നു. ഔപചാരികതകളുടെ ആഡംബരങ്ങളില്ലാതെ, കൊച്ചു വര്‍ത്തമാനങ്ങളും ബ്ലോഗ് വിശേഷങ്ങളും കൈമാറി പരസ്പം പരിചയപെട്ടു.

ബിജോയി എത്തിച്ച അരിയുണ്ടയും സുഗതരാജ് എത്തിച്ച പഴം പൊരിയും ആയിരുന്നു മുഖ്യ ആകര്‍ഷകങ്ങള്‍(ആരുടെ??), നാടന്‍ വിഭവങ്ങള്‍ നിരത്തി വച്ച് കൊറിച്ചു കൊണ്ടും തുരു തുരെ വരുന്ന കോളുകള്‍ക്ക് മറുപടി പറഞ്ഞു കൊണ്ടും ഇരിക്കുമ്പോള്‍ സമയസൂചിക ഞങ്ങളൊട് പിണക്കമെന്ന പോലെ പെട്ടന്ന് നടന്നു.

മീറ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ “ഇന്ദ്രപ്രസ്ഥം മലയാളം ബ്ലോഗ്ഗേര്‍സ് അസ്സോസിയേഷന്‍” എന്ന സംഘടനയുടെ ബൌദ്ധികപിറവിയും, മിടുക്കന്റെ കല്യാണവിരുന്നും തുടര്‍ന്ന് നടക്കാവുന്ന ചടങ്ങുകളും ആയിരുന്നു.

ഔദ്യോകികമായി ബ്ലോഗ്ഗിന്റെ വകയായി മിടുക്കന്‍ കല്യാണ സമ്മാനം അച്ചുവിന്റെ (ബിജോയിയുടെ മകന്‍, മൂന്നരവയസ്സുകാരന്‍) കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി. ബ്ലോഗ്ഗ് മെമ്മോറാണ്ഡം എല്ലാവരും ഒപ്പ് വയ്ക്കുകയും വിതരണം ചെയ്യപ്പെടുകയും ചെയ്തപ്പോള്‍ ഇന്ത്യാഗേറ്റ് പരിസരത്ത് നിന്ന് സൂര്യന്‍ ഒളിച്ചോടി പോയിരുന്നു, ശിശിരത്തിന്റെ വരവോതി പുക മഞ്ഞ് അരിച്ചിറങ്ങി,

മീറ്റിലെ പൊന്‍ തിളക്കം ഇടയ്ക്കിടെ വന്ന ഫോണ്‍കോളുകളായിരുന്നു, ബ്ലോഗ് അഡിക്ഷന്‍ എന്ന വിഷയത്തെ പറ്റി സംസാരിക്കുമ്പോഴും ഈ സ്നേഹത്തിന്റെ സ്വരങ്ങളെ അഡിക്ഷന്‍ എന്നോ വിളിക്കേണ്ടത് എന്ന് തോന്നി..

ഇത്രയും ദൂരത്ത് നിന്ന് വിളിച്ച നാട്ടിലും വിദേശത്തും ഉള്ള എല്ലാ സുഹൃത്തുക്കള്‍ക്കും മനസ്സു നിറഞ്ഞ നന്ദി..
സ്വന്തം ലേഖകനായി വിളിച്ച കുമാര്‍,ബുഷിനെ കണ്ടോന്നും ചോദിച്ച് മിടുക്കനോട് രഹസ്യം പറയാന്‍ വിളിച്ച ശ്രീജിത്ത്, ദില്‍ബു,കലേഷ്,വിശാലമനസ്കന്‍,വല്യമ്മായീ,അതുല്യചേച്ചി, ഡ്രിസ്സില്‍, ആരിഫ്, മഞ്ഞുതുള്ളി, മുസാഫിര്‍, കുട്ടന്മേനോന്‍, പട്ടേരി, പടിപ്പുര, ഇത്തിരിവെട്ടം, കുറുമാന്‍, വേണു, പിന്നെയും ഒത്തിരിപേര്‍, ഞാന്‍ ഇവിടെ പേര് വിട്ടു പോയെങ്കില്‍ എന്നോട് ക്ഷമിക്കണെ..

