ദില്ലി ബ്ലോഗ്‌ മീറ്റ്‌

Wednesday, March 07, 2007

രണ്ടാം ദില്ലീ ബ്ലോഗ് മീറ്റ് - സ്വാഗതം

ദെല്‍ഹീയിലെ മലയാളി ബ്ലോഗ് സമൂഹം വീണ്ടും ഒന്നിക്കുകയാണ്. ഈ വരുന്ന ശനിയാഴ്ച (10 മാര്‍ച്ച് 2007) വൈകുന്നേരം 4 മണിക്ക് ഇന്‍ഡ്യാ ഗേറ്റ്പുല്‍ത്തകീടീയില്‍ നമ്മുടെ രണ്ടാമത് ദില്ലി മീറ്റ് ആര്‍പ്പും കുരവയുമായി കൊണ്ടാടുകയാണെന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. മെയിലിലും ചാറ്റിലുമായി നമ്മുടെ അംഗങ്ങല്‍ അവരുടെ ഹാജര്‍ അറിയിച്ചിട്ടുണ്ട്. ഇനി നമുക്ക് അറിയാതെ ആരെങ്കിലും ദെല്‍ഹിയില്‍ നിന്നും ബ്ലോഗ്ചെയ്യുന്നവരോ, ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരോ ഉണ്ടെങ്കില്‍ ഇവിടെ ഒരു കമന്റ് ഇട്ട് അവരുടെ ഹാജര്‍ വെക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

നമ്മുടെ ഈ കൂട്ടായ്മയീല്‍ പങ്കുചേരാന്‍ ഒരിക്കല്‍കൂടി എ‌ല്ലാവരെയും സ്വാഗതം ചെയ്യുന്നു.

അപ്പോ... ശേഷം കാഴ്ച്ചയില്‍......

- ബിജോയ് (ഇന്ദ്രപ്രസ്ഥം മലയാളം ബ്ലോഗ്ഗേര്‍സിനു വേണ്ടി)

20 Comments:

 1. ആശംസകള്‍ ...
  (ദുഃഖത്തോടെ)

  By Anonymous സിജു, at 1:21 AM  

 2. എല്ലാവരും ഒന്നും കൂടി ഹാജറ് വക്കൂ.. ഞാന്‍ വച്ചു..

  By Blogger പുഴയോരം, at 1:24 AM  

 3. സിജു,

  ചെന്നൈ മീ‍റ്റിന്റെ പരിപാടികള്‍ എന്തൊക്കെയായി...???

  By Blogger ദില്ലി ബ്ലോഗ്‌, at 1:35 AM  

 4. പൊടി പാറും നൊക്കിക്കൊ..
  ഇന്ത്യാ രാജ്യത്തെവിടെയെങ്കിലും 2 ബ്ലൊഗര്‍ മാര്‍ മീറ്റിയാല്‍ ചാടിവരുന്ന ശ്രീജിത്ത് എന്ത് കൊണ്ട് ദില്ലി ബ്ലൊഗിനു വരാന്‍ മടിക്കുന്നു..?

  By Blogger മിടുക്കന്‍, at 4:04 AM  

 5. ഐ മീന്‍ ദില്ലി ബ്ലൊഗ് മീറ്റ്... അഥവാ ഈറ്റ്..

  By Blogger മിടുക്കന്‍, at 4:05 AM  

 6. ശ്രീജിത്ത് എല്ലായിടത്തും പോയി ക്ഷീണിച്ചു. ഇപ്പൊ റെസ്റ്റ് എടുക്കുവാ. രണ്ടു ദിവസമായി ബ്ലോഗില്‍ ഓടി നടന്ന് വാങ്ങിയ അടിയുടെ ക്ഷീണവും മാറണമല്ലോ.

  മിടുക്കാ, ഒരു ദിവസം ഞാന്‍ ഒരു വരവ് വരും. അന്ന് നീ പശ്ചാത്തപിക്കും ഈ വിളിക്ക്. നോക്കിക്കോ.

  ഓ.ടോ: മീറ്റിന് എല്ലാ ആശംസകളും

  By Blogger ശ്രീജിത്ത്‌ കെ, at 4:08 AM  

 7. ആശംസകള്‍...

  ഇന്നലെ കൊച്ചിയില്‍ ഒരു ബ്ലോഗേഴ്സ്‌ മീറ്റ്‌ നടന്നു.....വല്ലവനും അറിഞ്ഞാ........

  [ആദ്യ അര മണിക്കൂര്‍ സംഭവങ്ങള്‍ മാത്രമേ എന്റെ ഓര്‍മ്മയില്‍ കിട്ടുന്നൊള്ളൂ]

  By Blogger sandoz, at 4:14 AM  

 8. enthe vakayum oruayiram..ashamsakal...
  annu kazhicha....pazhampori
  backgroundayyii..valiya valiya karyangal...

  Njoiiii...:)
  off topic:
  athe...oru cheriya..assoya ningalodu okke..thonunnille..ennu samsayam..

