ദില്ലി ബ്ലോഗ്‌ മീറ്റ്‌

Thursday, April 19, 2007

ദില്ലിയില്‍ അതീവ ജാഗ്രത...

ലോക പ്രശസ്ത മണ്ടന്‍ എങ്ങനെയൊ ദില്ലിയില്‍ എത്തിയിരിക്കുന്നെന്ന് ഇന്റജിലന്‍സ് ബ്യൂറോ റിപ്പൊര്‍ട്ട് ചെയ്യുന്നു.

അതിനാല്‍ ദില്ലിയിലൊ എന്‍സിആര്‍ ഏരിയായിലൊ ഉള്ള ആരേലും ബ്ലോഗ് ചെയ്യുന്നവരാണേങ്കില്‍
ഇനി അതല്ല മണ്ടനെ കാണണം എന്ന് ആഗ്രഹം ഉള്ളവരാണെങ്കില്‍ പോലും, (ബ്ലൊഗര്‍ മാര്‍ മസ്റ്റ് ആണ്..) വൈകിട്ട് കൊണാട്ട് പ്ലേസിനു സമീപമുള്ള ആന്ധ്രാഭവന്‍ ഹൊട്ടലില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെടുന്നു...

പൊതു ജനങ്ങള്‍ ഭയാകുലരാകേണ്ട കാര്യം ഇല്ലെന്ന് പ്രതിരൊധ മന്ത്രാലായം അറിയിക്കുന്നു.

32 Comments:

 1. കൊടകരപുരാണം ദില്ലി ഏരിയാ റിലീസിംഗും ഇന്ന് വൈകിട്ട് നടക്കുന്നതാണ്‍്..

  ആകെ ഒരു കൊപ്പി മാത്രം ഉള്ളതിനാല്‍ വായിച്ചതിനു ശേഷം ബുക്ക് കിട്ടാന്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ സമര്‍പ്പിക്കുക..
  ആദ്യം വരുന്നവര്‍ക്ക് ആദ്യം..

  :)

  By Blogger മിടുക്കന്‍, at 10:20 PM  

 2. ബാംഗ്ലൂരു നിന്നും ഒരു പുലി ഇറങ്ങിയ വിവരം ഞാനും ഇന്നലെ ബി.ബി.സി. ന്യൂസില്‍ക്കൂടി അറിഞ്ഞിരുന്നു. പൊതുജനങ്ങള്‍ക്ക് ഭയമില്ലെങ്കിലും ഒരു ചെറിയ പേടി നിലനില്‍ക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് ;)

  കൊടകരപുരാണം ഒരു കോപ്പി ഇന്നോ നാളെയോ എന്റെ കയ്യിലുമെത്താന്‍ സാധ്യത ഉണ്ട്.

  By Blogger മഴത്തുള്ളി, at 10:28 PM  

 3. ഇത് പുലിയല്ല....
  മറ്റൊരിനം ജീവിയാണ്.. ആക്രമണകാരിയല്ലെങ്കിലും അധികകാലം കൂടെ കൊണ്ടു നടക്കാന്‍ പറ്റത്തില്ലെന്നാണ് ബിരിയാണി കുട്ടി പറയുന്നത്
  ഭയങ്കര്‍ ഫുഡിംഗ് ആണു പോലും

  കൂടുതല്‍ വിവരങ്ങള്‍ക്ക് :
  http://biriyanikutty.blogspot.com/2007/02/blog-post_15.html

  By Blogger മിടുക്കന്‍, at 10:33 PM  

 4. ഈ ശ്രീജിയെക്കൊണ്ട്‌ വല്യ പാടായല്ലാ....
  2 ദിവസം മുന്‍പ്‌ അവനെ കൊച്ചീല്‍ മേനക ബസ്റ്റോപ്പിന്റെ മുന്‍പില്‍ കണ്ടു ....
  ദേ ഇന്ന് ഡെല്ലീലാ.....