അടുത്ത ലക്ഷ്യം പിക്കാഡെല്ലി എന്ന സ്വപ്നസൌധമായിരുന്നു(ഏയ്..!!), ആറെമുക്കാലോട് കൂടി അവിടെത്തുമ്പോള്‍ ഒരു വര്‍ണ്ണ പ്രപഞ്ചം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു(ഭക്ഷണമല്ല, ഹോട്ടലിന്റെ ഉള്‍വശം)

ലണ്ടലിനെ പിക്കദെലി എന്ന ബസ്ടോപ്പ് എന്ന ആശയം ഉള്‍ക്കൊണ്ട് ഇന്റീരിയര്‍ ഡെക്കരേഷന്‍ നടത്തിയിരിക്കുന്ന ഉള്‍വശത്ത് സോഹോയിലേയ്ക്കും സൌത്ത് ഹാളിലേയ്ക്ക് വഴി തെളിക്കുന്ന ചൂണ്ടു പലകകള്‍ ഉണ്ടായിരുന്നു. ടണലില്‍ നിന്ന് കയറിവരുന്ന ഒരു ഇരുനില ശകടം അവിടെ കിടന്നിരുന്നു, ബസ്ടോപ്പും കാലങ്ങളായി അവിടെ കാത്തിരുന്ന് കറുത്ത് കല്ലായി പോയ സായ്പ്പന്മാരേയും കണ്ടു,

സീക്ക് കബാബും, മുര്‍ഗ് മലായ് കബാബും,പനീര്‍ റോളും, തന്തൂരി ആലുവും പാത്രങ്ങളില്‍ നിരന്നപ്പോള്‍ യുദ്ധഭൂമിയിലെ ധീരജവാന്മാരെ പോലെ ഞങ്ങളവരെ നേരിട്ടു, ഞങ്ങളെ തോല്‍പ്പിക്കനെന്നവണ്ണം ബസ്ടോപ്പിലെ ചെക്കര്‍മാര്‍ ലോഡിറക്കി കൊണ്ടിരുന്നു, എങ്കിലും വളരെ പെട്ടന്ന്,അത് മെയിന്‍ ഐറ്റംസില്‍ നിന്ന് ഞങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കുബുദ്ധിയാണെന്ന് ഞങ്ങള്‍ക്ക് പിടികിട്ടി, പിന്നെ ഇതൊന്നും കണ്ട ഭാവം നടിച്ചില്ല.

മെയിന്‍ കോഴ്സില്‍ വര്‍ണ്ണശബളമായ ഒരു വിരുന്ന് തന്നെ മുന്നില്‍ നിരന്നു, തൂവെള്ള പാത്രത്തില്‍ തൂവെള്ള ഐസ്ക്രീം നിറഞ്ഞപ്പോള്‍ അതു വരെ ഉറങ്ങി പോയ അച്ചു കൂടി അറിയാതെ എഴുന്നേറ്റു,

നാഴിക മണി അപ്പോഴും പിണങ്ങി ഓടുകയായിരുന്നു, മണിക്കൂറുകള്‍ നിമിഷങ്ങളായി തീര്‍ന്ന പോലെ, പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളും തമാശകളും, അവസാന മേട്രോ ട്രെയിന്‍ പോയാല്‍ പിന്നെ യാത്ര ബുദ്ധിമുട്ടാവും എന്ന ഒറ്റകാരണത്തില്‍ സുഗതരാജ് മനസ്സില്ലാമനസ്സോടെ യാത്ര പറഞ്ഞു, എന്നിട്ടും ട്രെയിനില്‍ കയറിയ വഴി വിളിക്കാന്‍ മറന്നില്ല, ഞങ്ങള്‍ ഇനിയും പിരിഞ്ഞില്ലേ എന്ന് ചോദിച്ച് പരിഭവം പറയാനായി, തുറക്കാത്ത നാടന്‍ പലഹാര പായ്ക്കറ്റുകള്‍ ബാച്ചിലര്‍മാര്‍ക്ക് പങ്കുവച്ചുകൊണ്ട്, അവസാന റൌണ്ട് ആചാരവെടികെട്ട് മുഴക്കി ഞങ്ങള്‍ പിരിഞ്ഞു,