  By Blogger neermathalam, at 4:21 AM  

 9. ചാത്തനേറ്: അതുകൊള്ളാം 2 ചപ്പാത്തീം ഇത്തിരി ചാറും കഴിക്കാന്‍ കപ്പാസിറ്റിയുള്ള അവനെ മാത്രേ വിളിക്കൂ ല്ലേ...

  കുബേരന്മാരേ ചാത്തനെ ഒന്ന് വിളിച്ച് നോക്ക്..ഇതിനു ഞാന്‍ പ്രതികാരം ചെയ്യും...

  ആശംസകള്‍

  By Blogger കുട്ടിച്ചാത്തന്‍, at 4:26 AM  

 10. ശ്രീജിത്ത് വരുന്നില്ലേ..
  അവന് പേടികാണും...

  മറ്റാര്‍ക്കെങ്കിലും ധൈര്യം ഉണ്ടൊ..ഇവിടെ വരാന്‍..

  എല്ലാരും അറിയാ‍നായി പറയുകയാ..
  ഇത്തവണ യാഹൂ വരുന്ന മീറ്റാണ് ദില്ലി മീറ്റ്..

  By Blogger മിടുക്കന്‍, at 4:27 AM  

 11. ശ്രീജിത്തിനെ വിളിച്ചാല്‍ മറ്റു ചാത്തന്മാരെ വേറെ വിളിക്കണോ..

  തല ഇരിക്കുമ്പൊ വലാട്ടല്ലെ...

  By Blogger മിടുക്കന്‍, at 4:29 AM  

 12. മീറ്റിന് എല്ലാ ആശംസകളും.

  By Anonymous ഇത്തിരിവെട്ടം, at 4:30 AM  

 13. കഴിഞ്ഞ തവണ മെമ്മൊറാണ്ടം ഒക്കെ ഉണ്ടായിരുന്നു.. ( ഓര്‍ത്തിരിക്കാന്‍..)
  ഇത്തവണ മീറ്റിനു വരുന്നവര്‍ അത് ഈ ജന്മത്ത് മറക്കത്തില്ല...

  അതിനും മാതിരി ഏര്‍പ്പടുകള്‍ അല്ലിയൊ..

  By Blogger മിടുക്കന്‍, at 4:36 AM  

 14. ആശംസകള്‍‍....

  By Blogger venu, at 4:40 AM  

 15. മിടുക്കാ, എന്തോ കാര്യമായ അജണ്ട ആണല്ലോ മനസ്സില്‍ ;)

  ശ്രീജിത്തും സാന്‍ഡോസും പറയുന്നതു കേട്ടിട്ട് മീറ്റിനു വരുന്നവര്‍ ഹെല്‍മറ്റ് വച്ചുകൊണ്ട് വരണമെന്നു തോന്നുന്നല്ലോ .. ഹി ഹി...

  അപ്പോള്‍ മീറ്റിന് ഇനി 2 ദിവസം മാത്രം :)

  By Blogger മഴത്തുള്ളി, at 10:35 PM  

 16. ആശംസകള്‍ !!!
  യു എ ഈ യില്‍ നിന്നും ഒരു കിടിലന്‍ ബ്ലോഗെറെ ഞങ്ങള്‍ ഡെല്ഹിയിലേക്കു വിട്ടിട്ടുണ്ട്.....
  നമ്മളൊക്കെ വരാത്തതിന്റെ കുറവ് അദ്ദേഹം നികത്തിക്കൊള്ളും ....
  -Patteri

  By Anonymous Anonymous, at 10:55 PM  

 17. ദൈവേ, ഇറക്കുമതിയൊ..
  ഞാനില്ലേ...
  ഓടി

  By Anonymous മിടുക്കന്‍, at 2:31 AM  

 18. മിടുക്കാ പേടിക്കേണ്ട. ഞാന്‍ അറിയുന്ന ആളാ. :)പക്ഷേ എനിക്ക് വിളിക്കാന്‍ ഫോണ്‍ നമ്പര്‍ കിട്ടിയില്ല.

  പട്ടേരി മാഷേ, നമ്പര്‍ തരൂ....

  By Blogger മഴത്തുള്ളി, at 12:19 AM  

 19. ദില്ലി ബളൊഗില്‍ കേര്‍ള്‍ക്കാരെ ചേര്‍ക്കുമോ?

  By Blogger padmanabhan namboodiri, at 10:35 PM  

 20. പത്മനാഭന്‍ ചേട്ടാ,
  ഇന്ന് ഫ്രീ ആണോ..?
  എങ്കില്‍ 6.30 ആകുമ്പൊ ആന്ധ്രാഭവന്റെ മുന്നില്‍ വരു, ദില്ലി ബ്ലൊഗേഷ്സ് എല്ലാരും ഉണ്ടാവും..
  നമ്മടെ ശ്രീജിയും

  അവിടെ വെച്ച് കാണാം

  contact no : prasanth ( ee njaan ) 9910896067

  By Blogger മിടുക്കന്‍, at 10:48 PM  

Post a Comment

<< Home