  ഡെല്ലി മീറ്റ്‌ തല്ലിതകര്‍ക്കാന്‍ എല്ലാ ആശംസകളും.[തല്ലിതകര്‍ക്കാന്‍-നന്നായിട്ട്‌ നടക്കാന്‍ എന്നു ഉദ്ദേശം.തെളിച്ച്‌ പറഞ്ഞില്ലെങ്കില്‍ ...ആ മുടുക്കാന്‍ ഒക്കെയാണു ഐറ്റം.....അവന്‍ വല്ല കോടാലീം വാക്കത്തീം ഒക്കെയായി മീറ്റിനു ചെല്ലും]

  By Blogger sandoz, at 10:44 PM  

 5. ഏതു നഗരത്തിലെത്തിപ്പെട്ടാ‍ലും,
  അവിടുള്ള ബ്ലോഗ്ഗേര്‍സ്നെ ഇളക്കാന്‍ ,
  പറ്റിയ ഒരു പുലിയോ ?

  മീ‍റ്റിനാശംസകള്‍

  By Blogger മുല്ലപ്പൂ || Mullappoo, at 10:45 PM  

 6. ചാത്തനേറ്: കഴിഞ്ഞ മൂന്നാലു മാസമായി “മീറ്റ് മീറ്റ്”(മാംസം മാംസം എന്നും വായിക്കാം ല്ലേ) ന്നു പറഞ്ഞ് ബാംഗ്ലൂരില്‍ കറങ്ങി നടന്ന് ഒരു മിനി ‘മീറ്റ്’ പോലും സംഘടിപ്പിക്കാന്‍ പറ്റാതെ വിശന്ന് വരുന്ന പുലിയാണേ... ഒന്ന് കരുതിയിരുന്നോ...

  By Blogger കുട്ടിച്ചാത്തന്‍, at 11:16 PM  

 7. മുഖ്യമന്ത്രി രാജിവയ്ക്കുക!

  By Blogger പച്ചാളം : pachalam, at 11:30 PM  

 8. ബ്ലോഗ് മീറ്റിന് ആശംസകള്‍... കൊടകര പുരാണത്തിനിത്ര ദാരിദ്ര്യമോ? www.mobchannel.com ന്റെ bookstore ല്‍ പുസ്തകം ലഭ്യമാണല്ലൊ. പുസ്തകം വി.പി.പി. ആയി ലഭിക്കും, എന്നു വച്ചാല്‍ പുസ്തകം കിട്ടിയതിനു ശേഷം പണം കൊടുത്താല്‍ മതി. നിര്‍മ്മലയുടെ (http://nirmalat.blogspot.com) നിങ്ങളെന്നെ ഫെമിനിസ്റ്റാക്കിയും അവിടെ ലഭ്യമാണ്.

  By Blogger വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL, at 11:51 PM  

 9. എവിടുത്തെ മുഖ്യമന്ത്രിയൊടാണ്‍് ആണ് പാച്ചാളം..?
  അങ്കമാലീലെ ആണൊ..?

  By Blogger മിടുക്കന്‍, at 11:55 PM  

 10. കാലികുപ്പി കച്ചവടക്കാര്‍ക്ക് ഇനി ഡല്‍ഹിയില്‍ നല്ല ചാകരയായിരിക്കും

  By Blogger വിചാരം, at 11:59 PM  

 11. മി. വിചാരം താങ്കള്‍ എന്താണ്‍് വിചാരിച്ചിരിക്കുന്നത്..?

  By Blogger മിടുക്കന്‍, at 12:07 AM  

 12. മൂന്നാം ദില്ലി മീറ്റിനും കൊടകരപുരാണം റിലീസിനും ഭാവുകങ്ങള്‍
  ഒരു മുന്‍/പിന്‍ ദില്ലി ബ്ലോഗ്ഗര്‍

  By Blogger Siju | സിജു, at 12:27 AM  

 13. ദില്ലി മീറ്റിനാശംസകള്‍.

