ദില്ലി ബ്ലോഗ്‌ മീറ്റ്‌

Sunday, November 25, 2007

ഒരു കൊച്ചു ഭൂമി കുലുക്കം

ദില്ലി - ഹരിയാന ബൊര്‍ഡര്‍ മേഘലയില്‍ ഭൂമികുലുങ്ങിയിരിക്കുന്നു.
പുലര്‍ച്ചെ 4.42 നു്, റിക്ചര്‍ സ്കെയിലില്‍ 4.3 രേഘപ്പെടുത്തിയ ഈ കൊച്ചു ഭൂമികുലുക്കം തലസ്ഥാനത്തെ മിടുക്കന്മാരുടെയും മിടുക്കികളുടെയും കൊച്ചു വെളുപ്പാന്‍ കാലത്തെ മരം കോച്ചുന്ന തണുപ്പത്തുള്ള മൂടിപ്പുതച്ചുള്ള ഉറക്കം നഷ്ടപ്പെടുത്തിയത് ഒഴിച്ചാല്‍ മറ്റ് അനിഷ്ട് സംഭവങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ന്യൂസ് ചാനലുകള്‍ പറയുന്നു...

എന്നാല്‍ ഈ ഭൂമികുലുക്കം ദില്ലി ബ്ലൊഗിന്റെ പൊന്നൊമന പുത്രന്‍ പുഴയോരം സുനില്‍ ഇന്നലെ വിവാഹിതനായതിന്റെ ആഫ്റ്റര്‍ ഇഫക്റ്റോ, സര്‍വ്വസമ്മതനായ ഈ ഞാന്‍ ഇന്ന് ആദ്യ വിവാഹ വാര്‍ഷികത്തിലേക്ക് കാലെടുത്ത് വെച്ചതിന്റെ ഞെട്ടലൊ ഒന്നും കൊണ്ടല്ല എന്ന് ഭൌമശാസ്ത്ര കേന്ദ്രം പുറത്തുവിട്ട പ്രഥമ റിപ്പൊര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും, അതുമൂലമുള്ള സാധ്യതകളും തള്ളിക്കളയാന്‍ അവര്‍ തയ്യാറായിട്ടില്ല...

വരും ദിനങ്ങളെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ഈ കൊച്ചു ഭൂമികുലുക്കത്തിന്റെ അവസരത്തില്‍ പുഴയോരം സുനിലിന് ഒരായിരം മംഗളാശംസകള്‍...

5 Comments:

 1. കൊച്ചു ഭൂമികുലുക്കം...

  By Blogger മിടുക്കന്‍, at 7:25 PM  

 2. aniyaaaaaaa......aaSamsakaL.
  chey ennalum kalyanathinu viLikkanje moSamaayippoyi

  By Blogger G.manu, at 10:40 PM  

 3. എന്തായാലും രണ്ടു പേര്‍‌ക്കും ആശംസകള്‍‌....

  By Blogger ശ്രീ, at 11:55 PM  

 4. രാത്രി വൈകി കിടന്നതുകൊണ്ട്‌ നല്ല ഉറക്കത്തിലായിരുന്നു. അഞ്ചുമണിക്ക്‌ കൂട്ടുകാരന്‍ വിളിച്ചിട്ട്‌ നീ അറിഞ്ഞില്ലേ എന്നു ചോദിച്ചു. ആരെങ്കിലും മരിച്ചെന്നാണ്‌ കരുതിയത്‌. ഉള്ളൊന്നു കാളി. ഭൂകമ്പമെന്നു കേട്ടപ്പോള്‍ ഒന്നും തോന്നിയില്ല. ഡല്‍ഹിയില്‍ വന്നിട്ട്‌ പതിനാലുവര്‍ഷമായി. പലതവണ ഭൂമികുലുക്കം ഉണ്ടായി.ഒന്നുമുണ്ടായില്ല.പിന്നെ ഉറങ്ങാനും പറ്റിയില്ല. ഇപ്പോള്‍ കണ്ണുപുളിക്കുന്നു.

  By Blogger vadavosky, at 3:49 AM  

 5. അപകടങ്ങള്‍ എല്ലാം കൂട്ടത്തോടെ എന്നാണല്ലോ...

  By Blogger വാല്‍മീകി, at 8:37 AM  

Post a Comment

<< Home