ദില്ലി ബ്ലോഗ്‌ മീറ്റ്‌

Monday, March 12, 2007

സിന്ദൂരസന്ധ്യയ്ക്ക് തിലകം ചാര്‍ത്തി…


വസന്തകാലം ഡെല്‍ഹിയെ മനോഹരിയാക്കും, കാട്ടുചെടികള്‍ പോലും പൂക്കളണിഞ്ഞ് നേര്‍ത്ത തണുപ്പുള്ള ഇളം കാറ്റില്‍ മദാലസകളായി നില്ക്കും.

വാരാന്ത്യങ്ങളില്‍ ഇന്ത്യാഗേറ്റ് പരിസരത്ത് ഒരു ചെറു ഉത്സവത്തിരക്കാണ്, തിമര്‍ത്തു മറിയുന്ന കുട്ടികളും അവരെ ചുറ്റിപറ്റി തിരിയുന്ന ബലൂണ്‍ വില്പനക്കാരനും സോപ്പ്കുമിളകളുണ്ടാക്കുന്നയാളും കുഴലൂത്തുകാരനും.

മെഹന്ദിയിടുന്നവരും ബേല്പൂരിക്കാരനും പാപ്പട് വാലയും പിന്നെ കാറ്റിന്റെ നേര്‍ത്ത തലോടലും സാഹായ്നദൃശ്യം പൂര്‍ണ്ണമാക്കുന്നു.

ഈ പുല്‍ത്തകിടിയാണ് ഡെല്‍ഹിയിലെ മലയാളം ബ്ലോഗ്ഗേര്‍സ് ഒരു കൂടിവരവിനായി മാര്‍ച്ച് 10,ശനിയാഴ്ച വൈകുന്നേരം തിരഞ്ഞെടുത്തത്.


ബിജോയിയും സരിതയും മകന്‍ അച്ചുവും മഴത്തുള്ളിയും സുനിലും സുഗതരാജും രജിതയും മിടുക്കനും ആശയും പാര്‍വതിയും ആയിരുന്നു അന്ന് അവിടെ എത്തിചേര്‍ന്നവര്‍.

ഓഫീസ് തിരക്കുകളില്‍ പെട്ട് എത്തിചേരാനാവില്ലെന്ന് മനു അറിയിച്ചതിനാല്‍ പുതിയ ബ്ലോഗ്ഗറെ പരിചയപ്പെടാനായില്ല എന്നതൊരു വിഷമമായി.


കൊച്ചുവര്‍ത്തമാനങ്ങളും കളിചിരികളും നിറഞ്ഞ സദസ്സില്‍ അച്ചുവിന്റെ കുസൃതികളും മിടുക്കന്റെ ഡയലോഗുകളും ബൂലോക വിശേഷങ്ങളും നിറഞ്ഞൊഴുകവെ സമയസൂചിക ഇത്തിരി തിരക്കു പിടിച്ചാണോ പോയതെന്ന് സംശയം.

സോപ്പുകുമിളകള്‍ വിടര്‍ത്തി ബാല്യമാഘോഷിക്കുന്ന അച്ചു

വീട്ടുകാര്യങ്ങളും ഫോട്ടോഗ്രാഫിയും വിമര്‍ശനമില്ലാത്ത ബൂലോകവും അങ്ങനെ അജണ്ഡയില്ലാത്ത മീറ്റിലെ വിഷയങ്ങള്‍ അനവധിയായിരുന്നു.


അന്തിമാനം ചുവന്നപ്പോള്‍ രാജവീഥിയിലെ വഴിവിളക്കുകള്‍ കണ്ണു ചിമ്മി.

നിയോണ്‍ ബള്‍ബുകളുടെ പ്രഭാവലയത്തില്‍ ഇന്ത്യാഗേറ്റെന്ന വീരഭടന്മാരുടെ ഓര്‍മ്മകുടീരം കിനാകാഴ്ച പോലെ നിന്നു.

ഒരു ഗ്രൂപ്പ് ഫോട്ടോതീരുമാനിച്ചുറപ്പിച്ചത് പോലെ ആന്ത്രാഭവനില്‍ നിന്ന് സുഭിക്ഷമായ ഭക്ഷണവും കഴിച്ച് ട്രാഫിക്ക് റൌണ്ഡിലെ പാര്‍ക്കില്‍ വീണ്ടും ഒരൊന്നര മണിക്കൂര്‍ സംസാരിച്ചിരുന്നു പിരിയുമ്പോള്‍, മനസ്സില്‍ ഈ കൂട്ടുകാരെ “നല്ല മലയാളികളെ“ നേടിത്തന്ന ബൂലോകമെന്ന ബ്ലോഗു ലോകത്തിനോടും അതിന്റെ കൈവഴികളോടും സ്നേഹവും നന്ദിയും തോന്നി.മീറ്റിന്റെ കൂടുതല്‍ ഫോട്ടോ ഇവിടെ കണ്ടു നോക്കൂ..