  By Blogger സുശീലന്‍, at 12:34 AM  

 14. അതുശരി വിസവാങ്ങാന്‍ പോവുകാന്നു പറഞ്ഞു പോയിട്ടീപ്പോള്‍ ബ്ലോഗ്ഗേര്‍സ് മീറ്റ് നടത്തുവാണോ..???

  :)

  By Blogger കുട്ടന്‍സ്‌, at 1:12 AM  

 15. പ്രസ്തുത ജീവി ലോട്ടസ് റ്റെമ്പിളില്‍ കയറികൂടിയിരിക്കുന്നതായി റൊയിട്ടേഴ്സ് റിപ്പൊര്‍ട്ട് ചെയ്യുന്നു

  By Blogger മിടുക്കന്‍, at 1:13 AM  

 16. കുത്തബ്മിനാറിലേക്ക് ആ ജീവി വരാനുള്ള ചാന്‍സ് ഉണ്ടോ മിടുക്കാ? സി.എന്‍.എന്‍-ഇലോ സി.എന്‍.ബിസി.-ന്യൂസിലൊന്നും കണ്ടില്ലല്ലോ?

  By Blogger മഴത്തുള്ളി, at 1:48 AM  

 17. ഞാനും എത്താന്‍ ശ്രമിക്കാം. ലിപ്സ്റ്റിക്‌ ഇട്ട ബോസിണ്റ്റെ ബാലന്‍സ്‌ ഷീറ്റ്‌ തെറ്റിയില്ലെങ്കില്‍..എന്നാലും മനസ്‌ അവിടെ എത്തിക്കോളും........

  By Blogger G.manu, at 2:59 AM  

 18. കുത്തബ് മീനാര്‍ ഇദ്ദേഹം സന്തര്‍ശിക്കുന്നില്ല.
  കുത്ബുദീന്‍ ഐബക്കിന്റെ ഭരണപരിഷ്കാരങ്ങളൊട് ഇദ്ദേഹത്തിന് യൊജിപ്പില്ലാത്തതു കൊണ്ടാണ് ഇങ്ങനെ എന്ന് അറിയാന്‍ കഴിഞ്ഞത്

  By Blogger മിടുക്കന്‍, at 3:08 AM  

 19. മനു,
  ഉണ്ടാവണം .. ( ഉണ്ട വേണം എന്നല്ല ഉദ്ദേശിച്ചത്)
  :)

  By Blogger മിടുക്കന്‍, at 3:10 AM  

 20. അതിലും "ഉണ്ട"ല്ലോ മിടുക്കാ ഒരു കൊളുത്ത്‌..

  നമ്പൂരിയാണോ മാഷ്‌..കൊടുക്കേണ്ടിടത്തു കൊടുക്കേണ്ടവിധത്തി.. ഹ ഹ

  By Blogger G.manu, at 3:16 AM  

 21. ഈ നാട്ടിലുള്ള ജാതിലൊന്നും വരത്തില്ല...
  പറഞ്ഞ് വരുമ്പോള്‍ ആഫ്രിക്കേലുള്ള ‘ചീമ’ വംശത്തില്‍ പെടും..

  :)

  By Blogger മിടുക്കന്‍, at 3:48 AM  

 22. meetinu ellavidha bhavungangalum....
  :)

  By Blogger neermathalam, at 3:54 AM  

 23. എല്ലാവര്‍ക്കും സി.പി യിലേക്ക് സ്വാഗതം....
  ആന്ധ്രാ ഭവനു മുന്നില്‍ കാണാം....

  :)

  By Anonymous മിടുക്കന്‍, at 4:15 AM  

 24. അപ്പൊ ..
  മുടുക്കാ വിട്ടോ......
  കലാപരിപാടിക്ക്‌ ...എല്ലാരും ഓരോ ഔണ്‍സ്‌ കഴിക്കുമ്പഴും എന്നെ ഓര്‍ക്കണേ....അല്ലെങ്കില്‍ നിനക്കൊക്കെ ബിവറേജ്‌ ശാപം കിട്ടും.....