എന്റെ മൊബൈലില്‍ കിട്ടിയ ഫോട്ടോകള്‍
ഇതാ ഇവിടെ, ഒന്ന് കണ്ടു നോക്കൂ.
വിശദമായ ഫോട്ടോകളും വിശേഷങ്ങളുമായി നാളെ ബിജോയ് വരുന്നത് വരെ ഇനി കാത്തിരിക്കാം

ആദ്യം മുതല്‍ അവസാനം വരെ ഈ മീറ്റ് വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, സഹായിച്ച നിക്കിനും, മഞ്ഞുതുള്ളിക്കും, ഫോണ്‍ വിളിച്ച് സംസാരിക്കാന്‍ സ്നേഹം കാണിച്ച എല്ലാവര്‍ക്കും, ഫോണ്‍ വിളിച്ചില്ലെങ്കിലും അതൊരു ആഘോഷമാക്കി കമന്റ്റുകളാക്കി കൊണ്ടാടിയ ഭൂമിമലയാളത്തിന്റെ എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍, IMBA(Indraprastham Malayalam Bloggers Assosiation)യുടെ നാമത്തില്‍ ഞാന്‍ നന്ദി പറയുന്നു.(ഞാന്‍ നിര്‍ത്തി)


ഇനിയും കാണാം എന്ന ആശംസകളോടെ..., ഒത്തിരി സുഹൃത്തുക്കളെ കിട്ടിയ സന്തോഷത്തോടെ....പിരിയുമ്പോള്‍ മനസ്സില്‍ നിറഞ്ഞ തിരുവാതിരകുളിര്, പൌര്‍ണ്ണമിയുടെ നിറവുള്ള സന്തോഷം..എന്നും ഇത് നിലനില്ക്കട്ടെ എന്ന പ്രാര്‍ത്ഥനയുമായി..-പാര്‍വതി.

16 Comments:

 1. തേങ്ങയും ഒരു ഒപ്പും കെട്ക്കട്ടെ

  By Blogger പുഴയോരം, at 12:11 PM  

 2. ഹായ് നല്ല ഫോട്ടോസ്. പിക്കാ‍ഡെലിയിലെ ഫുഡ് കണ്ടിട്ട് കൊതിയാവുന്നു.

  മീറ്റിയവര്‍ക്ക് ഒരിക്കല്‍ കൂടി ആശംസകള്‍

  By Blogger ദിവ (diva), at 1:19 PM  

 3. ഹായ് നല്ല ഫോട്ടോസ്. പിക്കാ‍ഡെലിയിലെ ഫുഡ് കണ്ടിട്ട് കൊതിയാവുന്നു.

  മീറ്റിയവര്‍ക്ക് ഒരിക്കല്‍ കൂടി ആശംസകള്‍

  By Blogger ദിവ (diva), at 1:19 PM  

 4. അപ്പോ അടിച്ചു പൊളിച്ചു അല്ലേ?

  പിക്കാ ഡെലിക്കാര്‍ കട ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടുണ്ടാവും..