-സ്നേഹത്തോടെ പാര്‍വതി.

11 Comments:

 1. മാര്‍ച്ചിലെ തണുപ്പും കുളിരുള്ള മഴയും അപൂര്‍വ്വമാണ് ഡെല്‍ഹിക്ക്, തണുത്ത മാര്‍ച്ചുമാസ സായാഹ്നത്തില്‍ വീണ്ടുമൊന്നിച്ച ഡെല്‍ഹി ബ്ലോഗ്ഗേര്‍സ്,കൊച്ചുവര്‍ത്തമാനങ്ങളും കളിതമാശകളും
  നിറഞ്ഞ സായാഹ്നത്തിന്റെ ഒരു ചെറിയ വിവരണം, കുറച്ച് ഫോട്ടോസും.എല്ലാവരേയും ക്ഷണിക്കുന്നു.

  -പാര്‍വതി.

  By Blogger പാര്‍വതി, at 10:45 AM  

 2. ഒന്നേ.. തേങ്ങ..
  ഇനി ഞങ്ങള്‍ പിക്ക്നിക്കിനു പോവൂലോ..

  By Blogger പുഴയോരം, at 10:54 AM  

 3. പാര്‍വതിചേച്ചീ നല്ലപടങ്ങള്‍. ഒന്നു രണ്ടെണ്ണം മാത്രേ ഷേക്കായുള്ളൂ!!!

  qw_er_ty

  By Blogger കുട്ടിച്ചാത്തന്‍, at 12:33 PM  

 4. ഇപ്പോ എഴുത്തിനിരുന്നതേയുള്ളൂ ചാത്തന്‍സേ :)

  കുറെ ഫോട്ടോസ് എടുത്ത് പഠിക്കണം, എന്നാലും താങ്ക്സ് :)

  -പാര്‍വതി.

  By Blogger പാര്‍വതി, at 12:43 PM  

 5. ഡല്‍ഹി ബ്ലോഗര്‍മാരെ ഫോട്ടോയിലൂടെയെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം...

  qw_er_ty

  By Blogger (സുന്ദരന്‍), at 2:35 PM  

 6. പാര്‍വതി, അങ്ങനെ പോസ്റ്റിട്ടു അല്ലേ. പക്ഷേ ഫോട്ടോ :(

  By Blogger മഴത്തുള്ളി, at 11:42 PM  

 7. ചാത്തോ.. ഷേക്കായ പടങ്ങള്‍... വേറെ എമ്പിടിയുണ്ട് ട്ടാ...

  സുന്ദരൊ..
  പോരുന്നൊ ഡെല്‍ഹിക്ക്..
  :)

  ഈ മാത്തുകുട്ടിച്ചായനെന്നാ ഒരു ദുഖം..??

  By Blogger മിടുക്കന്‍, at 11:49 PM  

 8. ഫോട്ടോസെല്ലാം കണ്ടു...
  മിസ്സ് യു ഓള്‍.. :-(
  നാട്ടിലായിരുന്നു. മീറ്റിനിടക്ക് വിളിക്കണമെന്നു കരുതിയതാണ്. പറ്റിയില്ല

  By Blogger Siju | സിജു, at 12:38 AM  

 9. പടങ്ങള്‍ എല്ലാം കണ്ടു......സിജുവിനോട്‌ ചോദിച്ച്‌ ആളുകളെ എല്ലാം മനസ്സിലാക്കി.

  എല്ലാവര്‍ക്കും ഹാപ്പി ബ്ലോഗിംഗ്‌......

  By Blogger sandoz, at 1:25 AM  

 10. ഡല്‍ഹിയിലെ ഈ കൂട്ടായ്മക്ക് എല്ലാ ആശംസകളും........

  By Blogger ഇളംതെന്നല്‍...., at 7:58 AM  

 11. അടുത്ത് മീറ്റ്ന് എല്ലാ ആശംസകളും

  By Blogger ജയകൃഷ്ണന്‍, at 4:17 AM  

Post a Comment

<< Home