  By Blogger sandoz, at 4:25 AM  

 25. പറ്റുമെങ്കില്‍ അവിടെ വന്ന ആ അന്യഗ്രഹ ജീവിയെ അവിടെ തന്നെ കുടിയിരുത്താന്‍ ബാങ്ക്ലൂര്‍ മലയാളീസ് ക്ലബ് അം‌ഗങ്ങള്‍ വക സങ്കട ഹര്‍ജി [പിടിച്ച് കെട്ടിയിട്ടാലും മതി]

  ഒഫ്.ടൊ
  ആശംസകള്‍

  By Blogger Dinkan-ഡിങ്കന്‍, at 4:27 AM  

 26. ആന്ധ്ര ഭവനില്‍ ബിരിയാണി കിട്ടുമോ ?
  ഈ അദ്ഭുത ജീവിക്ക് അതാണ് ഏറ്റം ഇഷ്ടം എന്ന് ഹൈദെരാബാദില്‍ നിന്ന് സ്വ്: ലേ: പറഞ്ഞു.

  By Blogger മുല്ലപ്പൂ || Mullappoo, at 4:39 AM  

 27. ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

  By Blogger Inji Pennu, at 5:53 AM  

 28. ദില്ലിയില്‍ മീറ്റു നടക്കുകയാണോ? മീറ്റാശംസകള്‍, ഈറ്റാശംസകള്‍, ചാറ്റാശംസകള്‍, വീശാശംസകള്‍.

  By Blogger ദേവന്‍, at 6:09 AM  

 29. ആരാ ഒരു ആവശ്യവും ഇല്ലാതെ എന്നെ വിളിക്കണത്. ഒരു നൂറുകൂട്ടം ജോലിയുണ്ട്. എവിടൊക്കെ ചെന്ന് തല്ലുവാങ്ങണം എന്നതിന്റെ ലിസ്റ്റെടുക്കുന്നതിനിടേലാ ഒടുക്കത്തെ വിളി.

  എന്തോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

  By Blogger Dinkan-ഡിങ്കന്‍, at 8:06 AM  

 30. എന്തായി... എല്ലാരും മീറ്റിയോ!

  ആരൊക്കെ മീറ്റി
  എവിടെ വെച്ചെല്ലാം മീറ്റി
  എന്തെല്ലാം ഈറ്റി & ഊറ്റി

  :)

  By Blogger അഗ്രജന്‍, at 10:01 PM  

 31. ഈശ്വരാ... ശ്രീജി ദില്ലിയില്‍. എന്തെങ്കിലും സംഭവിക്കും ഉറപ്പാ.

  ശ്രീജിത്തിനോട് ചെങ്കോട്ടയിലേക്ക് വാ എന്ന് പറഞ്ഞത് അവന്‍ ചേനേം കൊണ്ട് വാ എന്ന് മാറിക്കേട്ടു. ഇപ്പൊ രണ്ട് കിലോ ചേനയുമായി ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നില്‍പ്പാണത്രേ ആരെയോ കാത്ത്.

  By Blogger ദില്‍ബാസുരന്‍, at 11:49 PM  

 32. പൂയ്യ്....
  അവനെ പറഞ്ഞ് വിട്ടു കേട്ടാ...

  എന്തൊക്കെ പറഞ്ഞാലും ‘റ്റാറ്റാ’ പറഞ്ഞ് പൊയപ്പൊ ഒരു വെഷമമായി..

  ഇനി പടം ഇടണം...
  ക്യാമറേടേ കേബിളു മറന്നു. .. :(

  By Blogger മിടുക്കന്‍, at 1:16 AM  

Post a Comment

<< Home