  By Blogger മഞ്ഞുതുള്ളി, at 1:49 PM  

 5. അടിപൊളി!!! :-)
  - പരിപാടിയും, ഫുഡ്ഡും, ഫോട്ടോകളും ;-)

  By Blogger റ്റെഡിച്ചായന്‍ | Tedy, at 1:56 PM  

 6. ചിത്രങ്ങള്‍ കണ്ടു.നന്നായിരിക്കുന്നു.

  By Blogger വിഷ്ണു പ്രസാദ്, at 6:42 PM  

 7. പാറു എവിടെ? തീറ്റ കണ്ടപ്പോള്‍ കമന്നടിച്ച് വീണോ? അതോ പാറുവിന്റെ കാമറയിലായത് കൊണ്ട് പാറു പെട്ടില്ലെന്നോ?
  ങ്ഹും... പോട്ടം നന്നായി എന്നു ഞാന്‍ പറയില്ല.കാരണം ഒരു ഗ്രൂപ്പ് പടം ഇല്ല.
  ദില്ലി മീറ്റില്‍ മതിമറന്നാടിയവര്‍ക്ക് എന്റെ വക ആശംസകള്‍.

  By Blogger അനംഗാരി, at 7:03 PM  

 8. വിഷമിക്കേണ്ട അനംഗാരീ..
  ഗ്രൂപ്പ് ഫോട്ടോയടക്കം കൂടുതല്‍ ഫോട്ടോസ് നാളെയെത്തും

  By Blogger Siju | സിജു, at 2:59 AM  

 9. ഇന്നലെ എനിക്ക് പങ്കെടുക്കന്‍ പറ്റിയില്ല, എന്തായലും നന്നായി നടന്നു എന്നതില്‍ സന്തൊഷം,


  പിന്നേ ആ പഴം പൊരി, അത് എന്നെ വിടുന്ന ലക്ഷണം കണുന്നില്ല

  By Blogger ഇടങ്ങള്‍|idangal, at 7:46 AM  

 10. ബിജോയ്‌ ആ പടങ്ങള്‍ വേഗം ഒന്ന് പോസ്റ്റൂ.. അല്ലെങ്കില്‍ ഇവന്മാര്‌ വച്ചേക്കില്ല..

  പാറു വേര്‍ഡ്‌ വെരി തിരിച്ചിടാമായിരുന്നില്ലേ?

  By Blogger പുഴയോരം, at 10:44 AM  

 11. ലണ്ടലിനെ പിക്കദെലി എന്ന ബസ്ടോപ്പ് :)
  qw_er_ty

  By Blogger പട്ടേരി l Patteri, at 11:45 AM  

 12. ദൈവമേ...എല്ലാ ബുദ്ധിജീവികളും ദില്ലിയും UAE ഒക്കെയാണല്ലൊ.
  ഈ നശിച്ച മുംബയില്‍ ഒരുത്തനും ഇല്ലേ..
  വല്ല താജിലൊ ഷെരാട്ടണിലോ കൊണ്ടു പോയി ഒരു പിടിച്ചോറു തരാന്‍..!!

  By Blogger പാച്ചു, at 8:40 PM  

 13. ഒന്നാം ദില്ലി മീറ്റിനെ ഒരു അവിസ്മരണീയമായ അനുഭവമാക്കിയ എല്ലാവര്‍ക്കും എന്റെ വക പെരുത്ത് നന്ദി..

  By Blogger Siju | സിജു, at 2:39 AM  

 14. nandri..jhanum prakashipichu kollunnu...

  By Blogger neermathalam, at 6:10 AM  

 15. നല്ല വിവരണം.

  പഴം പൊരി, ഭക്ഷണവിഭവങ്ങള്‍ എല്ലാം .. കൊതിപ്പിച്കൂട്ടോ ...

  By Blogger മുല്ലപ്പൂ || Mullappoo, at 12:46 AM  

 16. enne koody koottumo......dilli blog maha associationellku

  entry fee ethra

  jeevitharekhakal.blogspot.com

  By Anonymous Anonymous, at 11:31 PM  

Post a Comment

<< Home